എനിക്കായ് ??? [നൗഫു] 4148

അപ്പോഴാണ് എന്റെ കൂടെ പത്തിൽ പഠിച്ച ഗ്രീഷ്മ ക്ലാസിലിരിക്കുന്നത് കണ്ടത്..

ഞാൻ വലിയ പരിചയം കാണിക്കാനൊന്നും പോയില്ല. പെൺകുട്ടികളോട് എനിക്ക് ഒരു അടുപ്പം വരാൻ കുറച്ചു സമയം പിടിക്കും. ഏറെയൊന്നുമില്ല ഒരു പത്തു പതിനഞ്ചു മിനിറ്റ്. അതിനുള്ളിൽ നമ്മൾ ട്രാക്കിൽ കയറും..

പക്ഷെ പതിവിന് വിപരീതമായി അന്ന് അവളായിരുന്നു ഇങ്ങോട്ട് ഇടിച്ചു കയറി സംസാരിക്കാൻ തുടങ്ങിയത്. ഒരു കണക്കിന് അതൊരുപകാരമായി. വെറുതെ നമ്മൾ ഒലിപ്പിച്ച്‌ ചെന്നെന്ന് പറയില്ലല്ലോ.

രാവിലെ പത്തു മുതൽ ഒരു മണി വരെ മൂന്നു മണിക്കൂർ ക്ലാസ് ഉണ്ടായിരുന്നു അവൾക്ക് ..

നമുക്ക് പിന്നെ ആകെ ഒന്നര രണ്ട് മണിക്കൂർ..

ആകെ എംഎസ് ഓഫീസും എക്സലും മാത്രം..

ആദ്യം തന്നെ കമ്പ്യൂട്ടർ ഓണാക്കാനും ഓഫാക്കാനും പഠിപ്പിച്ചു തന്നു..

ഹോ എന്റെ റബ്ബേ കമ്പ്യൂട്ടർ കാണുമ്പോൾ ഇപ്പൊ ചിരി വരും. ഒരു ദിവസം മുഴുവനായി ഇത് ഓണും ഓഫും ചെയ്തു ഏതെങ്കിലും വയർ വിട്ടു പോയിട്ടുണ്ടോ എന്നൊക്കെ പഠിച്ചിട്ടുണ്ട് ഞങ്ങൾ.

ഗ്രീഷ്മ യും ഞങ്ങളും പോകുന്നത് ഒരു വഴിയിൽ ആയത് കൊണ്ട് പതിയെ ഞങ്ങളുടെ കൂടെ നടക്കുവാനായി തുടങ്ങി. ഒരു ദിവസം ക്ലാസിൽ പോകാതെ ഇരുന്ന എന്റെ കുഞ്ഞു നോക്കിയ എൻ95ലേക്ക് അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു കാൾ വന്നു..( നോക്കണ്ട അന്നത്തെ പുലിയായിരുന്നു ). ഗ്രീഷ്മയായിരുന്നു അത്. എന്താണിന്ന് ക്ലാസിൽ ചേല്ലാഞ്ഞതെന്നു അറിയാനായി വിളിച്ചതാണ്. അത് പിന്നെ പതിവായി അവൾ എന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരിയായി തീർന്നു…

ഞങ്ങൾ ഉള്ള മൂന്നു മാസക്കാലം ആ ചെറിയ സെന്റർ ഒരു സംഭവം തന്നെ ആയിരുന്നു..

പുതിയവർ വരുമ്പോൾ അവഅവർക്ക് തുടക്കത്തിൽ വരുന്ന സംശയങ്ങളും മറ്റും തീർത്തു കൊടുക്കുന്നതും, ടീച്ചർ പുറത്തേക് പോകുമ്പോൾ ആ ക്ലാസ് മുന്നോട്ട് കൊണ്ട് പോകുന്നത് പോലും ഞങ്ങളായി…

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.