എനിക്കായ് ??? [നൗഫു] 3667

ക്ലിൻ.. ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ…

അതെ അവൾ തന്നെ…

“ഗുഡ് മോർണിംഗ് ഇക്കാ…”

അല്ലാഹുവേ ഈ മുതൽ എനിക്കുള്ളതാണോ…

വിവാഹം കഴിഞ്ഞിട്ടില്ലെങ്കിൽ നീ ഇവളെ എന്നിലേക്കു തന്നെ അടുപ്പിക്കേണമേ…

“ഞാൻ പറയുമ്പോൾ മെസ്സേജ് അയക്കണേ ഇക്കാ..”

എനിക്ക് സംസാരിക്കാൻ ഉണ്ട് എന്നുള്ള ഒരു മെസ്സേജ് തൊട്ട് ഉടനെ വന്നു…

“ഇക്കാ എന്റെ സ്റ്റാറ്റസ് ഒന്ന് നോക്കണേ..”

ഞാൻ ഉടനെ സ്റ്റാറ്റസ് എടുത്തു നോക്കി…

ഒരു ലവ് സോങ് അതിൽ ഉണ്ട്…

ഞാനും ഒരു ലവ് വിട്ടു കൊടുത്തു…

വെറുതെ കിട്ടുന്നതല്ലേ.. കിടക്കട്ടെ…

—{}—{}—{}—{}—{()}—{}—{}—{}—{}—

ഞാൻ നാട്ടിലേക്കു മംഗലാപുരത്തു നിന്നും തിരിച്ചെത്തി വട്ടചിലവിനുള്ള ചില്ലറയുണ്ടാക്കാൻ ഓരോ പണിക്കിറങ്ങി നടക്കുന്ന സമയം..

എന്റെ ഫോൺ വിളികൾ വളരെ ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. നമ്മുക് ഇഷ്ട്ടമുള്ളവരുടെ കൂടെ അങ്ങനെ അല്ലെ ആ സമയം നമുക്ക് നിൽക്കാൻ പറ്റു..

ചില സമയം വിളികൾ വരാഞ്ഞാൽ പോലും മനസ്സിന്റെ ഒരു വീർപ്പുമുട്ടൽ പറഞ്ഞറിയിക്കാൻ പറ്റില്ല. നമ്മൾ ഒരു പണിയിലാണെങ്കിൽ പോലും ഹൃദയത്തിന്റെ ഒരു കോണിൽ അവരെ തേടുന്നുണ്ടാവും…

അനുഭവിച്ചിട്ടുണ്ടോ ഒരിക്കലെങ്കിലും നിങ്ങൾ..

ചങ്ങായിന്റെ കൂടെ പെയിന്റ് പണിക്കിറങ്ങിയ സമയം. ഒരിക്കെ ഞാനും അവനും കൂടെ നാല് പണിക്കാരും മാത്രമേ ഉള്ളു. ഒരു വലിയ വീടിന്റെ ഫുൾ പണി കിട്ടി. രണ്ടാഴ്ച കൊണ്ട് തീർത്ത് കൊടുക്കണം. എങ്ങനെ പോയാലും തീരാൻ സാധ്യത ഇല്ല. എന്നെയും. ബാക്കിയുള്ളവരെയു കണ്ടു കൂട്ടുകാരൻ കരാർ എടുത്തു…

ഒരു മിനിറ്റ് പോലും റസ്റ്റ്‌ ഇല്ലാത്ത പണിയായിരുന്നു. രാവിലെയിറങ്ങിയാൽ പിന്നെ രാത്രിയിൽ ഒരു മണി വരെ പണി. അതിന്റെ ഇടയിൽ ഫോൺ വിളി പറ്റെ കുറഞ്ഞു..

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.