മഹാനദി 9 (ജ്വാല ) 1447

ഏഴു മിനിറ്റിനുള്ളിൽ തിരിച്ചു വരണം, ബോസിന്റെ പിന്നാലെ ഞാനും നടന്നു പല്ല് തേച്ച് ഉടുത്തിരുന്ന കൈലി മാറി തുവാർത്തെടുത്ത് ഉടുത്ത് കുളിക്കാൻ ചെന്നപ്പോൾ കോരി ഒഴിക്കാൻ തോട്ടി ഒന്നും ഇല്ല അതൊക്കെ സീനിയർ തടവുകാർ കൈക്കലാക്കിയിരുന്നു  പിന്നെ ഒന്നും നോക്കിയില്ല കഴുകാൻ കൊണ്ട് വന്ന പ്ളേറ്റ്  കൊണ്ട് വെള്ളം കോരി ഒഴിച്ചു കുളി തുടങ്ങി, 

 

ബോംബെ നഗരത്തിന്റെ തിരക്കുകളിൽ ജീവിച്ചതിന്റെ എക്സ്പീരിയൻസ്, ഒരു ബക്കറ്റ്  വെള്ളം കൊണ്ട് എല്ലാ കൃത്യങ്ങളും ചെയ്ത് തീർക്കുന്ന നമ്മളോടാ ബാലാ എന്ന് മനസ്സിൽ ചോദിച്ചു കൊണ്ട് തുടങ്ങി. 

തണുത്ത വെള്ളം  ദേഹത്ത് വീണപ്പോൾ എന്തൊരു ആശ്വാസം, സോപ്പ് പതപ്പിച്ച് ഒന്നര രണ്ടു മിനിറ്റിൽ ഒരു കുളി. 

 

അങ്ങനെ ജീവിതത്തിൽ  പഠിക്കാത്ത പല പാഠങ്ങളും ഒരു ദിവസം കൊണ്ട് പഠിച്ചു. 

രാവിലെ ചപ്പാത്തിയും, കടലക്കറിയും, ചായയും ആഹാ കുറ്റം പറയരുത് ചപ്പാത്തി കിടിലൻ കടലക്കറി കുറച്ച് മസാല ഒക്കെ കുറവാണെങ്കിലും മോശമില്ലാതെ കഴിക്കാം, ഭക്ഷണം ഒക്കെ കഴിഞ്ഞ്  അന്നത്തെ പേപ്പർ ഒക്കെ ഒന്ന് ഓടിച്ച് വായിച്ച് ബോസിന്റ കഥകളും കേട്ട് ഇരുന്നു, എപ്പോഴോ എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു. 

 

കുറച്ച് കഴിഞ്ഞപ്പോൾ ആണ് എന്റെ പേര് വിളിക്കുന്നത് പോലെ തോന്നി, നോക്കുമ്പോൾ ബോസ്, 

 

” എന്താ ചേട്ടാ, 

 

” തനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്, 

 

” എന്ത് ? ഇന്റര്‍വ്യൂവോ..

 

നല്ലൊരു ജോലി അങ്ങ് ജിദ്ദയിൽ ഉണ്ടായിട്ട് ഈ ജെയിലിൽ എനിക്ക് എന്ത് ഇന്റർവ്യൂ, 

ഇനി  വല്ല ചപ്പാത്തി ചുടാനോ, പരത്താനോ വല്ലതിന്റെ ആണോ? 

 

അപ്പോഴാണ് ബോസ് പറയുന്നത്, തന്നെ കാണാൻ ആരോ ഉണ്ടെന്ന്  അതിനു പറയുന്ന പേരത്രേ ഇന്റർവ്യൂ എന്ന്, എന്റെ ദൈവമേ എന്തെല്ലാം കാണാൻ കിടക്കുന്നു… 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.