നാലാം 👹 തീയാട്ട് [Sajith] 1409

Views : 10503

 

ആകെ മൊത്തം ഒരു നാടകമയത്തിൽ ഇങ്ങനെ നടന്നിരുന്നെങ്കിൽ നന്നായേനെ എന്ന് സച്ചിൻ ആഗ്രഹിച്ചു. 

 

സച്ചിൻ ഓടി ഡിപ്പാർട്ട്മെന്റിലെത്തി വാതലിനടുത്തുനിന്ന് തലയെത്തിച്ച് സ്വാതിയുടെ ടേബിളിലേക്ക് നോക്കി. നിരാശയായിരുന്നു ഫലം അവിടം ആകെ ശൂന്യമായിരുന്നു. പെട്ടന്ന് കോളേജിൽ വച്ചിരുന്ന മൈക്ക് സെറ്റിൽ ലഞ്ച് ബ്രേക്കിനുള്ള ബെല്ല് മുഴങ്ങി. ശ്ശേ ഒരു കെട്ടി പിടുത്തം മിസ്സായല്ലോ. അവൻ ഒരഞ്ച് മിനിറ്റ് അവിടെ തന്നെ നിന്നു. സ്വാതി പോയിട്ട് ചോതി പോലും ആ വഴി വന്നില്ല. എന്റെ ഫോണടിക്കാൻ തൊടങ്ങി എടുത്ത് നോക്കിയപ്പൊ പാപ്പി. സച്ചിൻ കോൾ അറ്റന്റ് ചെയ്തു.

 

“”എന്താടാ പ്രേമഭാജനത്തിനെ കണ്ടില്ലേ…””,””വേഗം വാ…””,

 

“”എടാ അവളിവിടില്ലാ…””,

 

“”ഇയ് ഇങ്ങട്ട് വാ ഇനി ഫുഡ് കഴിച്ചിട്ട് ബാക്കി മാപ്പ് പറയാം…””,

 

“”ആ ഇതാ വരണ് ഒരു അഞ്ച് മിനിറ്റ്…””,

 

അവൻ ഫോൺവച്ചു. ക്ഷമനശിച്ച സച്ചിൻ സ്റ്റാഫ്റൂമിലേക്ക് കയറി സ്വാതിക്ക് തോട്ടടുത്തിരിക്കുന്ന മിസ്സിനോട് അവളെ കുറിച്ച് അന്വേഷിച്ചു. അവർക്കറിയില്ലായിരുന്നു അവര് ആരോടൊക്കെയോ ചോദിച്ചു അപ്പഴാണ് അറിഞ്ഞത് തലവേദനയും പറഞ്ഞ് കൊണ്ട് ഉച്ചയ്ക്ക് ശേഷം അവള് ലീവെടുത്തെത്രെ. എന്തേലും ആത്യാവശ്യമാണോന്ന് ചോദിച്ച മിസ്സിനോട് അസൈൻമെന്റ് സൈൻ ചെയ്യിക്കാനാണെന്ന് പറഞ്ഞ് അവൻ തടിതപ്പി നേരെ ക്യാന്റീനിലേക്ക് വിട്ടു. പാപ്പി അപ്പഴേക്കും എല്ലാരോടും കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. കൂടുതലൊന്നും ആരു ചോദിച്ചില്ല അവടെന്ന് നേരെ അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡും കഴിച്ച് തിരികെ കോളേജിൽ വന്ന് കയറി. 

 

സച്ചിനൊരു ഉഷാറുണ്ടായില്ല ക്ലാസിലിരിക്കാൻ, പിന്നെ നടന്നതൊക്കെ ഒരു യാന്ത്രികമായി തോന്നി ക്ലാസ് കഴിഞ്ഞതും വീട്ടിലേക്ക് വന്നതും ഒക്കെ ഓരോ സൂചി ഇട്ട് തിരിച്ച പാവ പോലെ അവൻ ചെയ്തു.

 

അന്നത്തെ സച്ചിൻ്റെ ഉറക്കം ഏകദേശം പോയികിട്ടിയിരുന്നു. അവനാകെ ഒരു അസ്വസ്ഥത, സ്വാതിമിസ്സിനോട് അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു മോശമായി പോയി. പക്ഷെ അവളെങ്ങനെ തങ്ങളെ കണ്ടു, ഒരു പരിചയവും ഇല്ലാഞ്ഞിട്ടും എന്തിനാ പിടിച്ചുനിർത്തി ഇത്ര അധികാരത്തോടെ സംസാരിച്ചെ, അതോണ്ടല്ലേ പാപ്പി ചൂടായത്. അവളെ കണ്ട് എങ്ങനേലും മാപ്പ് പറയണം എന്ന് തന്നെയായി പിന്നെ സച്ചിൻ്റെ ചിന്ത.

തുടരും

അഞ്ചാം  തീയാട്ടിലൂടെ

 

Recent Stories

The Author

Sajith

8 Comments

  1. 💖💖💖💖💖💖

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️👍

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com