മഹാനദി 9 (ജ്വാല ) 1447

പുറത്തേക്കിറങ്ങിയപ്പോൾ അമ്മ തേങ്ങി കൊണ്ടിരുപ്പുണ്ട്, തൊട്ടടുത്തു തന്നെ സാമും ഉണ്ട്, 

 

” അമ്മേ, വീട്ടിൽ പൊയ്ക്കോളൂ, വിഷമിക്കേണ്ട, 

 

സന്ദീപ് രണ്ട് ദിവസം കഴിഞ്ഞ നമുക്ക് ഒന്നു കൂടി ശ്രമിക്കാം, ഇപ്പോൾ ആദ്യത്തെ വട്ടം ആയത് കൊണ്ട് അയാൾക്ക് കലിപ്പ് കുറച്ചു കൂടും, 

നീ ടെൻഷൻ അടിക്കല്ലേ, 

 

അമ്മയുടെ കണ്ണുനീർ  ഇറ്റു  വീഴുന്നതിന്റെ ഇടയിലൂടെ പോലീസുകാരൻ എന്നോട് മുന്നോട്ട് നടക്കാൻ പറഞ്ഞു, അവരുടെ വാഹനത്തിന്റെ അടുക്കൽ എത്തി, 

 

” എടൊ, ഒരു തോർത്തും, പേസ്റ്റ്, ബ്രഷ്, കൈലി  ഇതും കൂടി വാങ്ങിക്കോ..

 

പോലീസുകാരൻ സാമിനോട് പറയുന്നത് കേട്ടു. 

 

സാം മുന്നിൽ കണ്ട ഒരു കടയിലേക്ക് പോകുന്നതും കണ്ടു, അമ്മ അപ്പോഴും കരഞ്ഞു കൊണ്ട് നിൽപ്പുണ്ട്, 

ഞാൻ അമ്മയുടെ അടുക്കലേക്ക് നീങ്ങി നിന്നു പിന്നെ പറഞ്ഞു, 

 

” അമ്മേ, സാമിന്റെ കൈയിൽ എന്റെ ബാഗ് ഉണ്ട്, അത് വാങ്ങി വെയ്ക്കുക, പിന്നെ പൈസയ്ക്ക് എന്ത് ആവശ്യം വന്നാലും സാമിനോട് പറഞ്ഞാൽ മതി, ഞാൻ വന്നിട്ട് കൊടുത്തു കൊള്ളാം. 

 

അപ്പോൾ ആണ് വക്കീൽ എന്റെ അടുക്കൽ വന്നത്, 

 

” ഇയാൾ വിഷമിക്കേണ്ട, നാലു  ദിവസം അതിനുള്ളിൽ ജാമ്യം കിട്ടും. 

 

” ങും  

 

ഞാൻ മെല്ലെ ഒന്നു മൂളി, 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.