എനിക്കായ് ??? [നൗഫു] 4148

വെളുത്ത തുടുത്ത ഒരു കാൽ പുറത്തേക് വന്നു… ഒരു സ്വർണ്ണ പാദസരം ഉണ്ട് അതിൽ.. ആ കാലിന് അത് മൊഞ്ചു കൂട്ടുന്നു..ചെക് ടോപ് നീല പാന്റ്, അതായിരുന്നു അവളുടെ വേഷം. കൈകളിൽ ഒരു സ്വർണ്ണ വളയുണ്ട്..

ചെറിയ ചെമ്പൻ കളറിൽ ഉള്ള കുഞ്ഞു രോമങ്ങൾ ആ കൈകളിൽ ഉയർന്നു നിൽക്കുന്നു.. കൈകളിലെ ഞെരമ്പ് പച്ച നിറത്തിൽ കാണുന്നുണ്ട്…

അവളൊന്നു തിരിഞ്ഞെങ്കിൽ.. ഇല്ല തിരിയുന്നില്ല.. ബസിറങ്ങി നേരെ നടന്നു.. അവൾ മാത്രമേ ഉള്ളു വേറെ ആരും അവിടെ ഇറങ്ങിയിട്ടില്ല…

ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി പിറകെ വിട്ടു.. അവൾ ഒരു പോക്കറ്റ് റോഡിലേക്ക് കയറി നടന്നു..ഞാൻ ബൈക്കിൽ അവളെ കവർ ചെയ്തു മുന്നോട്ടു പോയി, ഗ്ലാസ്സിലൂടെ നോക്കി.. ഇല്ല കാണുന്നില്ല..

കുറച്ചു മുന്നോട്ട് പോയി എന്റെ ബൈക്ക് തിരിച്ചു നിർത്തി അവളുടെ കുറച്ചു മുന്നിലായി നിന്നു…

എന്തൊരു സുന്ദരിയാണ് എന്റെ ആഷി …!!!

അവൾ എന്നെ നോക്കുന്നുണ്ട്.. എന്റെ അടുത്തേക് നടന്നടുക്കുന്നു.. കുഞ്ഞു വട്ടത്തിൽ വെളുത്തു ചുവന്ന മുഖം.. കുഞ്ഞു കണ്ണുകൾ.. കണ്മഷിയെഴുതിയ വലിയ പുരികവും കൺപീലിയും.. കുഞ്ഞു ചുണ്ടാണ്, അത് ചുവന്നു തുടുത്തിട്ടുണ്ട്.. കുഞ്ഞു മൂക്കും, കണ്ടാൽ ഒരു കുഞ്ഞു കുട്ടിയാണെന്നെ തോന്നു…

അവളുടെ തിളങ്ങുന്ന കണ്ണുകൾ എന്നെ തന്നെ നോക്കുന്നുണ്ട്…

അവൾ നടന്നു എന്റെയരികിലെത്തിയതും ഞാൻ ഹെൽമെറ്റ് തലയിൽ നിന്നും അഴിച്ചു മാറ്റി..

അവൾ എന്നെ ഇന്നവിടെ പ്രതീക്ഷിച്ചില്ലാത്തത് പോലെ അത്ഭുതത്തോടെ എന്നെ നോക്കി നിന്നു പോയി.. അതൊരു റോഡാണെന്ന് പോലും ഓർക്കാതെ എന്നെ തന്നെ നോക്കി നിൽക്കുന്നു…

എന്റെ റബ്ബേ ആരെങ്കിലും കണ്ടാൽ അത് മതി…

ഞാൻ ഹെൽമെറ്റ്‌ വണ്ടിയുടെ ഗ്ലാസിൽ ഇട്ട് കൊണ്ട് സ്റ്റാർട്ട്‌ ആക്കി.. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക് വണ്ടി വിട്ടു.. അവൾ പേടിച്ചു കൊണ്ട് റോഡിൽ നിന്നും ഇറങ്ങി നിന്നു..

“ഈ അഡ്രസ്സ് അറിയുമോ.. “
ഞാൻ അവൾ എനിക്ക് തന്ന അഡ്രെസ്സ് അവളെ കാണിച്ചു കൊണ്ട് ചോദിച്ചു…

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.