മഹാനദി 11 (ജ്വാല ), ക്ലൈമാക്സ്‌ 1627

പിന്നീട് കാത്തിരിപ്പായിരുന്നു അവന്റെ വരവിനായി. 

അവനോടുള്ള അഗാധമായ പ്രണയം എന്നിൽ നിറഞ്ഞു നിന്നു. പിന്നെയും രണ്ട് മാസം കഴിഞ്ഞു അവൻ വരാൻ പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു, പെണ്ണ് കാണലും, നിശ്ചയവും, കല്യാണവും ഒക്കെ ഒരു മാസത്തിനുള്ളിൽ നടന്നു. 

 

എന്റെ ഇഷ്ടത്തിന് വിഘാതമായി അച്ഛൻ ഒരക്ഷരം മിണ്ടിയില്ല സന്തോഷത്തോടെ ഈ വിവാഹം നടത്തി തന്നു. 

 

പക്ഷെ 

 

അവൾ ഒന്ന് നിർത്തി, കണ്ണുകളിൽ നിറഞ്ഞു വന്ന വെള്ളം തുടച്ചു കളഞ്ഞു എന്നിട്ട് എന്നെ നോക്കി പറഞ്ഞു, 

 

എന്റെ താലി യോഗം, അന്ന് അവൻ കെട്ടിയത് മാത്രം ആയിരുന്നു, വീട്ടിൽ ചെന്നു കയറി, നേരെ പോയത് ആശുപത്രിയിലേക്ക് ആണ്, ഒരു ചെറിയ പനി പിന്നീട് അവന്റെ മരണം അതായിരുന്നു താലി മാഹാത്മ്യം… 

 

എന്നിട്ടവൾ ഒരു കവിത ചൊല്ലി.. 

 

ചിലതങ്ങനെയാണ്  ഓർക്കാത്ത 

നേരത്തു  വന്നു പതിക്കുന്നത്.

കുതറി മാറാനോ ഓടിയൊളിക്കാനോ

ആവാതെ വരിഞ്ഞു മുറുകുന്നത്!

 

പിന്നെയത് ചിതറിക്കിടന്ന അവയവത്തിലെ 

രക്തക്കറ പോലെ മായാതെ കിടക്കും,

പല വാക്കുകളിലൂടെ ഒഴുകി

വിധിഎന്ന പേരുചൊല്ലി വിളിക്കും”

 

അവൾ ഒന്ന് തേങ്ങി പിന്നെ കണ്ണുകൾ തുടച്ച് കട്ടിയുള്ള കണ്ണട എടുത്തു മുഖത്ത് വച്ച്  എന്നിട്ട് എന്നോട് പറഞ്ഞു 

 

” പോകാം, 

 

” ങും…

 

 ഞാൻ ഒന്ന് മൂളി, ഞങ്ങൾ എഴുന്നേറ്റു, പെട്ടന്ന് എന്റെ കൈകൾ  ഊന്നു വടിയിൽ നിന്ന് വഴുതി പോയി, എല്ലാം മുൻകൂട്ടി കണ്ട പോലെ അവൾ എന്നെ കയറി പിടിച്ചു. 

Updated: August 25, 2021 — 10:33 pm

147 Comments

  1. കഥ അടിപൊളിയായിട്ടുണ്ട്…… ലോകം അറിയപ്പെടുന്ന ഒരു കഥാകാരിയാകട്ടെ

  2. ❤️❤️❤️❤️❤️

  3. പുതിയ കഥ vallam ഉണ്ടോ ചേച്ചി

    1. ഒരെണ്ണം എഴുതിയിട്ടുണ്ട്, ഒരു ചെറിയ കഥ, എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്നു…

  4. മേനോൻ കുട്ടി

    ജ്വാലേച്ചി ?

    വളരെ മുൻപ് തുടങ്ങി വച്ചെങ്കിലും വളരെ വൈകി പൂർത്തിയാക്കേണ്ടിവന്നു. ക്ഷമിക്കുക,,, അക്ഷരങ്ങൾ മായാജാലം തീർക്കുന്ന മഹാനദിയെ ഉള്ളിലേക്ക് ആവാഹിക്കാൻ തക്ക മനസ്സുറപ്പ് കൈ വരുവാൻ കാത്തിരുന്നതാണ്.

    കൂടുതൽ ചികയുന്നില്ല ഒറ്റവാക്കിൽ പറഞ്ഞാൽ ജ്വാലയുടെ പൊയ്മുഖം അല്ലെ ജനനി… ആണ് അതാണ് സത്യം!

