നാലാം 👹 തീയാട്ട് [Sajith] 1409

Views : 10503

 

“”ആശുപത്രി കേസായതോണ്ട് ഞാൻ തൽക്കാലം ഇട്ടുതരാം ഇതൊരു പതിവാക്കണ്ട…””,

 

“”ഇല്ല സർ…””,

 

“”ആ തന്റെ റോൾ നമ്പർ എത്രയാ…””,

 

“”43 ആണ് സർ…””,

 

പിടിച്ചു എന്ന മട്ടിൽ സച്ചിൻ പാപ്പിയെ തറപ്പിച്ച് നോക്കി അധികം വൈകിയില്ല സർന്റെ ശബ്ദം ഉയർന്നു.

 

“”ഇത് നേരത്തെ പ്രസന്റ് ഇട്ടതാണല്ലോ…”””

 

ഒന്നും മനസിലാവാതെ ഉനൈസും രജിസ്റ്റർ എടുത്തു വച്ച് നോക്കി. ശരിയാണ് അവന് അറ്റൻഡൻസ് കിട്ടിയിട്ടുണ്ട് ഇതിപ്പൊ ആകാശത്ത് കൂടി പോയ പണി തോട്ടി വച്ച് പിടിച്ച പോലെയായി സച്ചിൻ്റെ അവസ്ഥ

 

“”ആരാടാ പ്രോക്സ് വിളിച്ചത്…””,

 

ക്ലാസിലെങ്ങും നിശബ്ദത.

 

 “”സച്ചിൻ എഴുന്നേറ്റേ…””,

 

ശ്ശേ… ഇയാളിതെങ്ങനെ കണ്ടു പിടിച്ചെന്ന് മനസിലാകാതെ സച്ചിൻ താഴ്ത്തിവച്ചിരുന്ന തല പൊക്കി നോക്കി. പാപ്പി അവനെ ചൂണ്ടി കാണിച്ച് കൊടുത്തിരിക്കുന്നു. അവൻ ഒറ്റിയതാണ്. പിടിക്കപ്പെട്ട കുറ്റവാളിയെ പോലെ സച്ചിൻ എഴുന്നേറ്റു.

 

“”എറങ്ങി പോടാ എന്റെ ക്ലാസിന്ന്…””

 

ക്ലാസ് മൊത്തം സാറിന്റെ ശബ്ദം പ്രകമ്പനം കൊണ്ടു, പെൺകുട്ടികളിൽ ചിലർ സച്ചിൻ്റെ നിറുത്തം കണ്ട് ചിരിക്കാൻ തുടങ്ങി. പാപ്പിയും ഇതൊക്കെ കണ്ട് ചിരിക്കാണ്. എന്നിട്ട് വലത്തേ കൈ പൊക്കി സച്ചിന് റ്റാറ്റ കൊടുത്ത് ക്ലാസീന്ന് പൊക്കോളാൻ ആങ്ക്യം കാട്ടി. അവൻ ഒന്നും പറയാതെ പല്ലും കടിച്ച് പൊട്ടിച്ച് പുറത്തേക്ക് നടന്നു. പെട്ടന്നൊരു സച്ചിനൊരു കാര്യമോർത്തു. പുറത്തേക്ക് പോവാൻ തിരിഞ്ഞ അവൻ നേരെ സർന്റെ അടുത്തേക്ക് ചെന്നു.

 

“”മ്മം… എന്താ…””,

 

“”സർ ആ ശരത്ത് റോൾനമ്പർ 36 ഇന്ന് അപ്സന്റാണ് സിനിമക്ക്പോയതാണ്…””,

 

എന്ന് പറഞ്ഞ് സച്ചിൻ ഇളിച്ച് കൊണ്ട് പാപ്പിയെ നോക്കി. പന്തം കണ്ട പെരുചാഴിയെ പോലെ അവന്റെ കണ്ണ് ഉന്തി വന്നു.

 

“”അതിന്…””,

 

കാര്യം മനസിലാവാതെ ജോർജ് സാർ പുരികമുയർത്തി.

 

“”അതിന് ഒന്നുല്ല രജിസ്‌ട്രറിൽ അവൻ പ്രെസന്റാണ്…””,””പ്രോക്സ് വിളിച്ചത് പാപ്പി ശ്ശേ…അല്ല ഷംസുദ്ദീൻ ആണ്…””,

 

പാപ്പി ഇരുന്നിടത്ത് നിന്ന് പതുക്കെ എഴുന്നേറ്റു. സച്ചിൻ ഇളിച്ച് കൊണ്ട് വലതു കൈ പൊക്കി ഒരു വേവ് കൊടുത്തു.

 

“”യൂണിവേഴ്‌സിറ്റി റാങ്ക്ഹോൾടർ ഇനി പൊറത്ത് പോയിരുന്ന് ഇവൻ്റെ സംശയങ്ങളൊക്കെ തീർത്ത് കൊട്ക്ക്ട്ടോ…””,

 

“”സർ അത് സാഹചര്യത്തിന്റെ ചില സമ്മർദ്ദം മൂലം…””,

 

പാപ്പി നിന്നിടത്ത് നിന്ന് വെരകി.

 

“”ഫാ… എറങ്ങി പോടാ ക്ലാസീന്ന്…””,””ഉച്ചവരെ ഇനി രണ്ടിനും അറ്റൻഡൻസ് ഇല്ല ഉച്ച കഴിഞ്ഞ് കയറിയാമതി വിട്ടോ വിട്ടോ…””,

 

അവൻ ക്ലാസിന്ന് പൊറത്ത് വരുമ്പൊ സച്ചിൻ ചുവരിൽ ചാരിനിന്ന് ചിരി അടക്കാൻ പണിപ്പെട്ടു. പാപ്പി ഓടി വന്ന് സച്ചിന്റെ കഴുത്തിന് കയറി പിടിച്ച് പൊക്കി. അവരുടെ കലാപരിപാടികളെല്ലാം കണ്ട് ഓരോരുത്തർ വരാന്തയിൽ കൂടി ക്രോസ് ചെയ്ത് പോവുന്നുണ്ട്. അവന്റെ പിടി വിട്ടപ്പൊ സച്ചിൻ നിലത്ത് നിന്നു പിന്നേ രണ്ടുപേരും നേരെ കാന്റീനിലേക്ക് വച്ചു പിടിച്ചു. രണ്ട് ലൈമും രണ്ട് പഫ്സും ഓർഡർ ചെയ്ത് അവർ അവിടെയുള്ള മേശയ്ക്ക് രണ്ട് സൈഡിലും ഇരുപ്പുറപ്പിച്ചു. 

Recent Stories

The Author

Sajith

8 Comments

  1. 💖💖💖💖💖💖

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️👍

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com