മഹാനദി 11 (ജ്വാല ), ക്ലൈമാക്സ്‌ 1627

★★★★★★★★★★★★★★★★★★★

മഹാനദി – 11 ക്ലൈമാക്സ്‌

Mahanadi Part 11| Author : Jwala | Previous Part

http://imgur.com/gallery/38LMzVJ

ആമുഖം :-

പ്രീയ സുഹൃത്തുക്കളെ,
ഒരാളുടെ ജീവിതം എഴുതാൻ കാണിച്ച സാഹസം ഈ ഭാഗത്തോടെ അവസാനിക്കുകയാണ് 
വായനക്കാരുടെ ഭാഗത്ത് നിന്ന് ഇത്തരം കഥയ്ക്കുള്ള പിന്തുണ വളരെ കുറവായത് കൊണ്ട് കഥ പകുതിയിൽ ഉപേക്ഷിക്കാനുള്ള മടി കൊണ്ടും ആണ് എഴുത്ത് തുടർന്നത്.
പക്ഷെ മെല്ലെ ആണെങ്കിലും വായനക്കാർ കഥയെ ഏറ്റെടുത്തതിൽ അതിയായ സന്തോഷം ഉണ്ട്.

ഈ കഥയുടെ എല്ലാ കവർ ചിത്രങ്ങളും, എഡിറ്റും ചെയ്തു തന്ന “തമ്പുരാന് ” നന്ദി.
കഥയ്ക്ക് ആവശ്യമായ പല നിയമവശങ്ങളും പറഞ്ഞു തന്ന” കൈലാസനാഥൻ” ചേട്ടനോടും, തുടക്കം മുതൽ എഴുതാൻ പ്രോത്സാഹിപ്പിച്ച ജീവനോടും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു…

എപ്പോഴും കൂടെ നിൽക്കുന്ന കഥകൾ. കോമിലെ എല്ലാ പ്രിയ ചങ്കുകൾക്കും നന്ദി .

സ്നേഹപൂർവ്വം… 

ജ്വാല.

Updated: August 25, 2021 — 10:33 pm

147 Comments

  1. ഇന്നാണ് വായിച്ചത്‌. സൂപ്പർ ആയിട്ടുണ്ട്…ഓരോ വരികളും മനോഹരം.. ഇനിയും എഴുതണം…

    1. രാജി,
      വായനയ്ക്കും, നല്ല വാക്കുകൾക്കും വളരെ നന്ദി.
      എഴുത്തുകൾ പിന്നാലെ ഉണ്ടാകും…

  2. ഒറ്റയിരുപ്പിൽ ആണ് വായിച്ചു തീർത്തത്…

    കവിത പോലെ മനോഹരമായ ഒരു കഥ… ഒന്ന് മുതൽ പതിനൊന്നു വരെയുള്ള ആധ്യായങ്ങൾ ഒരു യാത്രയാണ്… സന്ദീപിന്റെ ജീവിതത്തിലൂടെ ഉള്ള യാത്ര…. അക്ഷരങ്ങൾ കൊണ്ട് തീർത്ത പച്ചയായ ജീവിത യഥാർഥ്യങ്ങളുടെ തുറന്നെഴുതു…. ചതിക്ക പെടുന്ന വ്യക്തിയുടെ മാനസിക വ്യാപാരങ്ങളെ വലിച്ചു വാരിയെഴുതാതെ.. മിതമായ വാക്കുകളിൽ ശക്തമായി എഴുതാൻ കഴിഞ്ഞു എന്നത് തന്നേ ജ്വാലയുടെ ഉള്ളിലെ നല്ലൊരു എഴുത്തുകാരിയുടെ കഴിവ് തന്നെയാണ്….

    നായകന്റെ ജീവിതത്തെ ചുറ്റി പറ്റി പറഞ്ഞു പോയ കഥാപാത്രങ്ങളിൽ നമ്മൾ ചുറ്റും കാണുന്ന ഒരു പാട് പേരുണ്ട്… കുടുംബത്തിനായി കറവ പശുവായി മാറേണ്ടി വരുന്ന ശ്രുതി… ഒരുപാടു ജീവിതാനുഭവങ്ങൾ ഉള്ള ചന്ദ്രേട്ടൻ… പെൺചതിയുടെ പ്രതീകമായ സ്നേഹ… അത്താഴം മുടക്കുന്ന നീർക്കോലി രാഷ്ട്രീയക്കാരന്റെ പ്രതീകമായ അമ്മാവൻ,,, കല്യാണം മുടക്കി ‘സ്വയംഭോഗ’ സുഖമാസ്വധിക്കുന്ന കവലകളിലെ നുണ പറച്ചിലുകാർ… പ്രണയത്തെയും അതിന്റെ പ്രയോഗികതയെയും ചൂണ്ടി കാട്ടുന്ന അമ്മ… ചില കഥാപാത്രങ്ങൾ നമ്മുടെ കൂടെ ഉള്ളവരാണ് ചിലർ നമ്മൾ കാണുന്നവർ… ചിലരെ നമ്മൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നവർ…. ഋതു ഭേദങ്ങൾ മാറി വരും… വേനലിനപ്പുറം ഒരു വസന്തം ഉണ്ടെന്ന ഓർമപ്പെടുത്തൽ തന്നേ ആയിരുന്നു സന്ദീപിന്റെ ജീവിതത്തിലേക്കുള്ള ജനനി യുടെ കടന്നു വരവ്…. എത്ര മനോഹരം ആയാണ് ആ പ്രണയം വരച്ചു വെച്ചത്…. ???

    കഥയുടെ ആദ്യം തൊട്ടു അവസാനം വരെയും പല തരത്തിലുള്ള ആസ്വധനത്തിലൂടെ കടന്നു പോകുമ്പോളും… മനസ്സിന്റെ കോണിൽ ഓർത്തിരിക്കാൻ എഴുതി വെച്ച ചില ഇഴമുറിയാത്ത ബന്ധങ്ങൾ.. നോവിനും നോമ്പരത്തിനും ഇടയിലും… സൗഹൃദമെന്ന തണൽ… ആദ്യ ഭാഗങ്ങളിലെ ഗൃഹാതുരതയുടെ മൗനം പേറുന്ന പ്രവാസം..
    ഓരോ വരികളും ഹൃദ്യമായിരുന്നു… അപൂർവം ചിലർക്ക് മാത്രം സാധ്യമാകുന്നതും…. ഒരുപാട് ഒരുപാട് ഇഷ്ടമായി… ഈ എഴുതും ഈ കഥയും.

