മഹാനദി 9 (ജ്വാല ) 1447

അപ്പോൾ ബോസ് വീണ്ടും പറഞ്ഞു തുടങ്ങി, 

 

” ടോ, ആരെങ്കിലും ജെയിലിൽ പുതുതായി വരുമ്പോൾ മാത്രമാണ് സിഗരറ്റ് കിട്ടുക അല്ലങ്കിൽ സദാ കട്ടൻ ബീഡി ആണ് കിട്ടുക, അത് ജാമ്യം പോകുന്ന എല്ലാവരും വലിയ പായ്ക്കറ്റ് വാങ്ങി സെല്ലിൽ കൊടുക്കും, ഇതിന്റെ ഉള്ളിലുള്ളവരുടെ ഏക ആശ്വാസം ആണ് ഈ ബീഡികൾ, 

 

” അല്ല ബോസേട്ടന്റെ കുറ്റം എന്താ? 

 

” ഞാൻ കുറച്ച് സ്പിരിറ്റ് കടത്തിയതാ, പിന്നെ പലരും വന്നു പരിചയപ്പെട്ടു, 

മിക്ക ആൾക്കാരും ഏതെങ്കിലും തരം ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടവർ ആണ്, 

അല്ല താൻ എങ്ങനെ ഇതിൽ പെട്ടു, 

 

ഞാൻ നടന്ന സംഭവങ്ങൾ ഓരോന്നായി പറഞ്ഞു, 

ജെയിലിൽ ഉള്ള പലർക്കും കേസും, വകുപ്പും ഒക്കെയായി നല്ല അറിവാണ്, 

 

” തന്റെ കേസ് ഐപിസി 498 A ആയത് കൊണ്ടാണ് ജാമ്യം കിട്ടാതിരുന്നത്, 

 

” ഹമ്… ഗാർഹിക പീഡനം,..

 

” ഐപിസി 498 A,  ഭർത്താവോ ബന്ധുക്കളോ നടത്തുന്ന ക്രൂരതയും നിയമവിരുദ്ധമായ ഏതെങ്കിലും ആവശ്യങ്ങൾ നിറവേറ്റാൻ ഒരു സ്ത്രീയെ അല്ലെങ്കിൽ അവളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വ്യക്തിയെ പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന ഭർത്താവിനെയും ബന്ധുക്കളെയും ശിക്ഷിക്കുക, ഇതാണ്  ഈ നിയമത്തിന്റെ കാതലായ ഉദ്ദേശം, 

 

  ഈ കുറ്റത്തിനുള്ള ശിക്ഷ മൂന്ന് വർഷത്തേക്ക് പിഴയോടുകൂടിയ തടവാണ്.

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.