മഹാനദി 9 (ജ്വാല ) 1445

” അതോ.,.,, നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ഇത് തന്നെ വിദ്യ സ്ത്രീധന പീഡനം, കൂടാതെ ചുളുവിൽ കാശ് അടിക്കാമല്ലോ….? 

 

കല്യാണത്തിന് എടുത്തിരിക്കുന്ന ഫോട്ടോകൾ ഒക്കെ പോലീസിൽ ഹാജരാക്കിയത്രേ, 130 പവാനുമായി വന്നിട്ടും പീഡനം, 

 

” ഞാൻ എന്തെയ്തിട്ടാ,..,.

 

” ഡാ മറ്റൊരു പ്രശ്നം കൂടിയുണ്ട്, നിനക്ക് ജാമ്യം തന്നാൽ വിദേശത്തേയ്ക്ക് പോകും കേസ് വീണ്ടും നീളുമത്രെ,

 

” അത് കൊണ്ട്…. 

 

” അത് കൊണ്ട്….? 

 

” നീ കാര്യം പറ…..

 

” നിന്റെ പാസ്പോർട്ട് കോടതിയിൽ കെട്ടി വയ്‌ക്കേണം, 

 

” ദൈവമേ… എന്റെ ജോലി… 

 

കുടിച്ച മദ്യത്തിന്റെ കെട്ട് എല്ലാം ഒറ്റ  നിമിഷം കൊണ്ട് ചോർന്നു പോയത് പോലെ… ഞാൻ സാമിനോട് ചോദിച്ചു 

 

” ഡാ… പാസ്പോർട്ട് കൊടുത്താൽ എനിക്ക് തിരികെ പോകണ്ടേ…..? വെറും പത്തു ദിവസത്തെ ലീവിനാണ് വന്നത്, 

 

” ഡാ… നമുക്ക് നാളെ വക്കീലിനെ കാണാം എന്താണ് അയാൾ പറയുന്നത് എന്ന് കേൾക്കാം… 

 

” ശരി, 

 

കുപ്പിയിൽ നിന്ന് ഒരു പെഗ്ഗ് പകുതി കുടിച്ചിട്ട് ഞാനാ ടേബിളിൽ തല വച്ചു കമിഴ്ന്നു കിടന്നു.,.,, 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.