    സ്നേഹത്തോടെ
    ♥️നന്ദൻ ♥️

    1. നന്ദൻ ബ്രോ,
      മനസ്സ് കുളിർക്കുന്ന വലിയ കമന്റിന് ഇഷ്ടം. കഥയുടെ തുടക്കത്തിൽ കൂടുതൽ പേരിലേക്ക് എത്താതിരുന്നതിന്റെ വിഷമം എനിക്ക് ഈ പാർട്ടിലൂടെ മാറി,
      താങ്കളെപ്പോലെ ജനപ്രിയ എഴുത്തുകാരന്റെ വരികൾ തന്നെ എന്നെപ്പോലെയുള്ള എഴുത്തുകാരിക്ക് സങ്കൽപത്തിനുമപ്പുറം ആണ്.
      ഒരാളുടെ ജീവിതം എഴുതുന്നത് അതും ഒരു കഥാരൂപത്തിൽ കൂടി മാറ്റുന്നതിനുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നിയമം കൂടുതൽ ആൾക്കാർക്ക് ഒരു അവബോധം ഉണ്ടാക്കുക എന്നൊരു ലക്ഷ്യമാണ് ഇതിനു പിന്നിൽ ഉണ്ടായിരുന്നത് എന്തായാലും വായിച്ചതിലും, ഇഷ്ടമായതിലും എന്റെ സ്നേഹവും, നന്ദിയും തരുന്നു…

  3. സഞ്ജയ്‌ പരമേശ്വരൻ

    മികച്ച ഒരു എഴുത്ത് എന്ന് പറഞ്ഞാൽ വളരെ കുറഞ്ഞു പോകും…. അത്രത്തോളം ഗംഭീരം…. type ചെയ്യാനുള്ള മടി കാരണം പലപ്പോഴും comment കൾ ഇടാറില്ല… പക്ഷെ ഈ കഥ വായിച്ചു ഒന്നും പറയാതെ പോകാൻ ഞാൻ അശക്തൻ ആണ്…. ഇനിയു ഇതിലും ഗംഭീരമായ കഥകളുമായി എത്തും എന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്നു…

    1. സഞ്ജയ്‌ പരമേശ്വരൻ,
      ബ്രോ വായനയ്ക്കും, കമന്റിനും വളരെ നന്ദി. സന്തോഷം പകരുന്ന വാക്കുകൾക്ക് എന്ത് പകരം തരാൻ സ്നേഹം മാത്രം… ♥️♥️♥️

      1. സഞ്ജയ്‌ പരമേശ്വരൻ

        പകരം ഇതുപോലെ നല്ല കഥകൾ ഇനിയും തന്നാൽ മതി

        1. എഴുതാൻ ശ്രമിക്കാം ബ്രോ… ❣️❣️❣️

  4. ഇ കഥ PDF ആക്കി തരുമോ പ്ലസ്…

    1. andJ ബ്രോ,
      നമുക്ക് ശ്രമിക്കാം ട്ടോ !!!
      താങ്ക്യു വായനയ്ക്ക്…

  5. വളരെ നന്നായിരുന്നു …. പൂർത്തിയായതിനു ശേഷം വായിക്കാം എന്നായിരുന്നു മനസ്സിൽ.. ഇന്ന് എല്ലാ പാർ്ട്ടും ഒരുമിച്ചു വായിച്ചപ്പോൾ ആ തീരുമാനം നന്നായെന്നു മനസ്സിലായി.. ഒരുമിച്ചു വായിച്ചതുകൊണ്ടു കഥയെ പൂർണമായും ഉൾകൊള്ളാൻ സാധിച്ചു (അങ്ങനെ ഞാൻ കരുതുന്നു)… നന്നായിരുന്നു എന്നല്ലാതെ വേറൊന്നും പറയാനില്ല… ജീവിതം മാറിമറിയാൻ ഒരു നിമിഷം മാത്രം മതി…അതിനു പല കാരണങ്ങൾ…

    സ്വാതന്ത്ര്യ ദിനാശംസകൾ ???

    1. രാജീവേട്ടാ,
      സമയം കണ്ടെത്തി ഈ കഥ വായിച്ചതിന് വളരെ നന്ദി.
      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം,…

      1. സമയത്തിന് കുറവൊന്നുമില്ല.. പക്ഷേ വായിക്കാനുള്ള മടി ധാരാളമായി ഉണ്ട്

        1. ഞാന്കരുതി ഏറ്റവും മടി എനിക്കാവും ന്ന്.,., അല്ല.,., കൂട്ടിന് ആളുണ്ട്.,., ???.,., എനിക്ക് എഴുതാൻ ആണ് മടി.,. വായിക്കാൻ അത്രക്ക് ഇല്ല.,.,

          1. എന്റെ മടി വളരെ പ്രസിദ്ധം ആണ്

          2. ഉവ്വ്.,., കേട്ടിട്ടുണ്ട്.,.,
            ന്യുസിൽ ഉണ്ടാർന്നു.,.,??

  6. വായിക്കാൻ വൈകിയതിലും ഇത്ര മനോഹരമായ ഒരു കഥ ഇവിടെ എത്തിച്ചതിനും ജ്വാലജിക്ക് ഒത്തിരി ഒത്തിരി സ്നേഹം ആദ്യമേ അറിയിക്കുന്നു..

    സന്തോഷ് ജോർജ് കുളങ്ങരയെ അറിയാത്തവർ ആയി ആരും ഉണ്ടാകില്ല. അദ്ദേഹം സഫാരി കാണുന്നവരെ പറ്റി പറഞ്ഞിരുന്നു. അദ്ദേഹത്തിന് എല്ലാവരെയും ആവശ്യം ഇല്ല. വളരെ വ്യത്യസ്തമായി ചിന്തിക്കുന്നവർ, പച്ചയായ കാര്യങ്ങളെ അംഗീകരിക്കുന്നവർ തുടങ്ങി ഒരു പ്രേതെക തലത്തിൽ ഉള്ള ആളുകളെ മാത്രമേ സഫാരിയുടെ പ്രേക്ഷകർ ആയി വേണ്ടതുള്ളൂ എന്ന്..

    അതുപോലെ ആണ് ജ്വാലയെ പോലെ ഉള്ള എഴുത്തുകാർ ആകേണ്ടത്. ആണെന്ന് അറിയാം. കാരണം ഇത് വായിക്കുന്നവരും ഇഷ്ടപ്പെടുന്നവരും യാഥാർഥ്യത്തെ അംഗീകരിക്കുന്നവർ ആണ്. പച്ചയായ എഴുത്തുകൾ ഇഷ്ടപ്പെടുന്നവർ ആണ്. അതുകൊണ്ടാണ് എനിക്ക് ജ്വാലയുടെ എഴുത്തിനോട് ഒത്തിരി ഇഷ്ട്ടം.. അതുകൊണ്ടും അങ്ങനെ ഉള്ള ആളുകൾ കൂടുതലും വരട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു.

    ഇനി ഈ ജീവിതത്തെ പറ്റി, ഒരാളുടെ ജീവിതം മാറി മറിയുന്നത് കാണിച്ചു തന്നു. ആദ്യം മുതൽ അവസാനം വരെ ഇന്നലെ രാത്രി ആണ് വായിച്ചത്. വായിക്കാൻ വൈകിയതിൽ സങ്കടം തോന്നി. വായിച്ചതിൽ സന്തോഷവും.

