നാലാം 👹 തീയാട്ട് [Sajith] 1409

Views : 10503

 

“”എന്താണ് ഇന്ന് പ്രേമഭാജനത്തിനെ കണ്ടില്ലേ…””

 

ഒരാക്കിയമട്ടിൽ സച്ചിൻ്റെ തോളിൽ തോളുകൊണ്ട് തട്ടി സന്ദീപ് ചോദിച്ചു.

 

“”കണ്ടു പക്ഷെ നോട്ടം കിട്ടീല…””,

 

“”നിന്നെ നോക്കാൻ നീയാരാ…””,””അവളെ നല്ല അന്തസുള്ള വീട്ടിലെ കുട്ടിയാ…””,

 

“”അതെന്താ പന്നീ…””,””അന്തസുള്ള കുട്ടികൾ നോക്കില്ലാനുണ്ടോ…””,””അവർക്കും കണ്ണല്ലേ ഇള്ളേ…””,

 

“”അവർക്ക് കണ്ണ് തന്നെ ഇള്ളേ””,””നോക്കേം ചെയ്യും പക്ഷെ അതിനൊരു സ്റ്റാന്റേർഡ് വേണം…””, 

 

“”മൊട്ടെ രാവിലെ തന്നെ ഞാൻ പൊളിഞ്ഞാണ് നിക്കണെ..””,””ചൊറിഞ്ഞ് വര്ണ്ണ്ട് ചുപ്പ് രഹോ ബഡ്മാഷ്….””,

 

സച്ചിൻ കൈചൂണ്ടി സന്ദീപിന് നേരെ പറഞ്ഞു. സന്ദീപിൻ്റെ വട്ടപ്പേരാണ് മൊട്ട. സച്ചിൻ്റെ ദേഷ്യം കണ്ട് സന്ദീപ് വായപൊത്തി പിടിച്ച് ചിരിയടക്കി. മനപൂർവ്വം അവനെ ചൊറിയലായിരുന്നോ സന്ദീപിൻ്റെ ഉദ്ദേശം അത് നടന്നു.

 

“”എവടെയാടാ കുട്ടാ ചൊറിയ്ണെ….””,

 

ഒരു പ്രത്യേഗ ടോണിൽ കൈയ്യിലൊക്കെ പീടിച്ച് സ്വയം ചുണ്ട് കടിച്ച് പിടിച്ച് അനി സച്ചിനോട് ചോദിച്ചു. അവൻ്റെ കാട്ടിക്കൂട്ടല് കണ്ടപ്പൊ സച്ചിന് ഒന്നും കൂടി വെറഞ്ഞു കയറി.

 

“”അങ്ങട്ട് മാറി ഇരിക്ക് പ്രകൃതിവിരുദ്ധാ…””

 

സച്ചിൻ പിടിച്ച് അവനെ തള്ളിമാറ്റി. അതിന് അവടെ ഒരു കൂട്ടചിരി ഉയർന്നു. 

 

ക്ലാസ് തൊടങ്ങാനായപ്പഴാണ് പാപ്പി കേറി വന്നത് അവന്റെ കൂടെ തന്നെ ജോർജ്സാറും ഉണ്ടായിരുന്നു. പാപ്പി നേരെ വന്ന് സച്ചിൻ്റെ സൈഡിലായിട്ട് ഇരുന്നു.

 

“”ഡാ ഉനൈസ് ഈ പിരിഡ് കേറൂല..””,””ഓന് എന്തോ പരിപാടി ഇണ്ട്…””,””അപ്പൊ ഈ പിരിഡ് പ്രോക്സ് വിളിക്കോണ്ടു അടുത്ത പിരിഡ് ഓൻ വന്നോളും…””,

 

വന്നപാടെ പാപ്പി പറഞ്ഞു. സച്ചിൻ ശരി എന്ന അർത്ഥത്തിൽ മളികൊടുത്തു. അറ്റൻഡൻസ് എടുത്തു സച്ചിൻ അവൻ്റെ റോൾ നമ്പറ് കഴിഞ്ഞ് ഉനൈസിന്റെയും വിളിച്ചു, അറ്റൻഡൻസ് ഒക്കെ എടുത്ത് സർ ക്ലാസ് തുടങ്ങി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പഴേക്ക് ഇതാ നിക്കുന്നു ഉനൈസെ വാതിൽക്കൽ. പ്രോക്സി വിളിച്ച കാര്യ്‌ അവൻ അറിഞ്ഞിരുന്നില്ല. പണി മൊത്തത്തിൽ പാളി.

 

“”പാപ്പിയെ പണി പാളി ഉനു അതാ വാതലിന്റെ അവടെ…””

 

തൻ്റെ ബുക്കിൽ എന്തോ കുറിച്ചു കൊണ്ടിരുന്ന പാപ്പിയെ സച്ചിൻ കുലുക്കി വിളിച്ചു.

 

“”അയ്യോ…””,

 

“”ഇയ് ഓനോട് പ്രോക്സ് വിളിക്കാന്ന് പറഞ്ഞേന്നോ…””,

 

മറുപടിയായി പാപ്പി വായിലെ മുഴുവൻ പല്ലും കാണിച്ച് സച്ചിനെ നോക്കി ചിരിച്ചു. 

 

“”ഇല്ലെടാ…””,””പക്ഷെ സീനില്ല വൈകി വന്നോണ്ട് ഓന് അറ്റൻഡൻസ് ഇടൂല ഇയ് പേടിക്കണ്ട…””,

 

ക്ലാസ് എടുത്തോണ്ടിരിക്കുന്ന മാഷ് നടന്ന് വാതിൽക്കൽ എത്തി ഉനൈസിനോട് കാര്യം തിരക്കി.

 

“”എന്താടോ വൈകിയത് പത്തേപത്ത് വരെ ഞാൻ കയറാൻ അനുവാദം തന്നതല്ലേ…””,””എന്താ വൈകിയത്…””, 

Recent Stories

The Author

Sajith

8 Comments

  1. 💖💖💖💖💖💖

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️👍

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com