മഹാനദി 9 (ജ്വാല ) 1447

” എന്താ പേര്? 

 

” സന്ദീപ്, 

 

” എന്റെ പേര് ബോസ് എന്നാണ്, പിന്നെ ഇവിടെ ജെയിലിൽ ചില ചിട്ടകൾ ഉണ്ട്, ഷർട്ട് ഇടാൻ പാടില്ല, തോർത്ത് ദേഹത്ത് ഇടാം പക്ഷെ ശരീരം മറച്ച് ഇടാൻ പാടില്ല, 

 

” ശരി ഞാൻ അങ്ങനെ ചെയ്യാം, 

 

” പിന്നെ മറ്റൊന്ന് പുറത്തേക്കിറങ്ങുമ്പോൾ തോർത്ത് ഒന്നുകിൽ അരയ്ക്ക് കെട്ടണം, ദേഹത്തു ഇട്ട് നടക്കാൻ പാടില്ല, 

ഈ രണ്ട് പ്ളേറ്റും, ഈ ഗ്ലാസ്സും തന്റേതാണ്, ഒരു പ്ളേറ്റിൽ ഭക്ഷണം വാങ്ങി മറ്റേ പ്ളേറ്റ് കൊണ്ട് അടച്ച് വയ്ക്കണം, 

 

പിന്നെ രാത്രിയിൽ അവർ എണ്ണം എടുക്കാൻ വരും, അപ്പോൾ ഇവിടെയുള്ള ആൾക്കാർ അഭിമുഖമായി ഇരിക്കണം, ഒരു സൈഡിൽ നിന്ന് എണ്ണം പറയണം, ഇതൊക്കെ തനിക്ക് ഒന്ന് മനസ്സിലാക്കാൻ വേണ്ടി പറഞ്ഞു തന്നതാ, 

 

അയാൾ പറഞ്ഞതിന് ഞാൻ മനസിലായി എന്ന അർത്ഥത്തിൽ  തലയാട്ടി..

 

” താൻ വലിക്കുമോ? സിഗരറ്റ് ഉണ്ടോ കൈയ്യിൽ? 

 

” ഉണ്ട്, 

 

ഞാൻ എന്റെ കയ്യിൽ സാം വാങ്ങി തന്ന ഒരു പായ്ക്കറ്റ് സിഗരറ്റ് ഉണ്ടായിരുന്നു, ബോസ് ആ പായ്ക്കറ്റ് വാങ്ങി, പൊട്ടിച്ച് ഒരെണ്ണം എനിക്ക് തന്നു, പിന്നൊന്ന് ആയാലും ചുണ്ടിൽ വച്ചു അപ്പോഴേക്കും ഓരോരുത്തരും കൈ നീട്ടി വന്നു, ബോസ് എല്ലാവർക്കും കൊടുത്തു അവസാനം കാലിയായ കവർ ഒരു മൂലയിൽ വച്ചിരിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക്  കവറിൽ കൊണ്ടിട്ടു എന്റെ അടുത്ത് വന്നിരുന്നു, അയാൾ കത്തിച്ച സിഗരറ്റ് എനിക്ക് കൈമാറി, 

ഞാൻ ശ്രദ്ധാ പൂർവ്വം ഞാൻ എന്റെ സിഗരറ്റിനു തീ കൊളുത്തി, 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.