എനിക്കായ് ??? [നൗഫു] 4148

അങ്ങനെ ഒരു ഞായറാഴ്ച എന്റെ ചങ്ക് എന്നെ വിളിച്ചു.

“ഡാ.. ഇന്നാണ് ഗ്രീഷ്മ യുടെ വിവാഹം.”

“അള്ളോ, അതെപ്പോ…”

“ഇന്ന് രാവിലെയാണ് താലി കെട്ട്, നമുക്ക് പോണ്ടേ…”

അന്നും പണിക്കിറങ്ങിയിട്ടുണ്ട്. ഈ പണിയുടെ തിരക്കിൽ ഞാനത് മറന്നു പോയി.

ഫോൺ ചെക് ചെയ്യതാപ്പോ ഗ്രീഷ്മ ഇന്നലെ മുതൽ വിളിച്ചിട്ടുണ്ട്…

സമയം എട്ടര കഴിഞ്ഞു. ഇന്ന് ഞാനും എന്റെ കൂട്ടുകാരനും മാത്രമേ ഉള്ളു. ലാസ്റ്റ് ഡേ ആണ്. ഇന്ന് പണി തീർത്ത് വീടൊഴിഞ്ഞു കൊടുക്കണം. എന്ത് ചെയ്യുമെന്ന് ഒരു പിടുത്തവും ഇല്ല…

“കഴിയില്ലെടാ.. ഇന്ന് തീർക്കാനുള്ള പണിയാണ്.. ഞാൻ വന്നാൽ അവനെ കൊണ്ട് ഒറ്റക്ക് തീരില്ല..

ഞാൻ അവനോട് പറഞ്ഞു,

“എന്നാൽ പിന്നെ ഞാനും പോകുന്നില്ല..”

ഞാൻ ഇല്ലാതെ അവൻ പോകില്ല എന്നെനിക്കറിയാം. അതിനാൽ അവനെ ഞാൻ നിർബന്ധിക്കാനും നിന്നില്ല..

പണി നടക്കുന്നുണ്ട്..

ആകെ കുറച്ചു ടെച്ചിങ് ബാക്കി ഉണ്ട്..

പിന്നെ കാര്യമായിട്ട് ഉള്ളത് കുറച്ചു ഡോറുകളും, ജനൽ വാതിലുകളും.. തേക്കു പോലെയാക്കി ഗ്രെയിൻസിടണം..

കൂട്ടത്തിൽ അത് എനിക്കും അവനും മാത്രമേ അറിയൂ. അവനെകൊണ്ട് ഒറ്റക് നടക്കില്ല. അത് കൊണ്ടാണ് അന്നുമെനിക്ക് പണിക്കിറങ്ങേണ്ടി വന്നത്…

എന്റെ ശ്രെദ്ധ മുഴുവൻ തെറ്റാൻ തുടങ്ങി. കുറച്ചു നേരം ഒരു ഭാഗത്തു പോയി ഇരുന്നു..

“നൗഫു, എന്ത് പറ്റി…”

“ഹേയ് ഒന്നുമില്ല, ഇന്നെന്തോ ഒരു സുഖം ഇല്ല..നീ പണി എടുത്തോ ഞാൻ ഇപ്പൊ വരാം..”

ഞാൻ ആ വീടിന്റെ മുകളിലേക്കു നടന്നു..

ഞാൻ എന്ത് പണിയാണ് ചെയ്തത്, എനിക്ക് എന്നെ കുറിച്ച് തന്നെ വെറുപ്പ് നിറയാൻ തുടങ്ങി..

എന്നെ ഏറ്റവും അടുത്ത ഒരു ഫ്രണ്ടായി കണ്ട ഒരാളോട് ഞാൻ ചെയ്യാൻ പാടില്ലാത്തത്. തലേന്ന് തന്നെ ഷഹാന വരുമെന്ന് പറഞ്ഞിരുന്നു..

അവൾ വന്ന സമയത്തായിരിക്കും ഗ്രീഷ്മ എന്നെ കുറെപ്രാവിശ്യം വിളിച്ചത്..

കുറച്ചു വെള്ളം കുടിച്ചു മൊബൈൽ സൈലന്റാക്കി വെച്ചു വീണ്ടും ജോലിയിലേക്കിറങ്ങി. അന്നത്തെ പണി കുറച്ചു സ്ലോ ആയെങ്കിലും ഞങ്ങൾ വൈകുന്നേരത്തിന് മുമ്പ് തന്നെ ആ വീടിന്റെ ഫുൾ വർക്ക്‌ തീർത്തു.

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.