മഹാനദി 9 (ജ്വാല ) 1445

സാം മൊബൈൽ എടുത്ത്  അമ്മയെ വിളിച്ചു തന്നു, 

 

” ഞാൻ വരുകയാണ് അമ്മേ, 

 

അത് മാത്രം പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു.,.. 

അപ്പോഴേക്കും സാം കാർ സ്റ്റാർട്ട് ചെയ്തു. 

 

” സാമേ, എനിക്ക് കുറച്ച് മദ്യം വേണം, എന്റെ തല പെരുക്കുന്നു, എല്ലാം മറക്കണം ഒന്ന് ഉറങ്ങണം, 

 

” ഡാ നമ്മൾ വീട്ടിലോട്ടാണ് പോകുന്നത്, അമ്മയുണ്ട് അവിടെ, 

 

” ഡാ നിനക്ക് വേണ്ടങ്കിൽ വേണ്ട പക്ഷെ എനിക്കിന്ന് കുടിക്കണം, ഇന്ന് കുടിച്ചില്ലെങ്കിൽ പിന്നെ എന്നാടാ ഞാൻ കുടിക്കുന്നത്, 

 

കാർ അവൻ മുന്നോട്ട് എടുത്തു….

 

” നമുക്ക് തേവള്ളിയിൽ പോകാം, അവിടെ മിലിട്ടറി ക്യാന്റീനിൽ നിന്ന് സാധനം കിട്ടും അവിടെ ഒരു ഹോട്ടലുണ്ട് കായലിനോട് ചേർന്ന് അവർ ഇരിക്കാൻ ഒക്കെ സൗകര്യം ചെയ്ത് തരും അങ്ങോട്ട്  പോകാം, 

 

” ശരി.,.,

 

ഞാൻ പറഞ്ഞു. കാർ മുന്നോട്ട് നീങ്ങി, മരങ്ങളും, ചെടികളും ഒക്കെ നിറഞ്ഞ ഒരു ഹോട്ടൽ ജലധാര മുൻപ് ഒരിക്കൽ ഞാൻ അവിടെ പോയിട്ടുണ്ട് 

 സാം ഇടയ്ക്ക് കാർ നിർത്തി തിരികെ വന്നപ്പോൾ കൈയിൽ ഒരു കവറും  ഉണ്ടായിരുന്നു  കാർ ഹോട്ടലിനു മുന്നിൽ നിർത്തി, ഒരു വെയ്റ്റർ ഓടി വന്നു, 

 

” ആ കായലിനു തീരത്ത് എവിടെയെങ്കിലും ഒന്ന് സെറ്റ് ചെയ്യൂ.,.,.,

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.