എനിക്കായ് ??? [നൗഫു] 3667

ഒരു ദിവസം രാത്രി ജോലി കഴിഞ്ഞു വെറുതെ റൂമിലിരിക്കുന്ന സമയം ഫോണിലേക്കു ഒരു മിസ്സ്‌ കാൾ വന്നു. അറിയാത്ത നമ്പർ തന്നെ. ഉടനെ തിരിച്ചു വിളിച്ചു.

അപ്പുറത്തു നിന്നും ഒരു കിളി നാദം. ഉറപ്പിച്ചു ഇതവൾ തന്നെ ഷഹാന. സംസാരിച്ചു തുടങ്ങാൻ എന്തോ ഒരു ചമ്മലുണ്ടായിരുന്നു രണ്ട് പേർക്കും. ഇത് വരെ കാണാത്ത ഒരാൾ, എങ്ങനെയാണ്ണെന്ന് പോലുമറിയില്ല,

വെറുമൊരു ഫ്രണ്ട്ഷിപ്പായി തുടങ്ങിയ ആ വിളി അവളുടെ ഉള്ളിൽ ഒരിഷ്ട്ടമായി മാറുവാൻ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല. അതിനു മാത്രം എന്നെ പുഷ് ചെയ്തു അവളുടെ മുന്നിൽ മുകളിൽ എത്തിച്ചിരുന്നു ഗ്രീഷ്മ..

അത് ഗ്രീഷ്മക്ക് തന്നെ പാരയായി എന്ന് ഞാൻ പിന്നെ അറിഞ്ഞു. ഞാനും ഗ്രീഷ്മയും തമ്മിലുള്ള വിളികളുടെ എണ്ണം കുറയാൻ തുടങ്ങി. ഷഹാന കേറി വരുവാൻ തുടങ്ങി..

ഇടയ്ക്കു നാട്ടിൽ വന്നപ്പോ രണ്ട് പ്രാവശ്യം അവളെ കാണാൻ ഉള്ള അവസരം വന്നു. പുറത്തേക്കിറങ്ങുമ്പോൾ മാത്രമേ അവളെ കാണാൻ സാധിക്കു, അല്ലെങ്കില്‍ അവള്‍ ഫുൾടൈം വീട്ടിലായിരിക്കും..

പക്ഷെ ആ രണ്ട് സമയവും ഞാൻ മറ്റുള്ള തിരക്കിലേക്കെടുത്തെറിയപ്പെട്ടു… പക്ഷെ അവൾ എന്നെ പരിധിയില്ലാതെ സ്നേഹിക്കാൻ തുടങ്ങിയെന്നുള്ള കാര്യം ഞാനറിഞ്ഞില്ല..

“ഞാനാണ് നിങ്ങളെ തമ്മിൽ പരിചയപ്പെടുത്തി തന്നത് അവസാനം ഞാൻ പുറത്തു നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലുമായി.”

മംഗലാപുരം ഒഴിവാക്കി നാട്ടിൽ തന്നെ കൂടിയ ഒരു ദിവസം ഗ്രീഷ്മ എന്നെ വിളിച്ചു ഒരുപാട് പരാതി പറഞ്ഞു.

ഷഹാനയെ എനിക്ക് ഇഷ്ടമായിരുന്നു പക്ഷെ സ്വന്തമായി ഒരു ജോലി പോലും ഇല്ലാതെ ഒരു ഇരുപതു വയസ്സുകാരൻ ഒരു പെണ്ണിനെയും കൊണ്ട് വന്നാലുള്ള അവസ്ഥ. ഞാനാകും അന്ന് ഉമ്മാക്ക് ചോറ് തിളപ്പിക്കാനുള്ള വിറക്…

“ഡി ഗ്രീഷ്മ, ഞാൻ നിന്നെ ഒഴിവാകുന്നതല്ല. ഒരുപാട് തിരക്കിൽ പെട്ട് പോയത് കൊണ്ട് പറ്റിയതാണ്.”

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.