    ഇതിലെ ബാക്കി കാര്യങ്ങൾ ഒന്നും ഞാൻ എടുത്തു പറയുന്നില്ല. എന്നാലും ബേസിക് ലോ പോയിന്റുകൾ അറിഞ്ഞിരിക്കേണ്ട ആവശ്യകത ഇതിലൂടെ മനസിലായി. എനിക്ക് ഇതുപോലെ ഒരു നിയമം ഉണ്ടെന്ന് അറിയില്ലായിരുന്നു. അതിനെപ്പറ്റി ഇപ്പോൾ അറിഞ്ഞു.
    എന്നിരുന്നാലും ഇതിലെ നായകൻ ഒന്ന് ഇരുത്തി ചിന്തിച്ചിരുന്നു എങ്കിൽ ഒരുപക്ഷെ തന്റെ നിരപരാധിത്വം തെളിയിക്കാമായിരുന്നു എന്ന് തോന്നി. കഴിയുമോ എന്നറിയില്ല എന്നാലും ഒരു സാധാരണക്കാരന് ഇതുപോലെ പോലീസ് കേസ് വന്നാൽ പേടിച്ചു ഉള്ള സെൻസ് ഓഫ് തിങ്കിങ് വരെ ഉണ്ടാകില്ല എന്ന് തോന്നുന്നു..
    അവൾക്ക് കിട്ടിയ ശിക്ഷ കുറഞ്ഞു പോയി എന്നും തോന്നി. പിന്നെ ജീവിതം ആയതുകൊണ്ട് നമുക്ക് വാശി പിടിക്കാൻ ആകില്ലല്ലോ അല്ലെ. കഥകൾ അല്ലല്ലോ ജീവിതം.
    ആ പെൺകുട്ടി ഒരു വേദനയായി അവശേഷിക്കുന്നു. പാവം.. പിന്നെ, ഒരു കഷ്ടപ്പാടിൽ ആയിരിക്കുന്ന പെൺകുട്ടിയോട് ഇഷ്ട്ടം പറഞ്ഞാൽ അവൾ പോകുക തന്നെ ചെയ്യും, എന്നാൽ ഒരു ആണാണെങ്കിൽ ചിലപ്പോൾ സമ്മതിച്ചേക്കും.
    അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെങ്കിൽ അവളുടെ ഒപ്പം നിൽക്കുക, എല്ലാത്തിനും ഒരുമിച്ചു അവളുടെ പ്രശ്നങ്ങൾ ഒക്കെ സോൾവ് ആയ ശേഷം മാത്രം പറയുക എന്നതാണ് അതിന്റെ ഒരു രീതി..
    അവസാനവും വളരെ നന്നായിരുന്നു. നല്ല പാതി ആകേണ്ടവൾ എവിടെ പോയാലും മുൻപിൽ വരും എന്നാണല്ലോ അതിന്റെ ഒരു രീതി.

    ഈ അഭിപ്രായം നന്നായോ എന്നൊന്നും അറിയില്ല. തോന്നിയത് എന്തൊക്കെയോ എഴുതിയതാണ്.
    ഇനിയും കാണാംട്ടോ.
    ഒത്തിരി സ്നേഹത്തോടെ, ❤️❤️❤️

    1. പ്രിയ എം. കെ,
      താങ്കളെ പോലെയുള്ള വായനക്കാരുടെ മനസ്സ് അറിഞ്ഞു എഴുതുന്നവരുടെ നല്ല വാക്കുകൾ കേൾക്കുന്നതിൽ പരം എന്ത് സന്തോഷമാണ് എനിക്ക് കിട്ടേണ്ടത്,
      ഒരാളുടെ ജീവിത കഥ എഴുതേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ഇതിലും ഉണ്ടായിരുന്നു.
      എല്ലാ നിയമങ്ങളും കുറഞ്ഞ രീതിയിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ആവശ്യകതയും ഉണ്ട്.
      എന്തായാലും താങ്കളെ പോലെ ഒരാൾക്ക് ഇഷ്ടമായി എന്ന് പറഞ്ഞു കേൾക്കുന്നത് തന്നെ ഇരട്ടി മധുരമാണ്.
      നല്ല വാക്കുകൾക്ക് ഇഷ്ടം… ???

  7. ?മൊഞ്ചത്തിയുടെ ഖൽബി?

    വല്ലാത്തൊരു ജീവതത്തിൽ നിന്നും ആ മനുഷ്യൻ രക്ഷപെട്ടപ്പോൾ ഒരു ആശ്വാസം.

    കർമ്മ ഈസ് ബൂമറാങ്.
    ചതിച്ചവർക് പണി തിരിച്ച് കിട്ടിയപ്പോൾ ആശ്വാസമായി.

    റീച്ച് കുറവാണെന്ന് കരുതി എഴുതാതിരിക്കരുത്.
    ജ്വാലയുടെ വായനക്കാർ എല്ലാവരും ഇവിടെ കഥ എഴുതുന്നവരും, പല വിഷയത്തിലും നല്ല അറിവും ഒക്കെ ഉള്ളവരാണ് (കൈലാസനാഥൻ) എന്നത് തന്നെ ഒരു സന്തോഷമല്ലേ.

    1. മൊഞ്ചത്തിയുടെ ഖൽബി,
      അതേ കർമ്മ ഈസ് ബൂമറാങ്, അവനവൻ ചെയ്യുന്നതിന്റെ പ്രതിഫലം എന്തായാലും തിരികെ കിട്ടും.
      എഴുത്തു നിർത്തുന്നൊന്നും ഇല്ല, നമ്മുടെ പരിമിതികൾക്ക് ഇടയിൽ നിന്ന് എഴുതും.
      വളരെ സന്തോഷം നല്ല വാക്കുകൾക്ക്…

  8. കുറേ മനോഹരമായ വരികൾ.. ആസ്വാദ്യദായകങ്ങൾ.
    അന്തർലീനമായ ഭംഗിയുള്ള കഥകൾ നിമിഷങ്ങൾ സംഭാഷങ്ങൾ.. പ്രത്യേകിച്ചും ശ്രുതിയുടെ വീട്ടിൽ നിന്നുമുള്ള മടക്കം, കോളേജിലെ പ്രണയാഭ്യർത്ഥന, കാരാഗ്രഹ അനുഭവം.. നന്നായിട്ടുണ്ട് ജ്വാല.:)

    ആദ്യ ഭാഗത്തിൽ നിന്നും കഥയുടെ ആഖ്യാന രീതിയായാലും നന്നേ മെച്ചപ്പെട്ടു. എഴുത്തു കഥയുമായി ഇഴുകി ചേരുന്ന ഭംഗി പലപ്പോഴും ആസ്വദിച്ചു.

