നാലാം 👹 തീയാട്ട് [Sajith] 1407

Views : 10441

നാലാം 👹 തീയാട്ട്

Author : Sajith

[ Previous Part ]

 

 

   

സച്ചിൻ ഒരാഴ്ച്ചയായി സൈക്കോളജി ഡിപ്പാർട്ട്‌മെന്റിന് മുന്നിൽ കൂടി നടക്കുന്നു. ഡെയ്ലി അവളെ കാണുക എന്നല്ലാതെ മറ്റൊരു ഫലവും ഉണ്ടായില്ല. 

 

അവൾടെ മുഖത്ത് നോക്കി “”എനിക്ക് നിന്നെ ഇഷ്ട്ടമാണ്””,””ഞാൻ നിന്നെ സ്നേഹിക്കുന്നു”” എന്നൊക്കെ പറയണമെന്നാണ് ആഗ്രഹം, മനസ്സിലുണ്ടെങ്കിലും അത് വാക്കായിട്ട് പുറത്തേക്ക് വരുത്താൻ ഒരു പേടി. ഇനി അവളെങ്ങാനും തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാലോ, അങ്ങനെ പറഞ്ഞാൽ ഇഷ്ടമാണെന്ന സച്ചിൻ പറഞ്ഞതും ആരോടെങ്ങിലും അവൾ സൂചിപ്പിക്കാതിരിക്കില്ല. അതോടെ പഠിപ്പിക്കുന്ന ടീച്ചറിനോട് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് പ്രിൻസിപ്പലിനോട് വല്ല കംപ്ലൈൻ്റും പറഞ്ഞാൽ അതോടെ തീർന്നു, സച്ചിൻ്റെ മാനം കപ്പല് കയറും. പക്ഷെ പറയാതിരുന്നത് കൊണ്ട് മാത്രം ചിലപ്പൊ അവളെ നഷ്ട്ടപ്പെട്ടാലോ. സച്ചിനാ മൊഖത്ത് നോക്കാനൊരു ശക്തി കിട്ടണില്ല. 

 

എല്ലാ ദിവസവും കുളിച്ചൊരുങ്ങി വരും വന്നപാടെ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിലേക്കോടും കണികാണാൻ, സാരിയൊക്കെ ഉടുത്ത് സുന്ദരിയായി ഇരിക്കുന്ന സ്വാതിയെ കാണുമ്പൊ മനസിലൊരു മഴപെയ്യും ഒന്നു രണ്ട് റൗണ്ട് ഡിപ്പാർട്ട്‌മെന്റിന്റെ മുന്നിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പൊ അവള് വായിച്ചോണ്ടിരിക്കുന്ന ബുക്ക് മേശമേൽ വച്ച് വരാന്തയിലേക്ക് കണ്ണ് പായിക്കും അങ്ങനെ ഒന്നു രണ്ട് വട്ടം അവൾടെ കണ്ണുകളെ സച്ചിൻ കൊത്തി വലിച്ചിട്ടുണ്ട്. പലപ്പൊഴും ആ സമയത്ത് അവള് പുഞ്ചിരിക്കാറുണ്ട് അവൾടെ ആ കണ്ണ് ഒന്ന് ഉടക്കുമ്പൊ നെഞ്ചിൽ മഴകൂടാതെ  ഇടിയും മിന്നലും ഒക്കെ വരും ഇതാണ് ഇപ്പത്തെ അവൻ്റെ സ്ഥിരം ഹോബി.

 

അതിന് ശേഷം നേരെ ഒരു ഓട്ടം ക്ലാസിലേക്ക്. ഒരു നോട്ടം കിട്ടിയാൽ അന്നത്തെ ദിവസം ധന്യമായി അല്ലങ്കിൽ ശോക മയം. ഇന്നും സച്ചിൻ കാലത്തേ അവളെ കാണാനായി പോയിരുന്നു, പക്ഷെ നോട്ടം മാത്രം കിട്ടിയില്ല. വസന്തവന്ന കോഴിയേ പോലെ അവൻ തിരികെ ക്ലാസിൽ വന്ന് കയറി നേരെ കണ്ണന്റെ അടുത്ത് പോയി ഇരുന്നു. പുറകിലെ രണ്ട് ബഞ്ചും നല്ല ബോണ്ടാണ് അതിർ വരമ്പുകളൊന്നും അവർക്കിടയിലില്ല പക്ഷെ പുറത്ത്ന്ന് ഒരുത്തനെയും കയറ്റില്ല. അത് സ്വന്തം ക്ലാസ്സിലെ പയ്യന്മാരായാലും ഡിപ്പാർട്ട്‌മെന്റിലെ പയന്മാരായാലും ഇയറായാലും ശെരി അതാണ് രാജമാതാവിന്റെ തീരുമാനം അതു തന്നെ രാജ ശാസനവും. ടീമിന് പേരും ഇട്ടു ശ്രീ രാജരാജേശ്വരി അധോലോകം പ്രൊപ്പറേറ്റർ കം ഷംസുദ്ദീൻ ( Tarzen പാപ്പി ) ഭൂധാനം). 

കാലത്തേ തന്നെ സച്ചിൻ്റെ അയഞ്ഞ മട്ട് കണ്ടിട്ട് സന്ദീപിന് കാര്യം പിടികിട്ടി. 

Recent Stories

The Author

Sajith

8 Comments

  1. 💖💖💖💖💖💖

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️👍

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ◥ H𝓔ART🅻𝓔SS ◤

    ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com