മഹാനദി 9 (ജ്വാല ) 1445

പുറത്തെ കത്തി കൊണ്ടിരുന്ന ബൾബിൽ നിന്നുള്ള പ്രകാശം ഉറക്കം കെടുത്തി, 

എന്നാലും ഉറങ്ങാൻ ഒരു വിഫല ശ്രമം നടത്തി, കണ്ണടയ്ക്കുമ്പോൾ അമ്മയുടെ കരയുന്ന മുഖം  അതിന്റെ ഒപ്പം കൊതുകിന്റെ കടിയും, സെല്ലിന്റെ ഒരു ഭാഗത്ത് ആമത്തിരി കത്തിച്ചു വായിച്ചിട്ടുണ്ട്, കൊതുകുകൾ അതിനും വട്ടം വയ്ക്കുന്നുണ്ട്. 

 

” ഡോ… ഉറക്കം വരുന്നില്ലേ, 

 

” ഇല്ല  ചേട്ടാ, 

 

അയാൾ എന്റെ നേരെ  ഒരു ബീഡി നീട്ടി, 

ഞാൻ അത് വാങ്ങി ചുണ്ടിൽ വച്ചു  കത്തിച്ചു, വല്ലാത്ത ആയാസമാണ് പുക എടുക്കാൻ, 

ഞാൻ എന്നെകുറിച്ച് ഓർത്ത് നോക്കി ഇന്നലെ എസി റൂമിൽ ഡേവിഡോഫ് സിഗരറ്റ് വലിച്ച് കിടന്നവൻ ഇന്ന് പുൽപ്പായയിൽ കട്ടൻ ബീഡിയും വലിച്ച്.. ജീവിതത്തിന്റെ ഓരോ അവസ്ഥാന്തരങ്ങളെ… 

 

ഉറക്കമില്ലാത്ത ജയിലിലെ ആദ്യരാത്രി, എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു എന്ന് പറയാം, 

 

നേരം പുലരാറായപ്പോഴാണ് കണ്ണുകൾ ഒന്നടഞ്ഞു വന്നത് പെട്ടന്നാണ് ഒരു ശബ്ദം കേട്ട് ഞെട്ടി ഉണർന്നത്, കാവൽ നിൽക്കുന്ന പോലീസുകാരൻ സെല്ലിന്റെ കമ്പികളിൽ ഹെവി മെറ്റൽ ഗിത്താറിന്റെ സ്ട്രിങ്ങുകളിൽ ചലിപ്പിക്കുന്നത് പോലെ ലാത്തി കൊണ്ട് അടിച്ചതാണ് അലാറം അത്രേ തടവുകാരെ എഴുന്നേൽപ്പിക്കാനുള്ള തന്ത്രം. 

 

വീണ്ടും എല്ലാവരും വാതിലിനോട് ചേർന്ന് അഭീമുഖമായി ഇരുപ്പുറപ്പിച്ചു, വീണ്ടും അവരുടെ എണ്ണൽ പ്രക്രിയ തുടങ്ങി, 

 

പിന്നെയും കുറെ കഴിഞ്ഞാണ് ചായ കിട്ടിയത്, ചായക്ക് കടുപ്പവും, പാലും, മധുരവും ഒന്നുമില്ല തനി വാട്ട ചായ…  വീടല്ലല്ലോ ആരെയും ചീത്തപറയാനും പറ്റില്ല….  അതും കുടിച്ചു കൊണ്ടിരുന്നപ്പോൾ സെൽ തുറന്ന് പ്രഭാതകൃത്യങ്ങൾക്കായി തുറന്നു വിട്ടത്, 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.