എനിക്കായ് ??? [നൗഫു] 3667

അവൾ എന്നെ നോക്കി ഒന്ന് പല്ലിറുമ്മിയിട്ട് ആരും കാണാതെ എന്റെ കയ്യിൽ ഒരു നുള്ള് നുള്ളി ഓടി പോയി.. ഞാനതും നോക്കി അവിടെ തന്നെ കുറച്ചു നിമിഷം നിന്നു…

അന്ന് രാത്രിയിൽ അവൾ എന്നെ വിളിച്ചു…

“ഇക്കാ, എന്നെ ഇഷ്ട്ടപെട്ടോ…”

“ഒരുപാട്.. എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ എന്റെ ആഷി ആയിരിക്കും..”

“ഇക്കാ, എന്നാ വരിക വീട്ടിലേക്..”

“ഉടനെ വരാം.. നിന്റെ ക്ലാസ് എന്നാ കഴിയാ”,

“അത് ഒരു മാസം കൂടി ഉള്ളു..”

“എന്നാൽ ഞാൻ വീട്ടുകാരെയും കൊണ്ട് വന്നു ഉറപ്പിച്ചു വെക്കാം…”

“ഹ്മ്മ്…”

“വേഗം വരണേ..”

“അത് എന്തിനാ…”

“എനിക്ക് ഒന്ന് കാണാനാ..”

“അത് ഞാൻ ഇടക്കിടെ വരണ്ട്..”

“ഹോ.. അത് വേണ്ട…”

“ഇന്നലെ തന്നെ ഇക്ക പോയതിന് ശേഷമാണ് ഞാൻ ആലോചിച്ചത്. ഇക്ക ഇന്നലെ കണ്ടു കൊണ്ടിരുന്നപ്പോൾ എന്റെ ഇക്കാക്കമാരോ അവരുടെ കൂട്ടുകാരെ ആ വഴിയിൽ വന്നിരുന്നെങ്കിൽ, ഹോ എനിക്ക് ഓർക്കാൻ കൂടി വയ്യ…”

“അതെന്താ..”

“അവരെ മോന്റെ എല്ലെടുത്തു കോൽ കളി കളിക്കും…”

“ഹ ഹ ഹ ഹ… അത്രക്ക് ഭീകരന്മാരാണോ നിന്റെ ഇക്കാക്കമാർ.”

“പിന്നെ പെങ്ങളെ ശല്യപ്പെടുത്തുമ്പോൾ ആരെങ്കിലും നോക്കി നിക്കുമോ…”

“അത് ശരിയാ…”

—{}—{}—{}—{}—{()}—{}—{}—{}—{}—

മൂന്നാലു ദിവസങ്ങൾക്കു ശേഷം വീട്ടിലെ അന്തിച്ചർച്ചയിൽ എന്റെ വിവാഹ കാര്യം കയറി വന്നു…

ഞാൻ എന്റെ കാര്യം പറഞ്ഞു..

“ഞാൻ ഒരു കുട്ടിയെ കണ്ടിട്ടുണ്ട്, അവളെ എനിക്ക് ഇഷ്ട്ടപെട്ടു.. നിങ്ങളെല്ലാം ഒന്ന് പോയി കണ്ടു ഇഷ്ട്ടപെട്ടാൽ നമുക്ക് അത് നോക്കാം..”

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.