എനിക്കായ് ??? [നൗഫു] 3667

ഇക്കാക്ക് എല്ലാം കാണിച്ചു കൊടുത്തു മൂപ്പരെ പൂർണ്ണതൃപ്തിപ്പെടുത്തിക്കൊണ്ട് ഞങ്ങളവിടെ നിന്നുമിറങ്ങി കൂട്ടുകരന്റെ ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു..

“ഡാ, എന്നെ ഇവിടെ വിട്ടോ..”

എന്റെ വീട്ടിലേക്കുള്ള വഴിയിൽ എത്തിയപ്പോൾ ഞാനവനോട് പറഞ്ഞു..

“ഡാ, നൗഫു ഇക്ക മഗ്‌രിബ് കഴിഞ്ഞിട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. ബാക്കി കൂലി ക്ലിയർ ആക്കിത്തരം എന്ന് പറഞ്ഞിട്ടുണ്ട്..”

പക്ഷെ അവൻ പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല. ഞാൻ ഒന്നും മിണ്ടാതെ നടന്നകന്നിരുന്നു,

ഞാൻ എന്റെ ഫോൺ എടുത്തു നോക്കി. സൈലന്റ് ആണല്ലോ. രണ്ട് നമ്പറിൽ നിന്നുമായി 35 മിസ്സ്‌ കാൾ. അതെ അവൾ തന്നെ ഗ്രീഷ്മ…

ഞാൻ അതിലേക് നോക്കി കുറച്ചു നേരം ആ റോട്ടിൽ തന്നെ നിന്നു, പിറകിൽ ഒരു ബൈക്കിന്റെ ഹോൺ ശബ്ദം ആണ് എന്നെ ഉണർത്തിയത്…

“നൗഫു, വീട്ടിലേക്കാണെങ്കിൽ കയറ്.”.

ഞാൻ യാന്ത്രികമായി ബൈക്കിൽ കയറി..

അവൻ എന്നോട് എന്തെക്കെയോ സംസാരിക്കുന്നുണ്ട്..

ഞാനും അതിനു എന്തെക്കെ മറുപടിയാണാവോ കൊടുത്തത്..

വീട്ടിലെത്തി…

ഒന്ന് പൊട്ടി കരയാൻ തോന്നുന്നുണ്ട്..

എന്നെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരൻ ആയി കണ്ട പെൺകുട്ടിയെ ഞാൻ വഞ്ചിച്ചിരിക്കുന്നു. വേഗം ബാത്‌റൂമിൽ കയറി പൈപ്പ് തുറന്നിട്ട്‌ പൊട്ടി കരഞ്ഞു പോയി ഞാൻ.

എന്റെ ഹൃദയം എന്തിനാ ഇത്രയും കടുപ്പം ഉള്ളതാക്കിയത്. ഞാനൊന്ന് അരമണിക്കൂർ പോയി കണ്ടു വന്നിരുന്നെകിൽ. ഞാനവളെ എന്റെ ഫ്രണ്ടായി കണ്ടിട്ടില്ലേ??

അല്ലല്ലോ അവൾ എനിക്ക് ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു. ആ സമയം എനിക്കങ്ങനെ ഒന്ന് ചിന്തിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം..

പിന്നെ ഞാൻ അറിഞ്ഞു. അവളുടെ ഏട്ടന് എന്നെ ഒരു വട്ടം കാണിച്ചു കൊടുക്കാനായിരുന്നു അന്നത്രയും വട്ടം വിളിച്ചത്. പക്ഷെ ഞാൻ അത് അറിഞ്ഞില്ലല്ലോ. ഞാനൊന്നാ ഫോൺ എടുത്തിരുന്നെങ്കിൽ..

അവൾ എത്ര അപമാനപ്പെട്ടിട്ടുണ്ടാവും എന്റെ കാരണം കൊണ്ട്. അവളെ അറിയുന്ന ഏട്ടൻ, അദേഹത്തിന്റെ ഫോൺ പോലും എന്നെ ഒന്ന് വിളിക്കുവാനായി കൊടുത്തു. എന്നിട്ടും ഞാൻ…

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.