എനിക്കായ് ??? [നൗഫു] 3667

എന്റെ വീട്ടിലുള്ളവരെല്ലാം എന്നെ തന്നെ നോക്കി നിന്നു…

“ അല്ല നീ ഈ രണ്ട് ദിവസം കൊണ്ട് പെണ്ണും കണ്ടോ…നിന്നെ ഇവിടെ നിർത്താത്തത് നന്നയി… അല്ലെങ്കിൽ ഉമ്മാക് മരുമക്കളുടെ എണ്ണം കൂടിയേനെ”

എല്ലാവരും പെങ്ങളുടെ വാക്കുകൾ കേട്ടു പൊട്ടി ചിരിച്ചു..

“ നിന്റെ കയ്യിൽ അഡ്രസ്സ് ഉണ്ടോ.. അവള് പഠിക്കാണോ.. “

“ഹ്മ്മ്, പ്ലസ് 2”

“വയസ്സ് പ്രശ്നമാകുമോ ഡാ.. എല്ലാരും ജയിലിൽ കിടക്കേണ്ടി വരും…”

“അതൊന്നും പ്രശ്നം ഇല്ല…വയസ്സ് ആകും..”

“ഹ്മ്മ്,, എന്നാൽ ഓക്കേ..”

ഉമ്മ പറഞ്ഞു..

രണ്ട് ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം ഞങ്ങൾ അവളുടെ വീട്ടിലേക് പുറപ്പെട്ടു.. ചെല്ലുന്ന കാര്യമവളോട് പറഞ്ഞിട്ടില്ല..

അവളവിടെ ചെടികൾക്ക് വെള്ളമൊഴിച്ചു പുറത്തു നിൽക്കുന്നുണ്ട്.. ഞങ്ങളെ കണ്ടയുടനെ പൈപ്പ് നിലത്തേക് ഇട്ട്, വീടിന്റെ ഉള്ളിലേക്കോടി..

അവളുടെ ഉപ്പ വന്നു ഞങ്ങളെ സ്വീകരിച്ചു. എന്റെ ഉമ്മ തന്നെ അവരോട് കാര്യം പറഞ്ഞു..

“മോളെ റോഡില്‍ വെച്ചു കണ്ടു ഇഷ്ട്ടപെട്ടു വന്നതാണ്.. എന്റെ മോന് അവളെ കെട്ടിച്ചു കൊടുക്കുമോ..”

അവളുടെ ഉപ്പ അപ്പോഴോന്നും ചിന്തിക്കാതിരിക്കുന്ന ഒരു കാര്യം.. എന്ത് ചെയ്യാം…

“ഓൾ ഇപ്പോൾ പഠിക്കുകയല്ലേ.. പഠിപ്പിച്ചു കഴിയാതെ എങ്ങനെ.. പിന്നെ വയസ്സും..”

ഉപ്പ മറുപടിയായി പറഞ്ഞു..

“അതൊന്നും പ്രശ്നമല്ല… ഞങ്ങൾക്കൊരു ഉറപ്പ് കിട്ടിയാൽ മതി.. മോന് അവളെ അത്രക്കും ഇഷ്ടപ്പെട്ടുപോയി.. ”

കല്യാണ കാര്യം ആണെന്ന് അറിഞ്ഞാപ്പോ തന്നെ അവിടെ ചായ ഉണ്ടാകുന്ന ഒരുക്കങ്ങൾ തുടങ്ങിയിരുന്നു..

അവളുടെ ഉപ്പ ഉള്ളിലേക്കു പോയിപ്പോ ഉമ്മ എന്റെ മുഖത്തു നോക്കിയൊന്ന് പുഞ്ചിരിച്ചു, എന്നിട്ടെന്റെ ചെവിയിൽ പതിയെ ചോദിച്ചു..

“കള്ളാ, നീയിവളെ പ്രേമിച്ചതല്ലെ..?”

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.