നാലാം 👹 തീയാട്ട് [Sajith] 1409

Views : 10503

 

വലിയ എന്തോ ചർച്ചയിൽ ഒരു കൂട്ടം റാസ്ത്താൻസ് ക്യാന്റീനിലേക്ക് കയറിവന്നു. ഷാമിൽ, ആള് ചെറിയൊരു സൈക്കോ ആണ് കുട്ടികളുടെ സ്വഭാവം പക്ഷെ ആംഗ്രീമാനേജ്മെന്റ് വട്ടപൂജ്യം. ദേഷ്യം വന്നാൽ എന്താ ചെയ്യാന്ന് പറയാൻ പറ്റില്ല. അവന്റെ കൂടെ കുറച്ച് ഗ്യാങിലെ പ്രമുഖരും വരുന്നുണ്ട്. പാപ്പിയും സച്ചിനും ഇരിക്കുന്ന കണ്ട് ഷാമില് അടുത്തു വന്ന് ഒരു ചെയറ് വലിച്ചിട്ടിരുന്നു. സച്ചിനെ വല്ല്യ പരിചയമില്ലാത്തത് കൊണ്ട് പാപ്പീനോടാണ് സംസാരിക്കുന്നത്. പാപ്പിയെ ഷാബിലിനറിയാം.

 

“”ഇയ് ഫസ്റ്റ് ബികോമിലല്ലേ…””,

 

ഷാമില് പാപ്പീനെ ചൂണ്ടി ചോദിച്ചു.

 

“”എന്താ ഷാമിലേ സ്വന്തം ഇയറ്ത്തോരെ ഒന്നും അറിയില്ലേ….””,

 

“”അയിന് അന്നെ ഒക്കെ ഒന്ന് പൊറത്ത് കണ്ടാലല്ലെ ഏതാ ഇയറ്ന്ന് അറിയൊള്ളു…””

 

“”പൊറത്ത് കാണാത്തെ അല്ല അകത്താണ് കാണാത്തെ…””,””ക്ലാസ് കേറിയാലല്ലെ കാണൊള്ളു…””,

 

“”ആ പിന്നെ ഒരു കാര്യണ്ട്…””,

 

“”എന്താണാവോ…””,

 

പാപ്പിയോട് എന്തോ പറയാൻ വന്നപ്പോഴാണ് അടുത്തിരുന്ന സച്ചിനെ ഷാമില് ശ്രദ്ധിച്ചത് ശേഷം അവൻ്റെ നേരെ തിരിഞ്ഞു.

 

“”ഇയ് ഏതാ ഇയറ്…””,

 

“”ഞാൻ ഇവന്റൊപ്പം തന്നെ ഫസ്റ്റിയർ ബികോം…””,

 

സച്ചിൻ മറുപടി നൽകി. ഷാമിൽ അവന്റെ കുറ്റി താടിയിലൊന്ന് തടവി അവനെ ഇരുത്തി നോക്കി. റാഗിംഗ് ടൈമിൽ താടിയും മീശവും വടിപ്പിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു മുടി നീട്ടി വളർത്താനും പാടില്ല അങ്ങനെയാണ് ഷാമിലിന് കുറ്റിതാടി ആക്കി നിർത്തേണ്ടി വന്നത്. 

 

“”ഇയ് ബികോമിലോ അന്നെയൊന്നും പൊറത്തിക്ക് കാണലില്ലല്ലോ…””,

 

സച്ചിനെ നോക്കി സംശയരൂപേണ ഷാബില് ചോദിച്ചു. അതിനവനൊന്ന് ചിരിച്ച് കാണിച്ചു.

 

“”അന്റെ പേരെന്താ…””,

 

“”സച്ചിൻ…””,

 

“”രണ്ടാളെയും കണ്ടത് നന്നായി..””,””നമ്മക്ക് റാസ്ത്താൻസിന്റെ ഇപ്രാവശ്യത്തെ ഓണം തകർക്കണം..””,””ഡ്രെസ് കോഡ് തീരുമാനിച്ചിട്ട്ണ്ട് ക്യൂൻ ഫിലിമില്ലെ””,””അതീത്തെ പോലെ ജുബ ഏതേലും കളറ് മുണ്ടും…””,

 

“”അത് വേണോ…””,

 

പാപ്പി ഒന്ന് തലചൊറിഞ്ഞു.

 

“”പിന്നെ നമ്മളെ ഗ്യാങിന്റെ ശക്തി നമ്മക്ക് കാണിക്കണ്ടെ…””

 

ആവേശത്തോടെ പറഞ്ഞ് കൊണ്ടവൻ ഫോണെട്ത്ത് കൊറച്ച് നേരം തോണ്ടി ഒരു ഫോട്ടൊ എടുത്ത് കാണിച്ചു കൊടുത്തു. ജോൺസിന നെഞ്ചിൽ രണ്ട് കൈയ്യും വച്ച് നിൽക്കുന്ന പോലെ രണ്ട് കൈകളുടെ ഒരു പിക്കും അതിന്റെ മുകളിൽ ഏതോ സ്റ്റാൻഡേർഡ് ഫോണ്ടിൽ റാസ്ത്താൻസ് എന്ന തലക്കെട്ടും.

 

“”ഇതാണ് നമ്മളെ ചിഹ്നം…””,””ഓണത്തിന്റെ അന്ന് ഇത് വച്ച് ഒരു കൊടിയടിക്കും…””,

 

“”അത് കൊള്ളാം…””,

 

പാപ്പി അഭിപ്രായം പറഞ്ഞു.

 

“”തൽക്കാലം അത്രേം മതി…””,

 

“”അപ്പൊ ചെലവിന്റെ കാര്യൊക്കെ എങ്ങനെയാ…””,

Recent Stories

The Author

Sajith

8 Comments

  1. 💖💖💖💖💖💖

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️👍

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com