എനിക്കായ് ??? [നൗഫു] 3667

ഛെ. നാട്ടിൽ നിന്നും ഫ്രണ്ടാണ്. ഓ ഇനി ആ നാറിക്ക് മറുപടി കൊടുക്കണം..

അവൻ നാട്ടിൽ നിന്നും ചാറ്റ് വഴി ഒരു ഹായിയും എന്ന വരുന്നത് എന്നുള്ള അന്വേഷണവും മാത്രം നടത്തി..

ഞാൻ വരുന്ന സമയവും എപ്പോൾ കൂട്ടാൻ വരണമെന്നും അവനെ ഓർമിപ്പിക്കുന്നതിനിടയിലാണ് ഇന്നലെ വന്ന അതെ നമ്പറിൽ നിന്നും ഇന്നലെത്തെ അതേ സമയം ഒരു ഹായ് കാണുന്നത്..

ഡാ ഞാൻ പർച്ചെയ്‌സിൽ ആണെന്ന് പറഞ്ഞു കൊണ്ട് ഒരു മെസ്സേജ് വിട്ടു അവനെ നൈസായി ഒഴിവാക്കി..

പെട്ടന്ന് തന്നെ ആ വന്ന നമ്പറിലേക് ഒരു ഹായ് അയച്ചു..

“ഹായ് ഇക്കാ.. അറിയുമോ..”

ഞാൻ എനിക്ക് അറിയില്ല എന്നുള്ള മറുപടി കൊടുത്തു..

എന്നാൽ അവൾക് എന്നെ അറിയാമെന്നുള്ള മറുപടിയാണ് അവിടെ നിന്നും വന്നത്..

എങ്ങനെ അറിയാമെന്നു ചോദിച്ചു…

അതൊക്കെ ഉണ്ടെന്നും വഴിയേ പറയാമെന്നും അവൾ ചാറ്റിലൂടെ തന്നെ അറിയിച്ചു..

ഞാൻ പിന്നെ വീണ്ടും വീണ്ടും കുത്തി കുത്തി ചോദിച്ചു, അവസാനം പറഞ്ഞ് തന്നു..

“ഇക്കാക്ക് കമ്പ്യൂട്ടർ ക്ലാസ്സിൽ കൂടെ പഠിച്ച ഒരു ഗ്രീഷ്മ യെ അറിയോ?”

എന്റെ അള്ളോ. എന്ത് പണിയാണ് വരുന്നതെന്നറിയാതെ ഞാൻ ആദ്യം ഒന്നു കുഴങ്ങി..

ഗ്രീഷ്മ, ഷഹാന അന്ന് അവിടെ പഠിക്കുന്ന ഇണ പിരിയാത്ത കൂട്ടുകാരികൾ..

അറിയാം. ഞാൻ മെസ്സേജ് അയക്കുന്നവളോട് മറുപടി പറഞ്ഞു..

“ഞാൻ ഗ്രീഷ്മയാണ്…”

“ഗ്രീഷ്മയോ..”

“എനിക്ക് കുറച്ചു സംസാരിക്കണം. നാളെ ഈ നമ്പറിലേക് ഒന്ന് വിളിക്കുമോ..”

ഞാൻ വിളിക്കാമെന്ന് പറഞ്ഞു..

അല്ല അല്ല. ഈ നമ്പറിലേക്കല്ല. ഞാൻ വേറെ നമ്പർ തരാമെന്ന് മെസ്സജ് വന്നു കൂടെ ഒരു നമ്പറും വിളിക്കേണ്ട സമയവും…

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.