മഹാനദി 9 (ജ്വാല ) 1447

ഒരു ശരിയായ തുരുത്ത് തന്നെയാണ്, കൊല്ലത്ത് നിന്ന് ബോട്ട് പിടിക്കണം അവിടെ എത്തണമെങ്കിൽ, 

ഞാൻ ഒരു കള്ള് ഷാപ്പ് ലേലത്തിൽ പിടിച്ചിരുന്നു, ഈ തെങ്ങ് ചെത്തി കൊണ്ട് വന്നുള്ള  കള്ള് ഒന്നും ആൾക്കാർക്ക് വേണ്ട, കുറച്ച് വീര്യം കൂടിയത് വേണം, അതിൽ മിക്സ് ചെയ്യാൻ കൊണ്ട് വന്നതാ, ആരോ ഒറ്റിയതാ, 

 

” ആണോ., ആരാന്നറിയോ…?

 

” അതറിയില്ല…, പക്ഷെ നമ്മൾ ഇതിൽ നിന്നൊക്കെ ഊരും, ഊരണം, പിന്നെ ഇത് ആദ്യത്തെ തവണ ഒന്നും അല്ല ഈ ഒറ്റൽ.,., 

 

അയാൾ വെളുക്കെ ചിരിച്ചു, 

 

എന്തൊരു ആത്മവിശ്വാസമാ ഇവർക്കൊക്കെ, എന്നിട്ടും ഒരു തെറ്റുപോലും ചെയ്യാത്ത ഞാൻ…..

കണ്ണുകൾ നിറഞ്ഞു വരുന്നു, വല്ലാത്ത വിമ്മിഷ്ടം, ഞാൻ കഴിച്ചു കൊണ്ടിരുന്ന ചോർ മതിയാക്കി, വെള്ളം കുടിച്ചു ബാക്കി വന്ന അവശിഷ്ടങ്ങൾ ഒരു പ്ലാസ്റ്റിക്ക് കവറിൽ ഇട്ട് സെല്ലിന്റെ ഉള്ളിൽ നിന്നുള്ള ശുചിമുറിയിൽ പ്ളേറ്റ് ഒക്കെ കഴുകി  ഞാൻ ഇരുന്ന സ്ഥലത്തിന്റെ അടുത്ത്  കൊണ്ട് വച്ചു. 

 

ശുചി മുറിയുടെ കാര്യമാ കഷ്ടം, കക്കൂസിൽ പോകണമെങ്കിൽ ഒരു എടുത്തു മാറ്റി വയ്ക്കാൻ കഴിയുന്ന പകുതി പലകയുടെ മറവിൽ വേണം കാര്യം സാധിക്കാൻ, 

വല്ലാത്ത ജീവിതം തന്നെ… 

സെല്ലിലെ എല്ലാവരും കിടക്കാൻ ഉള്ള പുറപ്പാടിൽ ആണ്, 

 

” സന്ദീപേ ദാ ഇവിടെ കിടന്നോ, 

 

അയാൾ കിടക്കുന്നതിന്റെ വശത്തായി ഞാനും പുൽപ്പായ വിരിച്ചു, അതിനു മുകളിലായി ജമുക്കാളം ഇട്ടു, ഞാൻ ഇട്ടിരുന്ന ഷർട്ട് എടുത്തു തലയണ ആക്കി, മെല്ലെ കിടന്നു, 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.