നാലാം 👹 തീയാട്ട് [Sajith] 1409

Views : 10503

 

“”അത് സർ ഹോസ്പിറ്റലിൽ പോയിരുന്നു….””,

 

“”മ്മ്… എന്ത് പറ്റി…””,

 

ജോർജ് സാറും ഉനൈസും തമ്മിൽ സംഭാഷണം നടക്കുന്നു. ക്ലാസ് മുഴുവൻ അവരെ ശ്രദ്ധിക്കുന്നു. ഉനൈസ് എന്തോ ആലോചിച്ച ശേഷം.

 

“”അത് സർ ഉമ്മാക്ക് തീരെ വയ്യേന്നു അപ്പൊ രാവിലെ ഡോക്ടറെ കാണിക്കാൻ പോയതാണ്..””,””തെരക്ക് കഴിഞ്ഞ് വന്നപ്പൊ കൊറച്ച് വൈകി…””,

 

പാപ്പി ഇത് കേട്ട് ഞെട്ടി തല തിരിച്ച് സച്ചിന് മാത്രം കേക്കാൻ പാകത്തിന് പറഞ്ഞു.

 

“”എടാ പച്ച നൊണയാടാ ഞാൻ ഓന്റെ പെരേ ചെല്ലുമ്പൊ ഫോണിൽ കളിച്ചിരിക്കേന്നു പല്ലും കൂടി തേച്ച്ട്ട്ണ്ടായില്ല…””,””പാവം ആ ഇമ്മാനെ ഓൻ പറഞ്ഞത് നോക്കെടാ…””,

 

ഹോസ്പിറ്റൽ കേസായത് കൊണ്ട് ജോർജ് സർ അവനെ അകത്ത് കയറ്റി അപ്പഴാണ് പാപ്പിക്കും സച്ചിനും ഒരാശ്വാസമായത്.

 

“”കൈച്ചിലായെടാ അയാള് അറ്റൻഡൻസ് ഇട്ട്ട്ടില്ല….””,

 

ആശ്വസിച്ചിരിക്കയായിരുന്ന അവരെ ഞെട്ടിച്ച് കൊണ്ട് ക്ലാസിൽ കയറിയ ഉനൈസ് സർന്റെ മേശക്കരികിൽ ചെന്നു.

 

“”ഇവനിതെന്താ കാട്ടണെ…””,

 

ഉനൈസ് ചെയ്യുന്ന കണ്ട് പാപ്പി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. തികച്ചും പ്രതീക്ഷിക്കാതെ ഉനൈസ് അവർക്ക് പണിതു.

 

“”സാറേ ഹോസ്പിറ്റലിൽ പോയതോണ്ടാ വൈകിയെ അറ്റൻഡൻസ് തരോ…””

 

ജോർജ് സാറിനടുത്ത് ചെന്ന് ഉനൈസ് ചോദിച്ചു.

 

“”മോനേ കുട്ടാ ഊ**** യെടാ…””,

 

സച്ചിന് മാത്രം കേക്കാൻ പാകത്തിൽ പാപ്പി പറഞ്ഞു.

 

“”ഒരക്ഷരം മിണ്ടി പോവര്ത് അവന്റെ ഒരു പ്രോക്സ് വിളി…””,””പണ്ടാരടങ്ങാൻ ഇപ്പൊ ഇന്റെതും കൂടി പോയി കിട്ടുമല്ലോ…””,””അങ്ങനെ എങ്ങാനും സംഭവിച്ചാ നമ്മള് രണ്ടാളും ഒന്നിച്ചേ പൊറത്ത് പോവൊള്ളു…””

 

സച്ചിൻ തലചൊറിഞ്ഞ് പാപ്പിക്ക് മുന്നറിയിപ്പ് കൊടുത്തു.

 

“”പോടാ ഞാനെന്തിനാ വര്ണെ ഇയല്ലേ പ്രോക്സ് വിളിച്ചെ…””,

 

പാപ്പി തഞ്ചത്തിൽ കളം മാറ്റി ചവിട്ടി

 

“”ദേ ഒരുമാരി കാലേവാരി പരിപാടി കാണിക്കര്ത്…””,

 

അവരുടെ മുറുമുറുപ്പ് ശകലം ഉച്ചത്തിലായിരുന്നു. സർ ഡെസ്കിൽ രണ്ട് തട്ട് തട്ടിയപ്പൊ അവരൊന്നടങ്ങി.

 

“”എന്താടോ ഇത് ചന്തയോ എന്താണാ ബാക്ക് ബെഞ്ചിൽ…””,

 

“”ഒന്നുല്ല സർ ഞാനിവന് മാർക്കറ്റിങ്ങിന്റെ എലമെൻസ് പറഞ്ഞൊട്ക്കേന്നു…””,

 

പാപ്പി സാറിനോടായി പറഞ്ഞു.

 

“”ഓ…””,””ഇപ്രാവശ്യം യൂണിവേഴ്‌സിറ്റി റാങ്ക് ഹോൾഡർക്കുള്ള വഹ യൊക്കെ ഉണ്ടല്ലേ ഷംസുദ്ദീനേ…””,

 

“”ഐ ഡു മൈ ബെസ്റ്റ് സർ…””,

 

“”മ്മം… കണ്ടാമതി…””,

 

“”സർൻ്റെ അനുഗ്രഹം ഉണ്ടങ്കിൽ…””,

 

“”അതെപ്പളും ഉണ്ടാവും എന്റെ അനുഗ്രഹം ഇല്ലാണ്ടിനി റാങ്ക് കൈവിട്ട് പോണ്ട…””,

 

പാപ്പിയെ വാരിയപ്പോൾ ക്ലാസിലാകെ ഒരു കൂട്ടചിരിയായിരുന്നു. എല്ലാരേം അടക്കി സർ ഉനൈസിന്റെ നേർക്ക് തിരിഞ്ഞു.

Recent Stories

The Author

Sajith

8 Comments

  1. 💖💖💖💖💖💖

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️👍

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com