മഹാനദി 9 (ജ്വാല ) 1445

സാം അപ്പോഴേക്കും സാധനങ്ങളുമായി വന്നു, അവരുടെ വാഹനത്തിൽ ഞാൻ കയറി, അമ്മയും , സാമും  എന്നെകൊണ്ട് പോകുന്നത് നോക്കി നിന്നു. 

വാഹനം ചെന്നു നിന്നത് കൊല്ലം സബ് ജെയിലിനു  മുന്നിൽ വലിയ ഗെയ്റ്റിൽ പോലീസുകാരൻ തട്ടി, ഒരു ചെറു ഞരക്കത്തോടെ വാതിൽ തുറന്നു, എന്നെയും കൊണ്ട് പോലീസുകാരൻ മുന്നോട്ട് നടന്നു. 

 

ജയിലിലെ സൂപ്രണ്ടിന്റെ മുന്നിൽ ആണ് എന്നെ കൊണ്ട് ചെന്നു നിർത്തിയത്, അയാൾ കാണിച്ചു തന്ന തടിച്ച ബുക്കിന്റെ ഉള്ളിൽ ഞാൻ ഒപ്പ് വച്ചു, എന്നെ കൊണ്ട് വന്ന പോലീസുകാരന്റെ ദൗത്യം ഇവിടെ അവസാനിച്ചു, ആ ബെൽറ്റ് ഊരി അവിടെയുള്ള തടി അലമാരിയിൽ വച്ചിട്ട് പൊയ്ക്കോളൂ സൂപ്രണ്ട് പരുപരുത്ത ശബ്ദത്തിൽ പറഞ്ഞു, 

 

എന്നിട്ട് ജയിലിലെ  പോലീസുകാരനെ വിളിച്ച് എന്നെ മുന്നോട്ട് നടത്തി, അയാൾ ഓഫീസിന്റെ അടുത്തുള്ള മുറിയിൽ നിന്ന് ഒരു പുൽപ്പായ, ഒരു ജമുക്കാളം, രണ്ട് സ്റ്റിൽ പ്ളേറ്റ്, ഒരു ഗ്ലാസ്  എനിക്ക് സർക്കാർ അനുവദിച്ചു തന്ന സാധനങ്ങൾ  അതും കൈയിലെടുത്ത് മുന്നോട്ട് നടന്നു. 

 

ഒരു സെല്ലിന്റെ മുന്നിൽ നിർത്തി അതിനു ശേഷം ആ സെൽ തുറന്ന് എന്നോട് അകത്തേയ്ക്ക് പോകുവാൻ പറഞ്ഞു, 

 

ഞാൻ അകത്തേയ്ക്ക് കയറി, മിക്കവാറും ചെറുപ്പക്കാരായ കുറ്റവാളികൾ ആണ് അതിൽ നിറയെ, കുറ്റവാളി എന്ന വാക്ക് അവർക്ക് നേരെ ഉപയോഗിക്കാമോ എന്നറിയില്ല കാരണം അവർ റിമാന്റ് പ്രതികൾ മാത്രമാണ്, അവരുടെ കുറ്റം കോടതിയിൽ തെളിയിക്കണം അപ്പോഴേ അവർ കുറ്റവാളികൾ ആവുകയുള്ളൂ, അങ്ങനെയുള്ളവരെ സെൻട്രൽ ജയിലിലേക്ക് കൊണ്ട് പോകും. 

ഞാൻ ഒരു മൂലയിൽ ഇരുന്നു, അൽപ്പം പ്രായം തോന്നിക്കുന്ന ഒരാൾ വന്നു എന്റെ അടുത്തിരുന്നു, 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.