എനിക്കായ് ??? [നൗഫു] 4148

“നീ ഒന്നും പറയണ്ട നൗഫു.. നിങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതും എപ്പോഴാണ് വിളിക്കുന്നതെന്നുമെല്ലാം ഞാൻ എല്ലാ ദിവസവും അറിയുന്നുണ്ട്. പിന്നെ ഞാൻ വിളിച്ചത് അതിനൊന്നും അല്ല. നിന്നോട് അന്ന് പറഞ്ഞില്ലേ എന്നെ ഒരാൾ കാണാൻ വന്ന കാര്യം, ആ കല്യാണകാര്യം ഉറപ്പിച്ചു.. നീ വരണം. നിന്നെ എനിക്കൊന്ന് കാണണം.”

ചെല്ലാമെന്ന് ഞാന്‍ അവൾക്കുറപ്പ് കൊടുത്തു..

ഇനിയാണ് ഞാൻ അവളോട് കാണിച്ച ഒരു തെറ്റിന്‍റെയാഴം അത് എത്രത്തോളം എന്നെയിന്നും വേദനിപ്പിക്കുന്നു എന്ന കാര്യം നിങ്ങൾക് മനസ്സിലാവുകയുള്ളു…

—{}—{}—{}—{}—{()}—{}—{}—{}—{}—

“നിങ്ങളോട് എനിക്ക് നല്ല ദേഷ്യം ഉണ്ട്.”

“എന്തിന്.”

ഞാൻ അറിയാത്ത ഒരാൾ എന്നോട് ദേഷ്യം ഉണ്ടെന്ന് പറയുക.. എന്താണ് കാര്യം…

“ഹ്മ്മ്.. അത് തന്നെ..”

“നിന്റെ പേരെന്താ?”

“അതൊക്കെ ഞാൻ പിന്നെ പറയാം.. ഓക്കേ.!! നിങ്ങൾ എന്തിനാ ഗ്രീഷ്മ ചേച്ചിയുടെ ഫ്രെന്‍ഡ്ഷിപ് വിട്ടത്? ഷഹാന ഇത്തയെ പ്രേമിച്ചു ചതിച്ചത്? അവർ പറഞ്ഞത് കേട്ടാൽ തീർച്ചയായും നിങ്ങളോരു ചതിയനാണ്.”

നാട്ടിലേക്കു പോകുവാനുള്ള സന്തോഷത്തിൽ നിൽക്കുന്ന എനിക്ക് ഇതൊരു പാര ആകുമല്ലോ..

“ഹേയ് ഡോ.. നിന്റെ പേരെനിക്കറിയില്ല, അത് നീ പറഞ്ഞു തന്നിട്ടുമില്ല. നിന്നെ ഞാൻ കണ്ടിട്ടില്ല, ഇനി കാണുമൊന്നു അറിയുകയും ഇല്ല. ഞാൻ ആരെയും ചതിച്ചിട്ടില്ല. ജീവിത്തിന്റെ മലവെള്ളപ്പാച്ചിലിനിടയിൽ കരക്കടുക്കാൻ ഒരു തോണി പോലുമില്ലാതെ ഉഴറിപ്പോയവനാണ് ഞാൻ. ജീവിതം ഒരു കരയ്ക്കടുപ്പിക്കാനുള്ള പാച്ചിലിനിടയില്‍ അവരോടുള്ള എന്റെ ഇഷ്ടം മാറ്റി വെക്കേണ്ടി വന്നു എന്നുള്ളതാണ് സത്യം..”

പറഞ്ഞു തീരുന്നതിനിടയില്‍ അപ്പുറത്ത് കോള്‍ കട്ടായി.

സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു പ്ലാറ്റുഫോമായിട്ടു പ്രേമിക്കാമെന്ന് കരുതിയാൽ അതൊരിക്കലും നടക്കില്ലല്ലോ സ്നേഹം അത് വരുമ്പോൾ ഞാൻ എങ്ങനെയാണ്. എന്നെ അവൾക്കിഷ്ടപ്പെടുമോ. അവൾ എന്നെക്കുറിച്ചെന്ത് വിചാരിക്കും എന്നുള്ള ഒരു ചിന്തയും വരില്ല. എനിക്കവളെ ഇഷ്ട്ടമാണ്. അത് മാത്രം നമ്മുടെ ഉള്ളിൽ തെളിഞ്ഞു കാണും.

ജീവിതം കരുപ്പിടിപ്പിക്കാനുള്ള എന്റെ ഓട്ടപ്പാച്ചിലിനിടയിൽ അവളെയെനിക്ക് കൈവിട്ടു പോയി

“ഇക്കാ എന്നെ ഒന്ന് വിളിക്കുമോ”

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.