യാന്ത്രികമായി ഇടക്കിടെ ഫോണിലേക്കു കണ്ണുനട്ട് കൊണ്ട് ജോലിയിൽ മുഴുകി..
വൈകുന്നേരം അടുത്തപ്പോഴും ആരും മെസ്സജ് അയച്ചില്ല..
പിന്നെ കരുതി ആരെങ്കിലും നമ്പർ മാറി അയച്ചതാവും.. എന്തായാലും വിടാം..
മനസ്സിന്റെ വിങ്ങലിനെ അവഗണിച്ചു കൊണ്ട് ഞാൻ ജോലി കഴിഞ്ഞു റൂമിലേക്കു കയറി. അന്നത്തെ മെസ്സ് എന്റെ തലയിലായിരുന്നു. അതുകൊണ്ട് അന്ന് പിന്നെ വേറെ ഒന്നിനെക്കുറിച്ചും ആലോചിക്കാൻ സമയം കിട്ടിയില്ല,
ഞാൻ പെട്ടന്ന് തന്നെ കടയിൽ പോകുവനായി കമ്പനി യുടെ മുന്നിലൂടെ നടന്നപ്പോൾ അവിടെ പുറത്ത് റൂമിൽ ഉള്ളവർ നിൽക്കുന്നുണ്ട്..
“എടാ നൗഫു..”
“ഹ്മ്മ്..”
“എവിടെക്കാ…”
“ഇന്നെന്റെ മെസ്സാണ്. എന്തെകിലും ഉണ്ടാക്കണ്ടേ രാത്രി നക്കാൻ”.
“ഹോ. അത് വേണം. എന്നാൽ നീ നിന്റെ കോഴിക്കോട് ബിരിയാണി ഉണ്ടാക്കിക്കോ.”
“ഇന്നോ. അത് പറ്റില്ല ഇന്ന് ചൊവ്വാഴ്ച അല്ലെ.”
“ഇന്ന് നിന്റെ ബിരിയാണി മതി. നീ റൂമിലേക്കു പോയി സെറ്റപ്പ് ചെയ്യൂ.. വെട്ടലും മുറിക്കലും തീർക്കാൻ നോക്ക്, ഞാൻ പോയി അരിയും കോഴിയും വേടിച്ചു വരാം.”
കമ്പനിയുടെ മുതലാളിയാണ് പറയുന്നത്. അങ്ങനെ തട്ടാൻ പറ്റില്ല..
ഞാൻ ഒന്നും മിണ്ടാതെ തിരികെ നടന്നു. മൂപ്പര് സാധനം മേടിക്കാനും ആയി പോയി..
പെട്ടന്ന് തന്നെ ഉള്ളിയും മറ്റും വെട്ടി ബിരിയാണി സെറ്റ് ആകാനുള്ള പരിപാടി തുടങ്ങി…
ആ സമയത്തിനുള്ളിൽ തന്നെ ബിരിയാണിക് വേണ്ട സാധങ്ങളും വന്നു…
ഞാൻ പതിയെ മറ്റെല്ലാം മറന്ന് കൊണ്ട് എന്റെ പണിയിൽ മുഴുകി…
മസാല കൂട്ടലും ഇറച്ചി അതിലേക് ചേർക്കലും കഴിഞ്ഞ സമയം….
അപ്പോഴാണ് എന്റെ മൊബൈലിൽ മെസ്സേജ് ട്യൂണിന്റെ ശബ്ദം കേട്ടത്. ഞാൻ ഓടി പോയി അതെടുത്തു.
N95 ippoyum kayillund??
nofu bhai….. ?
engada ee kadhayille beevi actualy ningada beevi tanneyanooo ??
nofuFebruary 15, 2021 at 7:59 pm
മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??
appo ningada dpyil ullathalle engalum engada beeviyum ??
അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…
എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???