    ക്ലൈമാക്സിലെ cliche or നാടകീയത വായിക്കാൻ രസമുണ്ടെങ്കിലും മുഴച്ചു നിൽക്കുന്നതാണ്. അതുപോലെ എളുപ്പം പരിഹരിക്കപ്പെടാവുന്ന ചില cons മാത്രമേ തോന്നിയുള്ളൂ..

    പിന്നെ നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ നിക്ക് ഇവ്വിധ ഷ്ട്ടമാണ്. ജ്വാലക്ക് ധാരാളം അനുഭവങ്ങൾ സമ്പാദിക്കാവുന്ന മേഖലയാണല്ലോ..
    കാതോർക്കുന്നു.
    സുഖമായിരിക്കുക.

    :ഇരുട്ട്

    1. *ഇവ്വിധ കഥകൾ

    2. ഒരു കാര്യം വിട്ടുപോയല്ലോ..
      മഹാനദിയുടെ tag ലൈൻ. Nice.:)

    3. റാബി,
      എന്നും എപ്പോഴും പ്രതീക്ഷിക്കുന്ന കമന്റുകളിൽ ഒന്നാണ് താങ്കളുടേത്, ഇഴകീറി പറയുമ്പോൾ എനിക്ക് ധാരാളം മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും എന്നത് തന്നെയാണ് പ്രധാനകാരണം.
      ക്ളൈമാക്‌സിൽ ഒരു എഴുത്തുകാരി ആയത് കൊണ്ടാണ് പ്രണയം ഒരു സാഹിത്യ രീതിയിൽ പറയാൻ തുനിഞ്ഞത്.
      എങ്കിലും ഇഷ്ടമായല്ലോ അതാണ് സന്തോഷം…
      സ്നേഹം… ???

  9. ചേച്ചി…. എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞു പോകുമെന്നതിനാൽ അതിനു മുതിരുന്നില്ല… വാക്കുകളില്ല ഈ കഥയെക്കുറിച്ചു വർണിക്കാൻ.. അത്ര മനോഹരം.. ജീവിതത്തിന്റെ ഒരു പച്ചയായ ആവിഷ്കാരം.. ഒറ്റയിരുപ്പിനാണ് മുഴുവനും വായിച്ചു തീർത്തത്….ലീഗൽ ടെററിസത്തെ കുറിച്ച് കൂടുതൽ അറിയാൻ കമന്റ്‌ സെക്ഷനും സഹായിച്ചു…
    ‘ജ്വാല’ താങ്കൾക്ക് ചേരുന്ന തൂലിക നാമം തന്നെയാണ്… അക്ഷരങ്ങളിലൂടെ ഇനിയും അണയാതെ ജ്വലിക്കട്ടെ… ആശംസകൾ… ❤

    1. നിള,
      തന്റെ വാക്കുകൾ കാണുമ്പോൾ അതിയായ സന്തോഷം ഉണ്ട്. കഥയുടെ എല്ലാ അന്തസത്തയും മനസ്സിലാക്കി വായിക്കുന്നവർ തരുന്ന കമന്റുകൾ ആണ് എഴുത്തിനെ നിലനിർത്തുന്ന ജീവവായു.
      സ്നേഹം മാത്രം… ???

  10. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അഖിൽ ബ്രോ
      താങ്ക്യു… ???

  11. super കഥ
    ഒരുപാട്‌ ഇഷ്ടപ്പെട്ടു

    1. സുനിൽ,
      സന്തോഷം നല്ല വാക്കുകൾക്ക്… ഒപ്പം നന്ദിയും.. ???

  12. Jwala..
    Vaakukal illa ee kathaye alla Katha enn vilikunnila jeevitham thane alle..varnikkan .. othiri ishtamayi.
    Snehathode ❤️

    1. ഇന്ദൂസ്,
      തുടക്കം മുതൽ നിങ്ങളിൽ ചിലർ കൂടെ ഉള്ളത് കൊണ്ടാണ് ഈ കഥ പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഇനി ഇത് പോലെ തുടർക്കഥ എന്ന സാഹസത്തിന് എന്തായാലും തൽക്കാലം മുതിരില്ല. സന്തോഷം വായനയ്ക്ക്, സ്നേഹത്തോടെ…

  13. Chechii super ane. ??
    Tv ill vartha kannunmboll undaya twist ottum prethikshichilla.but snehak ath porayirunnu. avalee kollathe kollanamyirunuu.
    I have no words chechii. ❤?
    Hats off ?‍♂️
    Waiting for your next magic story ?????

    Much love ജ്വാല chechi

    Karma?

    1. കർമ,
      ഒരാളുടെ ജീവിതം എഴുത്തുകയല്ലേ നമുക്ക് വാശിപിടിക്കാൻ കഴിയില്ലല്ലോ കൂടുതൽ അവൾക്ക് കൊടുക്കണമെന്ന്, ബാക്കി ഒക്കെ ദൈവത്തിന് വിട്ട് കൊടുക്കാം, സന്ദീപ് സമാധാനമായി ജീവിക്കുന്നു,
      സ്നേഹം നിറഞ്ഞ കമന്റിന് വലിയ സന്തോഷം ഉണ്ട്. നല്ലൊരു കഥയുമായി പിന്നാലെ ഉണ്ടാകും…

  14. Very nice story. Different theme. Good Writeup.
    All the best.
    Gopal

    1. ഗോപാൽ ബ്രോ,
      താങ്ക്യു, താങ്കളുടെ മനസ്സ് നിറയ്ക്കുന്ന കമന്റിന്,
      വളരെ സന്തോഷം… ???

  15. As always brilliant
    Thank u chechi
    Ithinte content ??
    Thanks allot
    Waiting for the next magic

    1. സാബു ബ്രോ,
      താങ്ക്യു, നല്ല വാക്കുകൾക്ക് സന്തോഷം, പുതിയ എഴുത്തുമായി പിന്നാലെ വരാം… ???

  16. ഈ സൈറ്റിൽ നല്ല കുറച്ച് കഥകൾ ഇടയിൽ ഇതും സ്ഥാനം പിടിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. ഒരുപാട് ആളുകൾ എഴുതി മനോഹരമാക്കിയ unexpected marriage theme എന്നൽ അവർത്തന വിരസത തോന്നിച്ച theme എടുക്കാതെ വ്യത്യസ്തമായ ശൈലിയിൽ ഇനിയും കഥകൾ എഴുതണം.

    1. യാഹൂ,
      വളരെ സന്തോഷം വായനയ്ക്ക്, ഈ സൈറ്റിൽ ഞാൻ എഴുതിയ എല്ലാ കഥകളും വ്യത്യസ്തമായ പ്രമേയം ആയിരുന്നു. സമയം കിട്ടുമ്പോൾ അതെല്ലാം ഒന്ന് വായിക്കുക സപ്പോർട്ട് ചെയ്യുക.
      വളരെ നന്ദി… ❣️❣️❣️

    1. താങ്ക്യു വിബി… ???

