നാലാം 👹 തീയാട്ട് [Sajith] 1409

Views : 10503

 

“”ഒരാള് നാന്നൂറ് എട്ക്കണം…””,

 

റെയ്റ്റ് കേട്ട പാപ്പി കൊറച്ചു നേരം എന്തോ ആലോചിച്ചു. 

 

“”എന്താണ് ഓക്കെ അല്ലേ…””,

 

“”ആ ഇനിക്ക് ഓക്കെയാണ്….””,

 

പാപ്പി അവൻ്റെ അഭിപ്രായം പറഞ്ഞതും സച്ചിൻ്റെ തീരുമാനം അറിയാൻ ഷാമിൽ അവനെയൊന്ന് നോക്കി.സച്ചിൻ ഒരു തംസപ്പ് കാണിച്ചപ്പൊ അവനും സന്തോഷമായി. ഓർഡർ ചെയ്ത ലൈമും പപ്സും ചൂടാറുന്നതിന് മുൻപ് കഴിച്ച് അവർ കാൻ്റീൻ വിട്ട് റൗണ്ടടിക്കാൻ ഇറങ്ങി. 

 

കോമ്പോണ്ട് മുഴുവനായിട്ട് ഒരുപാട് ബിൽഡിംങുകൾ കെട്ടിപൊക്കീട്ട്ണ്ട്. അതിൽ പ്രധാനമായി ഹൈസ്‌കൂൾ ഹയർ സെക്കൻഡറി ബി യെഡ് സെക്ഷൻ ഇത് മൂന്നുമാണ് പ്രധാന സവാരി കേന്ദ്രങ്ങൾ. കോളേജിൽ വല്ലാണ്ട് കറങ്ങി തിരിയാറില്ല, സീനിയേർസ് പിടിച്ച് തല്ലും. അത് കണ്ട് തൽക്കാലമവർ ഹൈസ്‌കൂൾ സെക്ഷനിൽ കൂടി ഒന്ന് കറങ്ങി. ഒന്നു രണ്ട് കുട്ടികളെ പാപ്പി കണ്ടുവച്ചു. തട്ടമിട്ട ഓരോന്നിനേ കാണുമ്പഴും അവൻ സച്ചിന് കാട്ടി കൊടുക്കും. അവൻ നോക്കീട്ട് അഭിപ്രായം തട്ടിവിടും. അങ്ങനെ നോക്കി നടന്ന് കോമ്പോണ്ട് കഴിഞ്ഞ് രണ്ടുപേരും പാലേമാട് ടൗണിലെത്തി. പാപ്പി അടുത്തുകണ്ട ഒരു പെട്ടികടയിൽ കയറി. സച്ചിൻ അവിടേക് പോയില്ല. പാപ്പി അവടെന്ന് എന്തൊക്കെയോ വാങ്ങി വന്നു. അതിൽ നിന്ന് ഒരു ഗ്രീൻാപ്പിൾ സച്ചിന് കൊടുത്തു അവനത് പൊട്ടിച്ച് പാപ്പി പോവുന്ന വഴിയെ അനുഗമിച്ചു. അവൻ നേരെ പോയത് പോസ്റ്റോഫീസ് ബിൽഡിംങിന് പുറകിലേക്കാണ്. അവിടെയെത്തുമ്പോൾ ആകെ ഒരു പുകമയം. പാപ്പി അവന്റെ കൈയ്യിലെ പ്ലയേർസ് ചുണ്ടത്ത് വച്ചു എന്നിട്ട് ഞെക്കി പൊട്ടിച്ചു നിലത്ത് കിടന്ന ഒരു തീപ്പട്ടി എടുത്ത് പന്തത്തിന് തിരികൊളുത്തി വലിക്കാൻ തുടങ്ങി. അവിടെ ആകമാനം സച്ചിൻ നിരീക്ഷിച്ചു. നിലംമുഴുവൻ തീപ്പെട്ടി കൊണ്ട് അലങ്കരിച്ചിരിക്കുന്നു കത്തിക്കാത്തതും കത്തിച്ചതുമായ എണ്ണമറ്റ തീപ്പെട്ടി കൊള്ളികൾ. പഞ്ഞി മാത്രം നിലനിർത്തിക്കൊണ്ട് ഉപേക്ഷിക്കപ്പെട്ട വിലകുറഞ്ഞ സിഗരറ്റ് കുറ്റികൾ അതെല്ലാം നോക്കിനിന്ന് സച്ചിൻ വായിലെ ഗ്രീനാപ്പിൾ നുണഞ്ഞു, പാപ്പി അവന്റെ ഡ്യൂട്ടി തുടർന്നുകൊണ്ടിരുന്നു. എന്തോ അത് കണ്ടപ്പൊ സച്ചിനൊരു കൗതുകം പീക്കീ ബ്ലൈൻഡർ ഫോർത്ത് സീസൺ വരെ കണ്ട് ഹരം കേറി നിക്കണ സമയമായിരുന്നു അത്. കില്ലിയൻ മർഫിയുടെ കടുത്ത ആരാധകനായി മാറിയ അവന് ഇതൊന്ന് പരീക്ഷിച്ചാൽ കൊള്ളാമെന്നായി. സച്ചിൻ്റെ നോട്ടം കണ്ടിട്ടോ എന്തോ പാപ്പിക്ക് കാര്യം മനസിലായി. അവൻ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് കൂടി എടുത്തിട്ട് അതിന്റെ കൂളിംഗ് സ്പോട്ടിൽ പിടിച്ച് അമർത്തി എന്നിട്ട് അവൻ്റെ ചുണ്ടത്ത് വച്ചു കൊടുത്തു, എന്നിട്ട് കത്തിച്ചു. സച്ചിൻ പുക ഉള്ളിലേക്കെടുത്തു ആഹാ….. തൊണ്ടക്ക് നല്ല തണുപ്പ്. അവൻ പിന്നെയും പുക ഊതി വിട്ടു. പാപ്പി ചെയ്യുന്ന അത്ര ആയില്ല. പിന്നെ സിനിമയിൽ കാണുന്ന പോലെ ചുമക്കുന്നുമില്ല.

Recent Stories

The Author

Sajith

8 Comments

  1. 💖💖💖💖💖💖

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️👍

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com