എനിക്കായ് ??? [നൗഫു] 3667

അതിനിടയിൽ ഞാൻ ഗൾഫിലേക്ക് വന്നു. ഒന്ന് രണ്ട് പ്രാവശ്യം വീണ്ടും വിളിച്ചിരുന്നു ഇവിടെ എത്തിയപ്പോയും.. പതിയെ ഞാൻ അവളെ മറന്നു തുടങ്ങി.. പിന്നെയൊരിക്കൽ ആ ഫോൺ എന്നിൽ നിന്നും നഷ്ട്ടപെട്ടു..

ഞാൻ പുതിയ ഫോണും സിമ്മും എടുത്തപ്പോൾ എന്റെ കയ്യിൽ എന്റെ വീട്ടിലേയും കുറച്ചു ചങ്കുകളുടെയും നമ്പർ മാത്രമേ ഉണ്ടായിരുന്നുള്ളു…

ഇതെല്ലാം കഴിഞ്ഞിട് ഇപ്പോ നാലു വർഷത്തോളമായിരിക്കുന്നു.. വീണ്ടും എന്നെ ഓർമകളുടെ വസന്തത്തിലേക് കൊണ്ട് പോകുവാൻ ആരോ വന്നിരിക്കുന്നു…

ആരാണിവൾ ???

—{}—{}—{}—{}—{()}—{}—{}—{}—{}—

അന്ന് പിന്നെ കോളൊന്നും വന്നില്ല…

ഞാൻ നാട്ടിലേക്കു തിരിക്കുന്നതിന്റെ അന്ന് രാവിലെ, സമയം ഉച്ചയോടു അടുക്കുന്നു. കൊണ്ട് പോവാനുള്ള പെട്ടി കെട്ടി കൊണ്ടിരിക്കുകയാണ്..

അന്നത്തെ അതെ നമ്പറിൽ നിന്നും ഒരു മിസ്സ്‌ കാൾ…

ഞാൻ വേഗം ആ നമ്പറിലേക് വിളിച്ചു..

“ഇക്കാ…”

ആ മധുരമുള്ള ശബ്ദം എന്റെ ചെവിയിലേക് നുഴഞ്ഞു കയറി..

“ഹലോ……”
ഞാൻ കുറച്ചു നീട്ടി മറുപടി കൊടുത്തു..

“ഇത്രയും നീട്ടേണ്ട.. കുറച്ചു പറഞ്ഞാൽ മതി അതാണ് എനിക്ക് ഇഷ്ടം…”

“എന്നാൽ ഇനി അങ്ങനെ ചെയ്യാം..”

ബാക്കി അവളോട് എനിക്ക് പറയാൻ ഉള്ളത് മുഴുവൻ പറഞ്ഞു.. ഞങളുടെ ബന്ധവും മറ്റും എല്ലാം.. അവൾ നല്ലൊരു കേൾവിക്കാരിയായി ഇരുന്നു..

ഇടക് എന്നെ ഓരോന്ന് പറഞ്ഞു ചൂടാക്കിക്കൊണ്ടിരുന്നു …

“ഇക്കാ എന്ന വരുന്നത്…”

ഞാൻ നാട്ടിൽ പോകുന്ന കാര്യം അവളോട് പറഞ്ഞിരുന്നില്ല,

“നാളെ നാട്ടിലെത്തും..”

“അള്ളോ.. എന്നിട്ട് എന്നോടെന്തെ പറയാഞ്ഞത്,”

“പറയാൻ ഒരു ഗ്യാപ് തരണ്ടേ നീ.”

“സോറി ഇക്കാ..”

“നീ എന്നെ കണ്ടിട്ടുണ്ടോ,”

ഞാൻ അവളോട് ചോദിച്ചു…

“ആ ഇക്കാ കണ്ടിട്ടുണ്ട്.. ഷഹാന ഇത്തയുടെ കല്യാണ വീഡിയോയിൽ ഇക്കയെ കണ്ടിട്ടുണ്ട്..”

“ഞങളുടെ കാര്യം നിന്നോട് ആരാ പറഞ്ഞു തന്നത്..”

“അതൊക്കെ ഉണ്ട്.. അന്നൊക്കെ എനിക്ക് ഇക്കയോടു വെറുപ്പായിരുന്നു..”

“ഇപ്പോഴോ..”

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.