  17. Just wow…. മുൻപും ഈ കഥ കണ്ടിരുന്നു എങ്കിലും ഇന്നാണ് കഥ ആദ്യം മുതൽ വായിക്കുന്നത്… ഒറ്റ ഇരുപ്പിനു മുഴുവൻ കഥയും വായിച്ചു… ശ്രുതി മാത്രം ഒരു നൊമ്പരം ആയി മനസ്സിൽ നിൽക്കുന്നു…. തുടർന്നും ഇത്തരം മനോഹര രാജനകളുയുമായി വന്ന് ഞങ്ങൾ വായനക്കാരെ ഏവരെയും വിസ്മയിപ്പിക്കും എന്ന് വിശ്വസിക്കുന്നു With lots of ❤ Abhijith

    1. Chechii super ane. ??
      Tv ill vartha kannunmboll undaya twist ottum prethikshichilla.but snehak ath porayirunnu. avalee kollathe kollanamyirunuu.
      I have no words chechii. ❤?
      Hats off ?‍♂️
      Waiting for your next magic story ?????

      Much love ജ്വാല chechi

      Karma?

      1. Marri poyatahane

    2. അഭിജിത്ത് ബ്രോ,
      ആദ്യം തന്നെ കഥ വായിക്കാൻ കാണിച്ച സാഹസത്തിന് വളരെ നന്ദി, ഒരാളുടെ ജീവിതം വായിക്കാൻ അധികം ആൾക്കാർ ഉണ്ടാകില്ല ആ അർത്ഥത്തിൽ പറഞ്ഞതാണ്. പിന്നെ ജീവിതത്തിൽ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ വരില്ലല്ലോ, അതാണ് പിന്നെ ശ്രുതിക്ക് വലിയ പ്രാധാന്യം കൊടുക്കാതിരുന്നത്. നമ്മളുടെ പാർട്ണർ എങ്ങനെയെങ്കിലും നമ്മുടെ മുന്നിൽ വരും.
      വായനയ്ക്കും, കമന്റിനും ഒരിക്കൽക്കൂടി നന്ദിയും, സ്നേഹവും…

  18. Priya sahodhari,
    Kadha first part mudhal vaichu thudangirunnu.
    manglishil coment idan ulla budhi muttukondu comment idan pattilla. sorry
    Nalla kadha.
    Vakkugal illa parayan. manoharam ennu paranjal kuranju pokum.
    Nayakante dhurandham nannai avadharipichu.

    Iniyum idhu pole irudhaya prasyiyaye kadhakalumai varu. supportine kurichu chindhikkadhe ezhudhuga. Thangalude Kadhakku aradhakar undu.
    Pine ” legal terrarisam ” ennadhine kurichu rendu vakku.
    Ishtapedatha bharthavineyum, kudumbhatheyum thagarkkan ulla ayudhamane ” sreedhana case ”
    tamil cinema nayagan prasnth {JEENS CINEMAYILEA nayagan] sree dhana kalla caseyil kudungiyadhane.
    Chadhichadhu kudumbha doctor konduvanna ” vivham”
    Annushikkadhe vivaham nadhai.Pinne chadhi manasilayadhu.
    Ayalude bhariya vivathinu munpu ” abortion” nadthirunnu
    E vivaram high kodadhiyil thelikkan pattiyadhu kondu prasanth enna cinema nadan rakshapeettu.
    Ippol prasnth enna nadan itharam kalla casil kudungiya purushanmare rakshikkuvan
    oru sangadana nadathi varunnu..
    Madras high kodadhiile oru retd judgem bhariyayum “sredhana kalla casil “suicide cheidhadhinu seshamane, madras high kodadhikku ithinte bhigaradha manasilayadhu.Karanam marichadhu mun judgeyum, kudumbhamumannello.
    E sambhavathinu sesham kodadhi oru uthravu irakki.
    kalla casengil police udhiyogasthan kodunkum.
    Magistrete markkum utharavu koduthu ” Sushichu kaikaryam cheiyanam. Vendivannal matram sredhana casile pradhikale remand cheiyan padullu.
    Madras high courtinte e utharavu kondu” sredhana kalla casekal ” kurachu kuranjittu undu.
    Adhinu judgi marikkendi vannu.
    Tamil nattil sreedhana case kaikarya cheiyunnadhu vanitha vibhagam police.
    Itharam casekak avarude kayil kittal thirnnu.
    Vivaham kazhinju 7 kollathiullil bhariya marichal normal death uengil koodi ” RDO” enquiry undu.Penninte veettukarkku endhengilum paradhi undengil……. thirunnu.
    Ithrayum ezhudhiyadhu ” sreekalukku ethiraya kariga pidanangalukku arudhi varuthuvan kondu vanna niyamangal engane purushanmarkku ethire prayogikka pedunnu ennu ariyuvan vendi ezhudhiyadhane.
    Judgeyum , nadanum vare kudungiappol “Sadharanakkarude nila parayuvan undo “

    1. praveen ബ്രോ,
      നായകൻറെ നിസ്സഹായാവസ്ഥ ശരിയായരീതിയിൽ മനസ്സിലാക്കി കഥ വായിച്ച് ഇത്രയും വലിയൊരു കമന്റ് തന്നതിന് ആദ്യമേ തന്നെ ഹൃദയത്തിൽ നിന്നൊരു നന്ദി. തമിഴ് നാട്ടിൽ ഇത്രയും വലിയൊരു പ്രശ്നം ഇങ്ങനെയൊക്കെയാണ് നടന്നത് എന്ന് പറയുമ്പോൾ അത്ഭുതം തോന്നുന്നു. അപ്പോൾ സാധാരണക്കാർക്ക് ഈ നിയമങ്ങൾ എത്ര ബുദ്ധിമുട്ടാണ്…
      വളരെ സന്തോഷം… ❣️❣️❣️

  19. ജ്വാല, വളരെ മനോഹരമായ എഴുത്ത്. തുടർന്നും ഇതേപോലെ ഉള്ള രചനകൾ താങ്കളുടെ തൂലികയിൽ നിന്നും പ്രതീക്ഷിക്കുന്നു. അതിമനോഹരം…..

    1. Astil,
      ബ്രോ നിങ്ങളുടെ ഒക്കെ അകമഴിഞ്ഞ പിന്തുണക്കാരണമാണ് എഴുതി പൂർത്തീകരിക്കാൻ കഴിഞ്ഞത്. വളരെ സന്തോഷം…

  20. നിധീഷ്

    ????????