    1. കുട്ടി ബ്രോ,
      ഞാനും ഈ വഴി വന്നിട്ട് കുറച്ചായി, പൂർണമായും വായിച്ചല്ലോ അത് തന്നേ വളരെ സന്തോഷം,
      പലരും ചോദിച്ച ചോദ്യമാണ് ഇത്, ജ്വാലയും, ജനനിയും ഒന്നാണോ എന്ന് മുൻപ് പറഞ്ഞ അല്ല എന്ന ഉത്തരം തന്നെയാണ് എനിക്ക് പറയാനുള്ളത്,
      ജ്വാല ഇപ്പോഴും ജീവിച്ചിരിക്കുന്നതും, ജനനി സാങ്കല്പിക കഥാപാത്രവും ആണ്.
      വായനയ്ക്ക് വളരെ സന്തോഷം…
      സ്നേഹപൂർവ്വം…

  5. വായിക്കാൻ താമസിച്ചതിൽ ഇപ്പോൽ വിഷമം തോന്നുന്നു, വേറേ ഒന്നും കൊണ്ടല്ല ജീവിതം എന്ന ടാഗ് കണ്ടപ്പോൾ വായിക്കാൻ തോന്നില്ല, കഥ ആയൽ കുറച്ചു പക്ക ജീവിതം അല്ലാത്ത രീതിയിൽ വേണം എന്ന ഒരു ചിന്ത ഗധി കാരൻ ആയിരുന്നു ഞാൻ, പക്ഷ തൻ്റെ ഈ കഥ എന്ന ശെരിക്കും ചിന്തിപ്പിച്ചു, വയ്ക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

    ഒരു അനുഗ്രഹീതമായ എഴുത്തുകാരി ആണ് താങ്കൾ, തുടർന്നും എഴുതും എന്ന് പ്രദീഷികുന്ന. ഇനി കഥ കണ്ടാൽ മാറ്റി വൈകാത വായിക്കും എന്ന് ഓർപ്പും തരുന്നു.

    1. നിഖിൽ ബ്രോ,
      പച്ചയായ ജീവിത കഥകൾ കേൾക്കാൻ സാധാരണ ആരും ഇഷ്ടപ്പെടുന്നില്ല, വൈകിയാണെങ്കിലും വായിച്ചല്ലോ അത് തന്നേ വളരെ സന്തോഷം,
      വളരെ നന്ദി…
      സ്നേഹപൂർവ്വം…

  6. ഭാവനകൾ വായിച്ചതല്ല… ജീവിതം കണ്ട് ഫീലിംഗ്….. അടിപൊളി super

    1. ബ്രോ,
      വായനയ്ക്കും, കമന്റിനും വളരെ നന്ദി…

  7. അറക്കളം പീലി

    വരികൾ കൊണ്ട് വിസ്മയം തീർത്ത ജ്വാല, അഭിനന്ദനങ്ങൾ
    സസ്നേഹം
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

    1. പീലിച്ചായോ,
      വായനയ്ക്ക് വളരെ സന്തോഷം…

  8. സൂപ്പർ. ഒരു ഇരുപ്പിനു മുഴുവനും വായിച്ച്.സ്നേഹാന്നു പറയുന്നവൾ ഇപ്പോളും ജീവനോടെ ഉണ്ടോ.അവൾക്ക് ഇതൊന്നും കിട്ടിയാൽ പോരാ. ജനനി ഇസ്‌തം ?

    1. റോബോ,
      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം, ജീവിതം അല്ലേ ബ്രോ, നമുക്ക് ആഗ്രഹിക്കാൻ അല്ലേ കഴിയു, വായനയ്ക്കും, കമന്റിനും നന്ദി… ???

  9. കൈലാസനാഥൻ

    ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “

    1. ഓണാശംസകൾ ചേട്ടാ…

  10. വായിച്ച് തീർന്നപ്പോൾ മനസ്സ് നിറഞ്ഞു ??. ഞാൻ വായിക്കുന്ന ചേച്ചിയുടെ ആദ്യത്തെ കഥയാണ് ഇത്. ചേച്ചിയുടെ എഴുത്തിൽ എന്തോ പ്രത്യേകതയുണ്ട്. ഈ കഥക്ക് ഇതിലും മികച്ച ഒരു ക്ലൈമാക്സ് എഴുതാൻ പറ്റില്ലെന്ന് തോന്നുന്നു. ഒത്തിരി ഇഷ്ടായി ?. ഇനി ചേച്ചിയുടെ മറ്റു കഥകൾ കൂടി ഇരുന്നു വായിക്കട്ടെ..!?

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. ?????? ????? ബ്രോ,
      സത്യത്തിൽ ഞാൻ ഇത് എഴുതിയതിന്റെ ആരംഭത്തിൽ കഥയ്ക്ക് കാര്യമായ വായനക്കാരോ, ലൈക്കോ, കമന്റോ ഒന്നും ഉണ്ടായിരുന്നില്ല, ഇടയ്ക്ക് നിർത്താൻ പോലും തുനിഞ്ഞതാണ് തുടങ്ങി വച്ചത് കൊണ്ട് നിർത്താനും വിഷമം പക്ഷെ കഥ അവസാനിച്ചപ്പോൾ ഞാൻ അതീവ സന്തുഷ്ടയാണ്, ധാരാളം ആൾക്കാർ വായിച്ചു അത് എനിക്ക് വലിയൊരു ഉണർവാണ് നൽകിയത്.
      താങ്കളുടെ വായനയ്ക്ക് വളരെ സന്തോഷം ഉണ്ട്, സമയം കിട്ടുമ്പോൾ പഴയ കഥകൾ കൂടി വായിച്ചാൽ സന്തോഷം,
      നമ്മുടെ എഴുത്തുകൾ കൂടുതൽ ആൾക്കാരിലേക്ക് എത്തുമ്പോൾ ആണല്ലോ നമുക്ക് ഇരട്ടിമധുരം.
      ഓരിക്കൽ കൂടി സ്നേഹവും, നന്ദിയും…

Comments are closed.