എനിക്കായ് ??? [നൗഫു] 4148

മൂന്നു മാസങ്ങൾ കൊണ്ട് പത്താം ക്ലാസിൽ കൂടെ പഠിച്ചപ്പോൾ ഉള്ളതിനേക്കാൾ ഉള്ള ഒരു സുഹൃത്ത് ബന്ധം എനിക്കും നും ഗ്രീഷ്മക്കും ഇടയിൽ ഉടലെടുത്തു. ഏത് സമയത്തും വിളിക്കാൻ പറ്റുന്ന ഒരു ബന്ധം…

കോഴ്സ് കഴിഞ്ഞു ഞാനും ചങ്കും അവിടെ നിന്നും ഇറങ്ങി ഡ്രൈവിങ് പഠിത്തവും മറ്റുമായി മുന്നോട്ട് പോയി…

അതിനിടയിൽ കുറച്ചു കാലം മംഗലാപുരത്തേക് ജോലി ആവശ്യാർഥം മാറി നിൽക്കേണ്ടിയും വന്നു…

—{}—{}—{}—{}—{()}—{}—{}—{}—{}—

പിറ്റേന്ന് നാട്ടിൽ സമയം ഉച്ചക്ക് മൂന്നു മണി ആകുമ്പോളാണ് അവളെ വിളിക്കാൻ പറഞ്ഞത്…

ഞാൻ വളരെയധികം ഉത്സാഹത്തോടെ അവൾ തന്ന നമ്പറിലേക്ക് വിളിച്ചു…

രണ്ട് ബെല്ലടി കഴിഞ്ഞ ഉടനെ തന്നെ അവിടെ ഫോൺ എടുത്തു…

“ഹലോ… “
അവിടെ നിന്നും ഒരു പെൺ കുട്ടിയുടെ ശബ്ദം കേട്ടു…

“ഹലോ..”
ഞാനും മറുപടിയായി പറഞ്ഞു…

എന്നോട് ഇങ്ങോട്ട് ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ നൗഫു ആണെന്ന് പറഞ്ഞു..

ഉടനെ വന്നു ഏത് നൗഫു..

പെട്ടല്ലോ പടച്ചോനെ..

സോറി റോങ് നമ്പർ എന്ന് പറഞ്ഞു ആ കാൾ കട്ടാക്കി…

നമ്പർ എടുത്തു ചെക് ചെയ്തു നോക്കി. അത് തന്നെ മാറ്റം ഒന്നും ഇല്ല, പിന്നെ വിളിക്കാൻ ഒരു മടി..

ഞാൻ പിന്നെ വിളിച്ചില്ല, രണ്ട് ദിവസം കൂടി അങ്ങനെ കഴിഞ്ഞു പോയി. ഇനി നാല് ദിവസം കൂടി കഴിഞ്ഞാൽ നാട്ടിലേക്കു പോകുവാനുള്ള ദിവസം ആയി…

അന്ന് വൈകുന്നേരം എന്റെ ഫോണിലേക്കു ഞാൻ അന്ന് വിളിച്ചിരുന്ന നമ്പറിൽ നിന്നും ഒരു മിസ് കാൾ വന്നു…

എന്റെ ലീവ് തുടങ്ങിയത് കൊണ്ട് തന്നെ ഞാൻ റൂമിൽ വെറുതെ ഇരിക്കുകയാണ്, പെട്ടന്ന് ഞാനാ നമ്പറിലേക്ക് തിരിച്ചു വിളിച്ചു..

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.