    1. നിധീഷ്… ❣️

  21. പ്രിയ ജ്വാലാപ്പി

    ഇന്ന് ഓഫീസിൽ സമയം കിട്ടിയപ്പോൾ ഇരുന്നു വായിച്ചു തീർത്തതാണ്.
    താഴെ തമ്പുരാൻ സൂചിപ്പിച്ചതു പോലെ കൈലാസനാഥൻ ബ്രോയുടെ കമന്റുകളും വായിച്ചിരുന്നു..
    ലീഗൽ ടെററിസത്തെ കുറിച്ചുമൊക്കെയുള്ള മുൻ ഭാഗങ്ങളിൽ പറഞ്ഞിരുന്ന കാര്യങ്ങൾ..
    പിന്നെ വായിച്ചു ടെൻഷൻ ആയി കാത്തിരിപ്പോടെ ഇരികാതെ ഇരിക്കാൻ വേണ്ടിയാണ് കുറെ കാത്തിരുന്നത് ,,
    ക്ളൈമാക്സ് കണ്ടപ്പോൾ ഇന്ന് തന്നെ വായിച്ചു
    എന്താ പറയേണ്ടത് എന്നറിയില്ല
    ഉള്ളിൽ കയറി അതുപോലെ ആ ലീഗൽ ടെററിസം വഴി നായകൻ അനുഭവിച്ച വിഷമങ്ങൾ.
    പലയിടങ്ങളിലും ഇങ്ങനെ അനുഭവിക്കുന്നവർ ഉണ്ട്
    നല്ലൊരു വക്കീൽ കൂടെ പോലീസ് ഉണ്ടെങ്കിൽ ഇതൊന്നും അസാധ്യമല്ലല്ലോ…
    സ്വന്തം ‘അമ്മ മകനെ പീഡിപ്പിച്ചു എന്ന് കേസ് ഉണ്ടാക്കിയത് പോലും ഇന്നലെ സസ്‌പെൻഷനിൽ ആയ ഒരു പോലീസുകാരനും ഒരു വക്കീലിൻെറയു൦ ബുദ്ധിയാണെന്ന് പറയപെടുന്നു.
    ഒരു ജീവിതം മുന്നിൽ കണ്ടു
    ഒരു ഭാരത്തോടെയാണ് ചില ഭാഗങ്ങൾ വായിച്ചു കൊണ്ടിരുന്നത്
    ഒരു പോസിറ്റീവ് വന്നതു മുതൽ മനസ്സിലെ ഭാരം കുറഞ്ഞു.
    ക്ഷേത്ര ദർശനം , ജനനിയുടെ സാമീപ്യം ഒക്കെ അനുഭവിച്ചു.
    ഒരുപാടിഷ്ടമായി………
    എന്ന് മാത്രം അറിയിക്കട്ടെ ,,,,,,,,
    സ്നേഹം മാത്രം ,,,,,,,,

    n b :
    ആ സ്നേഹയ്ക്ക് അത് കിട്ടിയാൽ പോരാ ,,,
    ചവിട്ടികൂട്ടി കൈയും കാലും നടുവും കഴുത്തും ഒടിച്ച് കിടത്തി മഹാനാരായണതൈലം പുരട്ടിക്കണമായിരുന്നു,,,,,,,,,,,,,,
    (ലേശം കൗതുകം കൂടിയിട്ടാ ,,,,),,എന്നാലേ ഒരു ഭൃഗു ……….
    ആ പോട്ടെ ,,,,,

    1. ഹർഷാപ്പി,
      തിരക്ക് പിടിച്ച സമയത്ത് ഇത് വായിക്കാൻ കാണിച്ച സന്മനസ്സിന് വളരെ സന്തോഷം, ലീഗൽ ടെററിസത്തിന്റെ ഇരയായ ധാരാളം പേര് നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്. പലരുടെയും ജീവിതം നാം അറിയുന്നില്ല എന്ന് മാത്രം.
      ഈ കഥയെ ഇഷ്ടമായതിൽ വളരെ സന്തോഷം…

  22. ❤️❤️❤️❤️❤️❤️❤️❤️???????????????????????????

    1. Visakh ബ്രോ,
      വളരെ സന്തോഷം… ??

  23. Such a charming writing?
    ക്ലൈമാക്സ് വായിച്ചപ്പോൾ ഒന്നുറപ്പായി “പൊട്ടനെ പണ്ഡിത ശ്രേഷ്ഠൻ ആക്കിയ” അമ്മയുടെ അനുഗ്രഹം (മൂകാംബിക) താങ്കൾക്കു ധാരാളം ഉണ്ട്.?
    മൂകാംബിക മുഴുവൻ ചുറ്റിവന്നതുപോലെ തോന്നുന്നു. ???
    I have no words ?

    1. Santhosh Nair ബ്രോ,
      എല്ലാം അമ്മയുടെ അനുഗ്രഹം, മനം കുളിർക്കുന്ന വരികൾക്ക് വളരെ നന്ദി. എന്റെ എഴുത്ത് ഇഷ്ടമായല്ലോ അത് മതി…
      സന്തോഷം… ❣️❣️❣️

  24. പ്രിയ ജ്വാലാമുഖി.,.,.

    ഒരാളുടെ ജീവിത യാഥാർത്ഥ്യങ്ങൾ കഥയായി ആവിഷ്കരിക്കാൻ ശ്രമിക്കുക എന്ന് പറയുന്നത് തന്നെ വളരെ ശ്രമകരമായ ഒരു ജോലിയാണ്.,., അതും നേരിട്ടറിയുന്ന ഒരാളുടെ അല്ലെങ്കിൽ സുഹൃത്തിനെയും കൂടി ആകുമ്പോൾ ആ ജോലിയുടെ കാഠിന്യം ഇരട്ടിയാകും.,.,.

    എന്നാൽ.,.,

    തനിക്ക് അത് വളരെ ലളിതമായും പച്ചയായ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടുകയും ചെയ്യൂന്ന രീതിയിലും അതുപോലെ തന്നെ ആളുകളുടെ മനസ്സിലേക്ക് കാർന്നു കയറുന്ന തരത്തിലും എഴുതി ഫലിപ്പിക്കാൻ സാധിച്ചു.,.,

    അതുപോലെതന്നെ ഞാനധികം ഒന്നും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു ടോപ്പിക്ക് ആയിരുന്നു ഈ ലീഗൽടെററിസം.,., അത് ഒരാളുടെ ജീവിതത്തിൽ എന്തൊക്കെ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു എന്ന് വളരെ സിമ്പിൾ ആയി താൻ അവതരിപ്പിച്ചു,..,

    അതിൻറെ കൂടെ നമ്മുടെ കൈലാസനാഥൻ ബ്രോയുടെ കമൻറുകൾഉം കൂടിയായപ്പോൾ സംഗതി ആളുകൾക്ക് വായിച്ചാൽ പെട്ടെന്ന് തന്നെ അതിൻറെ പൂർണമായ നിയമവശങ്ങളും എല്ലാം വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ വെറും കഥയ്ക്കപ്പുറം നല്ല കുറച്ച് അറിവുകൾ പകർന്നു നൽകുന്നതിനു കൂടി തനിക്ക് സാധിച്ചു.,.,., ശരിക്കും ഈ കഥ എന്റെ കൈയിൽ കിട്ടിയപ്പോൾ അല്ലെങ്കിൽ കൈലാസനാഥൻ കമൻറുകൾ വായിച്ചപ്പോഴും ആണ് ലീഗൽ ടെററിസത്തിനെപ്പറ്റി ഞാൻ കൂടുതൽ അറിഞ്ഞത്.,., അതിന് ഞാൻ രണ്ടുപേരോടും ഒരു പ്രത്യേകം നന്ദി അറിയിക്കുന്നു.,.,.

