നാലാം 👹 തീയാട്ട് [Sajith] 1409

Views : 10503

 

“”എടാ അങ്ങനെയല്ല…””,””ഒന്ന് വലിക്കുക എന്നിട്ട് അകത്ത് ഇരുത്ത് രണ്ട് സെക്കന്റ് ഫൂ…. ഇങ്ങനെ…””,””ഇനി ചെയ്യ്…””,

 

കൈയ്യിലിരുന്ന സിഗരറ്റിൽ നിന്ന് അവൻ ഒരു ഭഫ് എടുക്കുന്നത് എങ്ങനെയെന്ന് കാട്ടി കൊടുത്തു. ‘നിസാരം ദേ ഇപ്പ കണ്ടോ’ എന്ന ഭാവത്തിൽ അവൻ കാണിച്ച അതേ ഫോർമുലയിൽ സച്ചിൻ ഒന്ന് ഇരുത്ത്നോക്കി. 

 

കണ്ണിന്നൊക്കെ നീര് വന്നു കണ്ണൊക്കെ ചൊവന്നു തൊണ്ടക്കൊരു പിടുത്തം അത് വിടുവിക്കാൻ സച്ചിനൊന്ന് ചൊമച്ചു ‘എന്റെ ദേവീ… ‘ ചൊമ നിർത്താൻ അവന് പറ്റണില്ല. ഇത് കണ്ട് പാപ്പി നല്ല ചിരിയാണ് ചൊമക്കുന്നതിന്റെ ഇടക്കു സച്ചിനവനെ ഒന്ന് നോക്കി ദഹിപ്പിക്കാൻ ശ്രമിച്ചു വർക്കൗട്ട് ആയില്ല, അവൻ്റെ കൈയ്യിലിരുന്ന സിഗരറ്റ് വാങ്ങി പാപ്പി വലിച്ചു തീർത്തു, കൈയ്യിലുണ്ടായിരുന്ന രണ്ട് ഗ്രീനാപ്പിളിൽ നിന്ന് ഒരെണ്ണം സച്ചിനും കൊടുത്ത് മറ്റേത് അവനും പൊട്ടിച്ച് തിന്നു. കുനിഞ്ഞ് നിന്ന് ചുമയ്ക്കുന്ന സച്ചിനെയും താങ്ങി പിടിച്ച് കൊണ്ട് അവൻ ഹൈസ്കൂൾ ക്യാന്റീനിലേക്ക് നടന്നു അവിടെന്ന് ഒരു കുപ്പി തണുത്ത വെള്ളം വാങ്ങി കൊടുത്തു. അത് കുടിച്ചപ്പൊ അവന് ചെറിയ ഒരു ആശ്വാസം തോന്നി.

 

“”ടാ അതോണ്ട് മൊഖമൊന്ന് കഴുക്…””,

 

അവൻ പറഞ്ഞപോലെ സച്ചിൻ മുഖം കഴുവി. പെട്ടന്നവൻ സച്ചിൻ്റെ തോളത്ത് തോണ്ടി. അവന്റെ നേരെ നോക്കിയ സച്ചിനെ സ്വീകരിച്ചത് മറ്റൊരു മുഖമായിരുന്നു.

 

“”ടാ നോക്കിയേടാ നിന്റെ പ്രേമഭാജനം…””,

 

സച്ചിനെ സ്വീകരിച്ചത് ക്യാന്റിൽ ഇരിക്കുന്ന സ്വാതി മിസ്സാണ്. ഹൈസ്കൂളിന്റെ അവിടെ കറങ്ങി തിരിഞ്ഞ് നിക്കുന്ന കണ്ടപ്പൊ വന്നതായിരിക്കും.

 

“”ഗുഡ് മോണിംഗ് മിസ്സ്…””,

 

സച്ചിന് ഒന്നും പറയാതെ സ്വാതിയെ നോക്കി ഒന്നു ചിരിച്ചു. സ്വാതി ഗൗരവ ഭാവത്തിൽ വാച്ചിലേക്കൊന്ന് നോക്കി.

 

“”ഗുഡ് ആഫ്റ്റർനൂൺ…””

 

സച്ചിൻ വാച്ചിലേക്ക് നോക്കി. സമയം പന്ത്രണ്ടര.

 

“”എന്താടോ ഒരു കള്ളലക്ഷണം ഇവിടെ എന്താ ചുറ്റികളി…””,””നിങ്ങക്കിപ്പൊ ക്ലാസില്ലേ…””,

 

“”ചുറ്റികളിയൊ എന്ത് ചുറ്റികളി ഞങ്ങള് വെറുതെ ക്യാന്റീനിൽ ലൈംകുടിക്കാൻ ഇറങ്ങിയതാണ്…””,””പിന്നെ കൊറച്ച് അസൈൻമെന്റ് എഴുതാന്ണ്ട്…””,

 

“”അതെന്താ കോളേജിൽ ക്യാന്റീനില്ലേ…””,

 

“”ഇണ്ട് പക്ഷെ അവിട്ത്തെ ലൈം അത്ര പോര…””,””,അല്ല മിസ്സെന്താ ഇവിടെ…””,

 

പാപ്പിയും മിസ്സും തമ്മിലാണ് സംഭാഷണം മുഴുവൻ. പാപ്പി പെട്ടന്നങ്ങനെ ചോദിക്കുമെന്ന് അവള് കരുതികാണില്ല പെട്ടന്ന് ഒരു തപ്പിപിടുത്തം വന്നു. 

 

“”ഞാൻ… ഞാൻ അതു പിന്നെ മിനിമിസ്സിന്റെ കൂടെ വന്നതാ…””,

 

അവടെ അകത്ത് കസേരയിലിരിക്കുന്നു മിസ്സിനെ കാട്ടി കൊടുത്തു കൊണ്ട് പറഞ്ഞു. അവർ രണ്ടും അങ്ങോട്ട് എത്തി നോക്കി. ആളെ കണ്ടപ്പൊ സച്ചിനൊന്ന് പരുങ്ങി. അവന് മിസ്സിനെ മുന്നേ പരിചയമുണ്ട്. സച്ചിൻ പതുക്കെ പാപ്പീന്റെ മറവിലൊളിച്ചു മിനി തൽക്കാലം കാണണ്ട. പക്ഷെ അവൻ്റെ തപ്പിപിടുത്തം സ്വാതി ശ്രദ്ധിച്ചു. സ്വാതി തന്നെ ശ്രദ്ധിച്ച് കൊണ്ടിരുന്നത് സച്ചിനപ്പഴാണ് കണ്ടത്.

Recent Stories

The Author

Sajith

8 Comments

  1. 💖💖💖💖💖💖

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️👍

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com