” അല്ലടാ സാമേ, നമ്മൾ അവരോട് സ്ത്രീധനമോ, സ്വർണ്ണമോ ഒന്നും ചോദിച്ചിട്ടില്ല, സത്യം പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഇതൊരു പ്രശ്നമേ ആവില്ലായിരുന്നു.
അടുത്ത പെഗ്ഗ് കൂടി ഗ്ലാസ്സിൽ പകർന്നു, അപ്പോൾ സാം തുടർന്നു,
” സന്ദീപേ നമ്മൾ ഒന്നും അറിയാത്ത മറ്റൊരു വിഷയവും ഇതിന്റെ പിന്നിലുണ്ട്,
” എന്താ….?
” അവിടെ ഒരു ഡോക്ടർ ഉണ്ട് സനൽ, അവൻ ഇവളുമായി മുൻപ് പ്രണയത്തിൽ ആയിരുന്നു , പെട്ടന്നായിരുന്നു സനലിന്റെ വിവാഹം ഇവളെ നൈസായി തേച്ചിട്ട് മറ്റൊരുത്തിയെ വിവാഹം ചെയ്തത്, പക്ഷെ കല്യാണം കഴിച്ച പെണ്ണിന് മാനസികമായി എന്തോ പ്രശ്നമുണ്ടെന്നും, അവൾ ആത്മഹത്യ ചെയ്തു എന്നൊക്കെയാണ് അറിഞ്ഞത്,
” ആഹ്..,.ന്നിട്ട്….
” കുറച്ചു നാൾ അവൻ ഈ ആശുപത്രിയിൽ ഇല്ലായിരുന്നു ആ സമയത്ത് ആണ് നിന്നോടൊപ്പം സ്നേഹയുടെ വിവാഹം കഴിയുന്നത്, അവൾ ഹോസ്പിറ്റലിൽ നിന്ന് ലീവ് എടുക്കുന്ന സമയത്ത് അവൻ വീണ്ടും ഇവിടെ തിരികെ പ്രവേശിക്കുന്നത്, അവന്റെ പഞ്ചാര വർത്തമാനത്തിൽ പഴയ പ്രണയം വീണ്ടും കൂടുതൽ കരുത്തായി,
അപ്പോഴാണ് നീ പറയുന്നത് ജോലിക്ക് പോകേണ്ട എന്ന്, അവളുടെ സ്വഭാവം പെട്ടന്ന് മാറാൻ ഉണ്ടായ കാരണം,
അച്ഛനും അമ്മയ്‌ക്കും മകള്‍ പറയുന്നതാണ് വേദവാക്യം മകള്‍ ചെയ്യുന്നത് മാത്രം ശരി. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും തെറ്റ് എന്ന് പറഞ്ഞു പഠിപ്പിക്കുന്നവരിൽ നിന്ന് നമ്മൾ മറ്റെന്ത് പ്രതീക്ഷിക്കാൻ,
” പക്ഷെ.,., എന്തിനീ കേസ്.,.,
❤️❤️❤️❤️❤️
Continue the story please please please
ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?
പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..
എം. കെ
ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…
സംഗതി പൊലിച്ചൂട്ടോ,.,.
അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
സ്നേഹം.,.,.??
തമ്പു അണ്ണൻ,
എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️
എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്
അമൽ,
ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
വായനയ്ക്ക് വളരെ സന്തോഷം…
ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.