    പിന്നെ തൻറെ വരികളുടെ ഭംഗി അതായത് തൻറെ എഴുത്തിൻറെ ശൈലി വളരെ യൂണിക് ആണ്.,., അതിനെപ്പറ്റി കൂടുതൽ ഒന്നും തന്നെ പറയേണ്ട ആവശ്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.,., കാരണം എനിക്ക് അല്ലെങ്കിൽ ജ്വാലയുടെ കഥകൾ വായിച്ചിട്ടുള്ള ആർക്കും അതിൽ യാതൊരു വിധത്തിലുമുള്ള എതിരഭിപ്രായങ്ങളും ഉണ്ടാകാൻ സാധ്യതയില്ല.,.,.,

    കവിതയും സാഹിത്യവും എല്ലാം ജ്വാലാമുഖിക്ക് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ കൂടി എഴുതി ആളുകളിലേക്ക് എത്തിക്കാൻ സാധിക്കും എന്ന് ജ്വാലയുടെ മുൻപത്തെ കഥകളിൽ നിന്നും തന്നെ നമുക്ക് മനസ്സിലാക്കാം.,., അതുകൊണ്ടുതന്നെ എനിക്ക് ഇതിലെ കവിതാശകലങ്ങൾ ഒക്കെ കണ്ടപ്പോൾ അത്ഭുതമൊന്നും തോന്നിയില്ല.,.,.,
    എന്നാൽ അത് ഉപയോഗിക്കുന്ന സന്ദർഭങ്ങൾ എല്ലാം വളരെ മനോഹരമായി എന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.,.,.

    പിന്നെ തുടക്കത്തിലെ ആമുഖത്തിൽ പറഞ്ഞതുപോലെയുള്ള നന്ദി പറച്ചിലിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു.,., തന്നെപ്പോലെയുള്ള വളരെ കഴിവുള്ള ഒരു എഴുത്തുകാരിയുടെ കഥയ്ക്കു മുന്നിൽ പേരു വന്നത് ഒരു സന്തോഷം ആണെങ്കിലും നിൻറെ ആവശ്യകത ഉണ്ടായിരുന്നില്ല.,.,.

    ഇതുപോലെയുള്ള ഉള്ളിൽ കാമ്പുള്ള എന്നാൽ പുറമേ മധുരവുമുള്ള ഒരുപാടൊരുപാട് മനോഹരങ്ങളായ കഥകൾ എഴുതാൻ ജഗദീശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിച്ചുകൊണ്ട്..,,.

    സ്നേഹത്തോടെ.,.,.
    തമ്പുരാൻ.,.,
    ??

    1. കൈലാസനാഥൻ

      തമ്പുരാൻ, ഈ കഥയിൽ എനിക്ക് പ്രത്യേകിച്ച് ഒരു റോളും ഇല്ല . ലീഗൽ ടെററിസം എന്ന വിഷയത്തിൽ നേരിട്ട് കണ്ട് മനസ്സിലാക്കിയ വിവരങ്ങൾ അതറിയാത്തവർക്ക് മനപ്പിലാക്കാൻ കമന്റുകളിലൂടെ ശ്രമിച്ചു എന്നത് ശരിയാണ്. പക്ഷേ നിങ്ങളേ പോലുള്ളവർക്ക് അതിന്റെ ഭീകരതയും നേരിടേണ്ട രീതിയും മനസ്സിലാക്കാൻ പറ്റി എന്നറിഞ്ഞതിൽ വളരെ സന്തോഷം. നന്ദിയുടെ ആവശ്യമില്ല ” അറിവ് പകരും തോറും ഏറിടും ” എന്നല്ലേ ആപ്തവാക്യം. താങ്കളുടെ മൃദുലമായ വാക്കുകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് അത് പല എഴുത്തുകാർക്കും പ്രയോജനപ്രദവുമാണ്. പക്ഷേ എനിക്കങ്ങനെ സാധിക്കുന്നില്ല ശ്രമിക്കുന്നുണ്ട് പക്ഷേ എന്റെെ ശൈലി കഠിനമാണെന്നാണ് പലരുടേയും പരാതി.ആയതിനാൽ പരമാവധി മൃദുലമാക്കാൻ ശ്രമിക്കുന്നു. താങ്കൾക്ക് ജ്വാലയെ കുറേയൊക്കെ പരിചയമുള്ള സ്ഥിതിക്ക് ഇനിയും ഇവിടെ കഥകൾ എഴുതാൻ പ്രേരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. അതേ പോലെ താങ്കളും എഴുതുക എന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കും സസ്നേഹം കൈലാസനാഥൻ

      1. ഈ കഥയിൽ fabricated case ആണെന്ന് തെളിഞ്ഞിട്ടും ബന്ധം വേർപിരിയാൻ സ്നേഹയ്ക്ക് ജീവാമ്ശം ആയി 3 ലക്ഷം രൂപ കൊടുക്കേണ്ടി വന്നല്ലോ. നായകന്റെ വക്കീൽ എല്ലാ എവിഡൻസും വെച്ച് വാദിച്ചിട്ടും സ്നേഹയ്‌ക്കോ,വീട്ടുകാർക്കോ യാതൊരു ശിക്ഷയും കിട്ടുന്നില്ല. നമ്മുടെ നിയമങ്ങൾ ഇങ്ങനെ ആണോ???

        1. കൈലാസനാഥൻ

          നമ്മുടെ നിയമങ്ങൾ ഇങ്ങനെയാണ്. 3 ലക്ഷം എന്ന് പറയുന്നത് സ്ത്രീധനമായി കൊടുത്ത തുകയോ പണ്ടമോ രേഖകൾ ഉള്ളത് ഭർത്താവോ കുടുംബക്കാരോ എടുത്തില്ലേലും അതും അതിന്റെ 18% പലിശയും കൊടുക്കണം. പണ്ടങ്ങൾ അവളുടെ കൈവശം ഉണ്ടെന്ന് തെളിയിക്കാൻ സാധിച്ചാൽ അതു കൊടുക്കേണ്ടി വരില്ല. ഭാര്യയ്ക്ക് ജോലി ഉണ്ടെങ്കിൽ ജീവനാംശം കൊടുക്കേണ്ട. അതേ പോലെ വേറൊരാളേ വിവാഹം കഴിച്ചാലും കൊടുക്കേണ്ടതില്ല. എന്നാൽ രണ്ടാം ഭർത്താവ് മരണപ്പെടുകയും അയാൾക്ക് സ്വത്ത് വകകൾ ഇല്ലാതിരിക്കുകയും ആ വിധവക്ക് വരുമാനം ഒന്നുമില്ലെങ്കിൽ ആദ്യ ഭർത്താവ് വീണ്ടും ജീവനാംശം കൊടുക്കേണ്ടിവരും അവർ കോടതിയെ സമീപിച്ചാൽ . വിശദമായിട്ട് മുൻപുള്ള ഭാഗങ്ങളിൽ കൊടുത്തിട്ടുണ്ട്.

