നാലാം 👹 തീയാട്ട് [Sajith] 1409

Views : 10503

 

“”നീ വിടടാ അവൻ ക്ലാസിലാവും കഴിയട്ടെ…””,

 

“”മ്മം…. നീ ഒരൊറ്റ ആള് കാരണാ അല്ലങ്കി ഞാനാ ക്ലാസിലിരിക്കണ്ടതാ ഈ പൊല്ലാപ്പൊന്നും ഇണ്ടാവൂലേന്നു…””,

 

“”ഒരുമാരി  ഊ…… വർത്താനം പറയര്ത്..””,””തൽക്കാലം ഇതങ്ങ്ട്ട് മറന്നളാ..””

 

തന്നെ പൊറത്താക്കി ഓർത്ത് സച്ചിൻ പറഞ്ഞു.

 

“”മ്മം…””

 

മുന്നിലിരുന്ന ലൈമിൽ നിന്ന് സച്ചിനൊരു സിപ്പെടുത്തു. പാപ്പി എന്തോ ഗഗനമായ ചിന്തയിലാണ്.

 

“”എന്താടാ കാര്യായിട്ട് ആലോയിക്കിണ്ടല്ലോ എന്താണ്…””,””സ്വാതി പറഞ്ഞേനെ കുറിച്ചാണോ…””,

 

“”ഒന്ന് പോടാപ്പ ഞാൻ ഓണത്തിന് ഏത് കുപ്പി എറക്കുംന്ന് ആലോയിക്കേന്നു…””,””പിന്നെ അവള് പറഞ്ഞത് എന്താണ് ഇത്ര പേടിക്കാൻ വേണ്ടി…””,

 

“”സിഗരറ്റ് വലിച്ചത് പോട്ടെ അവളെ രണ്ട് തെറി വിളിച്ചത് ഓർമ്മ ഇണ്ടോ…””,

 

ഒരു പിരികം താനെ ഉയർത്തി പാപ്പി സച്ചിർ ഉദ്ദേശിക്കുന്നതെന്താണെന്ന് ശ്രദ്ധിച്ചു.

 

“”അതായത് ഞാനൊരു സീൻ പറയാം…””,

 

“”ആ… പറയ്…””,

 

“”അവള് നമ്മളോട് കച്ചറ ഇണ്ടാക്കി പോയി…””,

 

“”ആഹ് പോയി…””,

 

“”പോവുമ്പൊ അവളെ കണ്ണ് നെറഞ്ഞിട്ടിണ്ടായി ശ്രദ്ധിച്ചിരുന്നോ…””,

 

“”ഇല്ല…””,

 

“”ആഹ്… അങ്ങനെ ഒരു സംഭവം ഇണ്ടായി…””,””അവള് കരഞ്ഞിരുന്നു…””,

 

പാപ്പി കസേരയിൽ ഒന്ന് നേരെ ഇരുന്ന് ലൈമൊരു സിപ്പെടുത്തു കൂടെ ആലോചനയിൽ മുഴുകി, സച്ചിൻ വീണ്ടും പറഞ്ഞ് തുടങ്ങി.

 

“”അവള് എന്തായാലും കരഞ്ഞോണ്ടായിരിക്കും കയറി ചെന്നിട്ട്ണ്ടുവുക…””,””അവിടുത്തെ സ്വാതിന്റെ ഫ്രണ്ട് ടീച്ചർമാരോ വായിനോക്കി പൂവാലൻ ലെച്ചറർമാരോ അവളെ സമാധാനിപ്പിക്കും…””,””തൊട്ടിട്ടല്ല വാക്ക് കൊണ്ട് സമാധാനിപ്പിക്കും…””,

 

പാപ്പി സംശയരൂപത്തിൽ സച്ചിനെ ഒന്ന് നോക്കി ഇവനെന്ത് തേങ്ങയാ പറയ്ണെ.

 

“”അല്ല കണ്ണീ കണ്ട സാർമാരൊന്നും എന്റെ സ്വാതീനെ തോട്ന്നെ ഇനിക്കിഷ്ട്ടല്ല…””,””യു നോ ഞങ്ങളെ ഒരു മോഡേൺ ഫാമിലിയാവുമ്പോ…””,

 

പാപ്പി കൈ പൊക്കി നിർത്താൻ പറഞ്ഞു.

 

“”ഇയെന്ത് മൈ*** ഒക്കെയാ പറയ്ണെ…””,

 

“”ഹി ഹി ഹി വിഷയത്തിൽ നിന്ന് തെന്നിമാറില്ലേ…””,

 

“”ആ ഒരുപാട് കൊറച്ചും കൂടി വിട്ടിരുന്നങ്കി ഒരു നേഴ്സറി സ്കൂൾ തൊടങ്ങ്ണ കഥകൂടി കേക്കണ്ടി വന്നേനെ…””,

 

“”ശ്ശേ ഞങ്ങളത്ര ചീപ്പൊന്നും അല്ല അതൊക്കെ കല്ല്യാണം കഴിഞ്ഞിട്ട്…””,

 

“”അല്ലടാ അയിന് മുന്നെ അവള് നിനക്ക്..””,””എന്നെ കൊണ്ടൊന്നും പറയിപ്പിക്കെണ്ട…””,””നിനക്ക് സംങ്കടാവൂലങ്കി ഞാനൊരു കാര്യം പറയട്ടെ…””,

 

“”എന്താണാണാവോ…””,

 

“”നമ്മക്കീ ബന്ധം വേണോ…””,

 

“”ഏത് ബന്ധം…””,

 

“”ഈ സ്വാതി ആയിട്ടുള്ളത്…””, 

 

“”അതെന്താപ്പൊ പെട്ടന്നൊരു മാറ്റം….””,

 

“”എടാ അവള് കണ്ടിലേ ഒരുമാരി ചാടിക്കളീം ഒക്കെ…””,

Recent Stories

The Author

Sajith

8 Comments

  1. 💖💖💖💖💖💖

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️👍

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com