മഹാനദി 9 (ജ്വാല ) 1445

കുറച്ച് കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു കൊണ്ട് പോയി, സിനിമയിൽ കണ്ടു ശീലിച്ച കമ്പി വലയുടെ മറവിൽ ഒന്നുമായിരുന്നില്ല കൂടി കാഴ്ച, ഓഫീസിനു പുറത്ത്  പിടിപ്പിച്ചിരിക്കുന്ന മരങ്ങളുടെ തണലിൽ, ഒരു പോലീസുകാരൻ നോക്കി നിൽക്കുന്നും ഉണ്ടാകാം, 

 

എനിക്ക് വിസിറ്റർ ആരെന്നുള്ള ആകാംക്ഷയിൽ ആണ് ഞാൻ ചെന്നത്, ഷാനും, സാമും എന്റെ പ്രിയ ചങ്ങാതിമാർ, ഒരു വരണ്ട പുഞ്ചിരിയോടെയാണ് അവരെ എതിരേറ്റത്, 

ഷാൻ വന്നു എന്റെ കൈകളിൽ പിടിച്ചു ആർക്കും ഒന്നും സംസാരിക്കാൻ കഴിന്ഞ്ഞിരുന്നില്ല, 

അപ്പോൾ ഞാൻ മെല്ലെ ചോദിച്ചു, 

 

” സാമേ വക്കീൽ എന്ത് പറഞ്ഞു…? 

 

” നാളെ കഴിഞ്ഞ് നമ്മൾ ഒന്ന് കൂടി മൂവ് ചെയ്യും, ഇതിൽ എന്തായാലും നമുക്ക് അനുകൂലമായ മറുപടി കിട്ടും. 

 

” ഇത്രയും പ്രശ്നങ്ങൾ വരാൻ തക്ക ഞാൻ എന്ത് തെറ്റാടാ ചെയ്തത്…? 

 

” സന്ദീപേ ഇത് നിന്റെ പ്രശ്നം അല്ല, ഇതിന്റെ പിന്നിൽ കുറച്ച് കഥകൾ ഉണ്ട്, 

 

” ങും.. അമ്മ, 

 

” അമ്മയ്ക്ക് നല്ല ടെൻഷൻ ഉണ്ട്, 

 

” വിഷമിക്കാതിരിക്കാൻ പറയു, ഡാ പൈസയ്ക്ക് ചിലവ് ഉണ്ടാകും, നീ അതൊക്കെ ഒന്ന് മാനേജ് ചെയ്യണം, ഇവിടെ നിന്നിറങ്ങാതെ ഒന്നിനും എനിക്ക് കഴിയില്ല, 

 

” ഡാ ഞങ്ങൾ ഇല്ലേ നിന്റെ കൂടെ, ആത്മവിശ്വാസം കൈവെടിയല്ലേ, 

 

എന്റെ സമയം കഴിഞ്ഞതും ഞാൻ തിരിച്ച് സെല്ലിലേക്ക് നടന്നു. 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.