          1. കൈലാസനാഥൻ

            3 ലക്ഷം നഷ്ടപരിഹാരം ആകാനാണ് സാദ്ധ്യത. ജീവനാംശം എന്ന് പറയുന്നത് മാസാമാസം കൊടുക്കുന്നതാണ് അതായത് ഭർത്താവിന്റെ വരുമാനത്തിന്റെ 1/3 വരെ കോടതി വിധിക്കാം. അത് ആയുഷ്കാലത്തേക്ക് ഒറ്റ തുകയായി ഒരുമിച്ച് വേണമെങ്കിൽ സെറ്റിൽ ചെയ്യാം പക്ഷേ സാധാരണ ആരും അങ്ങനെ ചെയ്യാറില്ല. രണ്ടാമത് വിവാഹിത ആയാൽ അത് ഭർത്താവ് കോടതിയിൽ തെളിവ് സഹിതം ഹർജി ഫയൽ ചെയ്ത് ഒഴിവാക്കിയെടുക്കാം എന്നുള്ളതിനാൽ. എന്ന് പറഞ്ഞാൽ എപ്പോഴും ഒരു കണ്ണ് അവളുടെ മേൽ ഉണ്ടായിരിക്കണം എന്നർത്ഥം.

      2. കൈലാസനാഥൻ ബ്രോ.,.,.
        ഞാൻ താങ്കളുടെ അഭിപ്രായങ്ങൾ കാണാറുണ്ട്.,., തുറന്നുള്ള പറച്ചിൽ ചിലർക്ക് പിടിക്കില്ല അത്രേയുള്ളൂ.,., തെറ്റും ശരിയും പറഞ്ഞാൽ മാത്രമേ ആളുകൾക്ക് തിരുത്താൻ സാധിക്കു,..,. എനിക്ക് തുറന്ന അഭിപ്രായങ്ങൾ വളരെ ഇഷ്ടമാണ്.,., ഞാൻ ഇവിടെ കുറച്ചു കഥകൾ എഴുതിയിട്ടുണ്ട്.,., താങ്കൾ വായിച്ചിട്ടുണ്ടോ എന്നറിയില്ല.,, സമയം ഉണ്ട് എങ്കിൽ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കു.,.,

        1. കൈലാസനാഥൻ

          തമ്പുരാൻ വായിച്ചിട്ടുണ്ട്. ഒരു പാട് നാളുകൾക്ക് മുമ്പല്ലേ എഴുതിയത്. ഇപ്പോഴും വായനക്കാർ എഴുതുന്ന അഭിപ്രായങ്ങൾക്ക് മറുപടി കൊടുക്കുന്നത് കണ്ടു ഇനി ഇങ്ങോട്ടില്ല എന്നും . താങ്കളുടെ കഥകൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു അന്ന് ഫോണിന്റെ സാങ്കേതിക പ്രശ്നവും ഇവിടെ കമന്റ് ഇടുന്ന രീതിയിലെ പരിചയക്കുറവ് ഒക്കെ ആയിരുന്നു കാരണം. ഇവിടെ അത്യാവശ്യം നല്ല എഴുത്തുകാർ ഉണ്ട് പക്ഷേ അവരെ അവരുടെ സൃഷ്ടികളിൽ നാടകീയത കൊണ്ടുവരാൻ മുറവിളി കൂട്ടുന്ന കുറെ വായനക്കാരും അതിന് വഴങ്ങി സ്വന്തം ശൈലി കുഴിച്ചുമൂടി മറ്റ് പലരുടേയും കാർബൺ കോപ്പി ആകുന്ന അവസ്ഥ. ചൂണ്ടിക്കാണിച്ചാൽ കഥാകൃത്തിനേക്കാൾ രോഷം ചില ഫാൻസ് ഊളകൾക്കാണ്. പറ്റുമെങ്കിൽ എഴുതുക എന്നേപ്പോലുള്ള സ്വതന്ത്രരായ എഴുത്തിനെ സ്നേഹിക്കുന്നവരും കുറച്ചുണ്ട്. ശ്രീരാഗം തർക്ക കുതർക്കങ്ങൾ ഒക്കെ കണ്ടതാണ്. സ്നേഹാദരങ്ങൾ തമ്പുരാൻ. ഇനി ജ്വാലയും ഇവിടം വിടുന്ന ലക്ഷണമാണ്.

          1. ❦︎❀ചെമ്പരത്തി ❀❦︎

            തമ്പു മറ്റൊരു സൈറ്റിൽ ഉണ്ടല്ലോ…..????
            എഴുത്തുകാരുടെ ശൈലിയിൽ അവരെ എഴുതാൻ വിടുക ആണ് വേണ്ടത്…. ഫാൻസ് ഗ്രൂപ്പുകൾ എഴുത്തുകാരനെ അല്ലെങ്കിൽ എഴുത്തുകാരിയെ തകർച്ചയിലേക്ക് തള്ളിവിടും എന്നത് തീർച്ചയാണ്

          2. വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.,.,എന്നയാലും താങ്കൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം.,.,അത് മുന്നോട്ടു ഉള്ള എഴുത്തിന് ഒരു പ്രചോദനം ആണ്.,. എന്റെ കഥയിൽ വരുന്ന എല്ലാ അഭിപ്രായങ്ങൾക്കും ഞാൻ ഉറപ്പായും മറുപടി ഇടും.,
            സ്നേഹത്തോടെ,.,

    2. തമ്പു അണ്ണാ,
      നല്ല വാക്കുകൾക്ക് സന്തോഷം,ഞാൻ ആമുഖത്തിൽ പറഞ്ഞ നന്ദി അത് സ്നേഹത്തിന്റേതാണ് അത് പോലും പറഞ്ഞില്ലെങ്കിൽ നന്ദികേട് ആകും.
      പിന്നെ എന്നെപ്പറ്റി, എഴുത്തിനെപ്പറ്റി ഒക്കെ പറഞ്ഞ നല്ല വാക്കിനു അതിയായ സന്തോഷവും ഉണ്ട്.
      സമയവും, സന്ദർഭവും ഒന്നിച്ചു ചേർന്നാൽ പുതിയത് എഴുതും,
      ലീഗൽ ടെററിസം അത് പൂർണമായും മനസ്സിലാക്കാൻ കൈലാസനാഥൻ ചേട്ടന്റെ കമന്റ് കൊണ്ട് പലർക്കും സാധിച്ചു. ഒരിക്കൽ കൂടി നല്ല വാക്കുകൾക്ക് സന്തോഷം മറച്ചു വയ്ക്കുന്നില്ല…

Comments are closed.