മഹാനദി 9 (ജ്വാല ) 1445

” താൻ വിഷമിക്കാതെ ഇരിക്ക്.,., അടുത്ത ജാമ്യാപേക്ഷയിൽ തനിക്ക് ജാമ്യം കിട്ടും. അതിന് അവർ ചിലപ്പോൾ ആൾ ജാമ്യമോ മറ്റോ കെട്ടിവയ്ക്കാൻ പറയും, 

 

ഞാൻ ജെയിലിലെ ഞങ്ങളുടെ സെല്ലിൽ ഉള്ള എല്ലാവരും നല്ല സൗഹൃദത്തിൽ ആയി, ഇടയ്ക്കിടെ കട്ടൻ ബീഡി ഒക്കെ വലിച്ച് ഇരുന്നു. 

 

മനസ്സിന്റെ ഉള്ളിൽ അപ്പോഴും എന്ത് തെറ്റാണ് ഞാൻ ചെയ്തത് എന്നറിയാത്ത മാനസിക പിരിമുറുക്കം വലുതായിരുന്നു, 

 

വൈകിട്ട് ഭക്ഷണം വിതരണം ചെയ്തു, ഞാനും പോയി വാങ്ങി, രണ്ടാമത്തെ പ്ളേറ്റ് കൊണ്ട് അടച്ചു ഒരു സൈഡിൽ വച്ചു, എല്ലാവരും എട്ട് മണി കഴിഞ്ഞേ കഴിക്കാറുള്ളു, 

ജനലിലൂടെ പുറത്തേയ്ക്ക് നോക്കി, ചില മരങ്ങൾ ഉണ്ട് പുറത്ത്, ഇടയ്ക്കിടെ നടന്ന് പോകുന്ന പോലീസുകാർ, 

 

” ഡോ… ചാപ്പാട് അടിക്കേണ്ടെ, 

 

ബോസാണ് , 

 

” കഴിക്കാം ചേട്ടാ, 

 

ഞങ്ങൾ തമ്മിൽ ആണ് ഏറ്റവും കൂടുതൽ അടുപ്പം ആയത്,

 

” അല്ല ചേട്ടന്റെ നാടെവിടാണ്,..,

 

” ഞാൻ കൊല്ലം പേഴോംതുരുത്ത് സ്വദേശി ആണ്, 

 

” നല്ല പേര്.,.,

 

” പേഴോംതുരുത്ത്… പേരിനൊക്കെ വലിയ ചന്തമാ, ഞങ്ങളുടെ ജീവിതമൊക്കെ വലിയ കഷ്ടമാടോ, 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.