പ്രായഭേദമന്യേ ഭര്‍തൃവീട്ടിലെ ഏതംഗത്തെയും പരാതിയില്‍ പ്രതി ചേര്‍ക്കാം. ഇങ്ങനെ നിയമപീഡനത്തിനിരയാകുന്നവരില്‍ കട്ടിലില്‍ കിടക്കുന്ന രോഗികളോ വൃദ്ധസ്ത്രീകളോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോ, എന്തിന് പിഞ്ചുകുട്ടികള്‍ വരെ ഉള്‍പ്പെടാം. അവര്‍ക്കൊക്കെയും കോടതിയില്‍ ഹാജരാക്കുവോളം ലോക്കപ്പില്‍ കഴിയേണ്ടി വന്നേക്കാം. പിന്നീടും, ജാമ്യം നല്‍കണോ റിമാന്‍ഡ് ചെയ്യണോ എന്നത് ജഡ്ജിയുടെ മനോധര്‍മ്മം അനുസരിച്ചുമിരിക്കും. സ്ത്രീ സംരക്ഷണ നിയമം സ്ത്രീ വിരുദ്ധമായി, മനുഷ്യ വിരുദ്ധമായി മാറുന്നതിന്റെ ഉദാഹരണം ആണ് ഇത്,
ഇന്ത്യയൊട്ടുക്കും ഈ നിയമം വല്ലാതെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ദാമ്പത്യ തര്‍ക്കത്തില്‍ സ്ത്രീക്ക് അനുകൂലമായി വിധിയോ ഒത്തുതീര്‍പ്പോ രൂപപ്പെടുത്താന്‍ സ്ത്രീപക്ഷത്തെ പ്രതിനിധീകരിക്കുന്ന വക്കീലന്മാരുടെ വജ്രാസ്ത്ര പ്രയോഗമായിട്ടാണ് ഈ വകുപ്പിന്റെ ദുരുപയോഗം വ്യാപകമായത്.
മുന്‍പൊരിക്കല്‍ ഈ വകുപ്പിനെ ലീഗല്‍ ടെററിസം എന്ന് വിശേഷിപ്പിച്ചത് തന്നെ സുപ്രീം കോടതിയാണ്,,,,
പെട്ടന്നാണ് പിന്നിൽ നിന്നും ഒരു തേങ്ങൽ കേട്ടത്, തിരിഞ്ഞു നോക്കിയപ്പോൾ അമ്മയാണ്,
അമ്മ ആകെ ക്ഷീണിച്ചിരിക്കുന്നു, വിതുമ്പുവാൻ വെമ്പി നിൽക്കുന്ന ചുണ്ടുകൾ, നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ,
” അമ്മേ…
ഒരു തേങ്ങലോടെ അമ്മ എന്റെ ദേഹത്തേയ്ക്ക് അടുത്തു നിന്നു,
” സാരമില്ലമ്മേ, ഇതിന് മുൻപും എന്തെല്ലാം നമ്മൾ സഹിച്ചു..?
ഇതും സഹിക്കാം,
അല്ലാ എനിക്ക് മനസ്സിലാവാത്തത്.,., ഞാൻ ഇതിനുമാത്രം എന്ത് തെറ്റാണ് ചെയ്തത്?
❤️❤️❤️❤️❤️
Continue the story please please please
ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?
പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..
എം. കെ
ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…
സംഗതി പൊലിച്ചൂട്ടോ,.,.
അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
സ്നേഹം.,.,.??
തമ്പു അണ്ണൻ,
എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️
എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്
അമൽ,
ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
വായനയ്ക്ക് വളരെ സന്തോഷം…
ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.