നാലാം 👹 തീയാട്ട് [Sajith] 1409

Views : 10503

 

“”പോടാ അവര്ക്ക് രണ്ട് ആൺകുട്ടികളാ…””,

 

“”ഉവ്വേ… അല്ലങ്കി നടക്കാരുന്നൂന്ന് ലേ…””,””അത് പോട്ടെ ഇപ്പൊ എന്താ പ്രശ്നം…””,

 

“”ഇപ്പൊമാത്രല്ല…””,””മൂന്ന് കൊല്ലവും പ്രശ്നാണെന്നാ തോന്നണെ..””,””അവർക്ക് എന്റെ അച്ഛനേം അമ്മയേം ഒക്കെ നന്നായിട്ട് പരിചയം ഇള്ളതാ…””,””പോരാത്തേന് മിസ്സിന്റെ ഹസ്ബന്റ്സ് പാർട്ടിക്കാരനും ഏരിയാ കമ്മറ്റിയിൽ അച്ഛനും അയാളും ഒക്കെ ഒരേ ഗ്രൂപ്പാ…””,

 

“”അപ്പൊ മൊത്തത്തിൽ നിൻ്റെ കഞ്ഞി പാറ്റ നക്കി…””

 

സച്ചിൻ നിസഹായഭാവത്തോടെ പാപ്പിയെ നോക്കി അവൻ്റെ ഗദ്ഗദം പുറത്ത് കൊണ്ടുവന്നു.

 

“”മതി എക്സ്പ്രഷനിട്ടത് കാന്റീനിലേക്ക് പൂവാം വെശന്ന്ട്ട് വയ്യ…””,

 

“”നീയല്ലടാ നേരത്തെ ഒരു പപ്സും ലൈമും കുത്തി കേറ്റിയത്…””,

 

“”അത് രണ്ട് മണിക്കൂർ മുമ്പല്ലേ…””,””ഇപ്പൊ ആ രണ്ട് മണിക്കൂർ കഴിഞ്ഞില്ലേ…””,””മനുഷനായാ വെശക്കൂലേ നിന്നെ പോലെയാണോ…””,

 

“”സരി ബാ പൂവാം…””,

 

സച്ചിൻ അവനെയും വലിച്ചോണ്ട് ക്യാന്റീനിലേക്ക് പോന്നു. അപ്പഴാണ് ഒരു അപകടം മുന്നിൽ വന്ന് പെട്ടത്.

 

“”ടാ പാപ്പിയെ ഇനി സ്വാതി എങ്ങാനും മിനി മിസ്സിനോട് പറഞ്ഞ് കൊടുക്കോ…””,

 

“”ഏത് സ്വാതി…””,

 

“”ടാ നേരത്തേ നമ്മളോട് ചൂടായില്ലേ അവള്….””,

 

“”ഓ… അവളോ..””,””അവള് പറഞ്ഞാ എനിക്ക് പുല്ലാ…””,””ഭൂധാനം പാപ്പീനെ അവക്കൊന്ന് തലകുത്തിനിന്നാ ഒന്നും ചെയ്യാൻ പറ്റൂല…””,

 

“”അനക്ക് കൊഴപ്പിണ്ടാവില്ല പക്ഷേ മിനി എങ്ങാനും അറിഞ്ഞാ അച്ഛനതറിയും…””,

 

“”അടിപൊളി, ഓൾദി ബെസ്റ്റളിയാ…””,””ഞാനിപ്പഴാ ആലോയിച്ചെ അങ്ങനൊരു സാധ്യത തള്ളി കളയാൻ പറ്റൂല…””,

 

അവനൊരു ഷേക്ക് ഹാന്റും തന്നപ്പൊ എല്ലാ കുരിശും സച്ചിൻ്റെ നെഞ്ചത്തോട്ടാണല്ലോ വരണേന്നൊള്ള ഷാജിയേട്ടന്റെ ഡൈലോഗായിരിക്കും ഓർമ്മ വന്നത്. കുറച്ച് നേരത്തിന് ശേഷം പാപ്പി അവന്റെ മൈന്റിലുള്ള ഒരു ആശ്വാസ വചനം പറഞ്ഞു.

 

“”എടാ ഇയ് പേടിക്കണ്ട അവള് പറഞ്ഞാ തന്നെ എന്ത് പറയാനാ സിഗരറ്റ് വലിച്ച സ്മെല്ല് കിട്ടീട്ട്ണ്ടാവില്ല…””,””ഇനി അധവാ കിട്ടിയാ തന്നെ ഇതൊക്കെ കോളേജിൽ എല്ലാവരും ചെയ്യുന്നതല്ലേ അതിന് വല്ല്യ ആക്ഷൻസൊന്നും ഇണ്ടാവില്ല…””,

 

“”നിനക്കത് പറയാം അച്ഛനെങ്ങാനും അറിഞ്ഞ അന്ന് ഞാൻ വീട്ടീന്ന് പൊറത്താ..””,””ഒന്ന് പന്ത് കളിക്കാൻ പോയേന് പുളിവാറ് വെട്ടി അടിച്ച ടീമാണ്…””,

 

“”അയ്യേ അനക്കിപ്പളും അടി കിട്ടൊ…””,

 

“”ഇപ്പളല്ലെടാ മൂന്നാല് വർഷം മുൻപ് വരെ…””,

 

“”അതപ്പളല്ലേന്നോ…””,

 

“”ഉവ്വ അടി അപ്പഴായാലും ഇപ്പഴായാലും ഒക്കെ ഒരേ പോലെയാ…””,

 

അവർ അപ്പഴേക്കും നടന്ന് ക്യാന്റീനിലേക്ക് എത്തിയിരുന്നു. ഒഴിഞ്ഞ ഒരു ടേബിളിൽ ഇരുന്ന് പപ്സും ലൈമും ഓർഡർ ചെയ്തു. പാപ്പി അനിയെ ഫോണില് വിളിച്ചോണ്ടിരുന്നു അവൻ എടുക്കുന്നില്ലാന്ന് തോന്ന്ണു.

Recent Stories

The Author

Sajith

8 Comments

  1. 💖💖💖💖💖💖

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️👍

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com