നാലാം 👹 തീയാട്ട് [Sajith] 1409

Views : 10503

 

“”എന്താടാ ഒരു പരുങല്…””,

 

സച്ചിൻ പെട്ടന്ന് ഞെട്ടി സ്വാതിമിസ്സിൻ്റെ മുഖത്തേക്ക് നോക്കി. അവൻ്റെ കണ്ണിലേക്ക് അവൾ എന്തോ കണ്ടത് പോലെ സൂക്ഷിച്ച് നോക്കി. നേരത്തെ വലിച്ച് കേറ്റിയ സിഗരറ്റിൻ്റെ ഭാക്കി പത്രമെന്നോണം സച്ചിൻ്റെ രണ്ടു കണ്ണും ചോര ചുവപ്പായിരുന്നു. അവള് കൈയ്യും കെട്ടിയാണ് നിന്നിരുന്നത് കെട്ടിവെച്ച കൈയ്യിൽ ഇടത് കൈ മെല്ലെ പൊക്കി രണ്ട് വരല് കൊണ്ട് ആഗ്യം കാണിച്ച് അടുത്തു വരാൻ പറഞ്ഞു. അവൻ അൽപം ശങ്കിച്ചു.

 

“”ടോ…””,””താനൊന്ന് അങ്ങോട്ട് മാറി നിന്നേ…””, 

 

മിസ്സ് പാപ്പീനോട് പറഞ്ഞു.

 

“”എന്താ മിസ്സെ കാര്യം…””,

 

“”കാര്യം ഒക്കെ ഞാനിപ്പ പറഞ്ഞ് തരാം…””,””ഇങ്ങോട്ട് മാറി നിക്കെടാ…””,

 

“”അതെങ്ങനെ ശരിയാവും മിസ്സെ…””,””ഞങ്ങളോട് ഓർഡർ ഇടുമ്പം എന്തിനാണെന്ന് കൂടെ അറിയണ്ടെ…””,””ഒന്നാമതെ നിങ്ങള് ഞങ്ങളെ ഡിപ്പാർട്ട്‌മെന്റ് കൂടിയല്ല…””,

 

“”ഓഹോ എന്നാ ഞാൻ മിനി മിസ്സിനെ വിളിക്കാം…””,””അവരാവുമ്പൊ മക്കക്ക് ശരിക്ക് കേക്കാം സ്വന്തം ഡിപ്പാർട്ട്‌മെന്റ് ആവുമ്പൊ നല്ല രസായിരിക്കും…””,

 

പാപ്പിക്ക് മൊത്തം ചൊറിഞ്ഞ് കയറി അവന്റെ ടെമ്പറ് തെറ്റുന്ന മട്ടാണ്.

 

“”നിങ്ങള് പോയി പറഞ്ഞാ എനിക്ക് രണ്ട് മൈ*** ആണ്…””,

 

തീർന്ന് കൈയ്യീന്ന് പോയി. സ്വാതിയുടെ മുഖം കണ്ടാൽ ഇപ്പൊ കരയും എന്ന അവസ്ഥയിലാണ് രണ്ട് കണ്ണിന്റെ സൈഡിൽ കൂടി ഡാം പൊട്ടി വരുന്നുണ്ട്. പെട്ടന്നവള് സച്ചിനെ ഒന്ന് രൂക്ഷമായി നോക്കീട്ട് തിരിഞ്ഞ് നടന്നു. അവളുടെ ആടി ഉലയുന്ന പിന്നഴക് ചവിട്ടി കുലുക്കി പോവുമ്പൊ കാണാൻ നല്ല ഭംഗി. സച്ചിൻ അത് ശ്രദ്ധിച്ചു

 

“”പാപ്പിയെ പണിപാളിന്നാ തോന്നണെ…””,

 

“”ഒരു മൈ*** ഇല്ലെടാ..””,””നമ്മക്ക് രണ്ട് പഫ്സ് തിന്ന് അനീനെ വിളിക്കാം എന്ന്ട്ട് ഉച്ചകഴിഞ്ഞ് ക്ലാസീ കേറാം…””,

 

“”മ്മം… ഇവടെന്ന് വേണ്ട നമ്മളെ ക്യാന്റീനിൽ പൂവാം…””,

 

“”അതെന്താടാ…””,

 

സച്ചിൻ കണ്ണ് കൊണ്ട് അകത്തിരിക്കുന്ന കൂട്ടത്തെ കാണിച്ച് കൊടുത്തു 

 

“”എന്തേ നീ അറിയോ…””,

 

“”ആഹ് ഇരിക്കണ ഡിപ്പാർട്ട്‌മെന്റ് ഹെഡിനെ പരിചയം ഇണ്ട്…””,

 

“”മിനി മിസ്സിനെയൊ…””

 

“”ആഹ്…””,

 

“”എന്താ എടപാട്…””,

 

“”അവര് പണ്ട് എനിക്ക് ട്യൂഷൻ എടുത്തിട്ട്ണ്ട്….””,

 

“”അടിപൊളി അതെപ്പൊ…””,

 

“”പ്ലസ് വൺ പഠിക്കുമ്പൊ..””,””ഞാൻ അക്കൗണ്ടിങിന് വളരെ മോശായാരുന്നു അന്ന് അച്ഛൻ കൊണ്ട് വിട്ടതാ..””,””അത് ഇങ്ങനെ ഒരു വള്ളിയാവുന്ന് കരുതീല…””,

 

“”അതിലെന്തടാ വള്ളി…””,””നിന്നെ പണ്ട് പഠിപ്പിച്ചിട്ടുണ്ട് വേറെ ഒന്നുമില്ലല്ലോ.. നീ എങ്ങനും അവരെ പെൺകുട്ടികളെ പിന്നാലെ മറ്റോ നടന്നോ…””,

Recent Stories

The Author

Sajith

8 Comments

  1. 💖💖💖💖💖💖

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️👍

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com