എനിക്കായ് ??? [നൗഫു] 3667

“ഇക്കാ..”
ഞാൻ ഇത് വരെ കേട്ടു പരിചയമില്ലാത്ത ശബ്ദത്തിൽ ഒരു പെൺകുട്ടി എന്നെ വിളിക്കുന്നു. ഞാൻ അവളോട് ആരാണെന്ന് ചോദിച്ചു…

അതിപ്പോൾ പറഞ്ഞു തരില്ല. ഈ കാൾ കട്ടാകുന്നതിന് മുമ്പ് പറഞ്ഞു തരാമെന്ന് പറഞ്ഞു…

അവൾ അവിടെ നിന്നും സംസാരം തുടർന്നു..

ഇതിപ്പോ ആരാണെന്ന് ഒരു പിടുത്തവും കിട്ടാതെ ഞാനും…

“ഇക്കാക്ക് ഗ്രീഷ്മയെ അറിയില്ലേ?”,

“അറിയാം..”

ഞാൻ ഉടൻ മറുപടി കൊടുത്തു.. അവൾ ആണെന്ന് കരുതിയാണല്ലോ ഞാൻ പെട്ടന്ന് തിരികെ വിളിച്ചത്…

മൊബൈലിന്റെ അപ്പുറത്തു നിന്നും ആള് വാ തോരാതെ സംസാരിക്കുന്നുണ്ട്.. ഇടക്കെന്നോട് ദേഷ്യപ്പെടുന്നുമുണ്ട്..

എന്നോട് നല്ലത് പോലെ വെറുപ്പുള്ളത് പോലെ തോന്നുന്നു…

“ഇക്കാക്ക് ഷഹാനയെ അറിയുമോ???”

ഒരു നിമിഷം മറുപടി പറയാതെ ഞാൻ നിന്നു…

ഇത് ആരാണ്, എന്റെ ഒന്ന് രണ്ട് കൊല്ലത്തെ ഏകദേശം എല്ലാ കാര്യങ്ങളും അറിയുന്ന ഒരാൾ..

“അറിയാം.. ഗ്രീഷ്മ യുടെ ഫ്രണ്ട് അല്ലെ…”

“അങ്ങനെ മാത്രമേ അറിയൂ…”

—{}—{}—{}—{}—{()}—{}—{}—{}—{}—

ഗൾഫിലേക്ക് വരുന്നതിനു മുൻപ് ഞാനും എന്റെ ചങ്കും മംഗലാപുരത്തു ഒരു കമ്പനിയിൽ ജോലിക്കായി കയറിയ സമയം..

ഇടക്കിടെ ഞാൻ ഗ്രീഷ്മയെ വിളിക്കും അവൾ എനിക്കും. അങ്ങനെ ഇരിക്കെയാണ് നമ്മുടെ കമ്പ്യൂട്ടർ ക്ലാസ്സിൽ പുതിയ ഒരു അതിഥി വന്നുവെന്ന് കേട്ടത്. ഞങ്ങളുടെ നാട്ടിൽ നിന്നും ഒരു നാല് കിലോമീറ്റർ അപ്പുറത്തു വീടുള്ള ഷഹാന എന്ന ഒരു പെൺകുട്ടി.

അന്നേ ചെറിയ ഒരു പൂവൻ കോഴിയായ ഞാൻ അവളെ ഒന്ന് പരിചയപ്പെടണമെന്ന മോഹവുമായി ഒരവസരം തിരയുന്ന സമയം. എന്റെ കോഴി തൂക്കം കണ്ട ഗ്രീഷ്മ അവളെ എനിക്ക് പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞു..

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.