ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2222

Views : 162942

ഇവാ, An Angelic Beauty

Author മാലാഖയുടെ കാമുകൻ

Previous Part 

 

എല്ലാം നഷ്ടപെട്ടവനെപോലെ അവൻ തിരിഞ്ഞു നടന്നു.. പ്രണയം സുഖകരമാണ്.. എന്നാൽ അത് ഇല്ലാതെയാകുമ്പോൾ ഉള്ള വേദന.. ശരീരം കീറി മുറിച്ചാൽപോലും വേദനിക്കില്ല എന്നവന് തോന്നി..

കരയുന്ന അവനെ ചിലർ ശ്രദ്ധിക്കുന്നത് കണ്ടു..

വേഗം കർചീഫ് എടുത്തു കണ്ണ് തുടച്ചു അവൻ മുൻപിലേക്ക് നോക്കിയപ്പോൾ ആണ് ഒരു ആണും പെണ്ണും വഴിയിൽ നിന്നു ചുംബിക്കുന്നത് അവൻ കണ്ടത്..

അവൻ മിഴികൾ പിൻവലിച്ചു..

നീല കടലിലേക്ക് ആണ് കണ്ണുകൾ പോയതും.. അവൾ അവിടെ ഉണ്ട് എന്നുള്ള തോന്നൽ വീണ്ടും..

ചേച്ചിയോട് പറഞ്ഞത് മറന്ന് അവൻ എന്തോ ഒരു ആവേശത്തിൽ തിരിഞ്ഞു നടന്നു.. വളരെ വേഗത്തിൽ.. അല്ല.. ഓടി..

നേരെ ചെന്ന് കേബിൾ കാറിൽ ടിക്കറ്റ് എടുത്തു അവിടെ കാത്തു നിന്ന് കയറി.. ഡോർ അടഞ്ഞു..

അത് മെല്ലെ മെല്ലെ ആവരെയുംകൊണ്ട് താഴേക്ക് പോകാൻ തുടങ്ങി.. അതി മനോഹരമായ കാഴ്ച.. വലിയൊരു പാറക്കെട്ടിന്റെ അടിവാരത്തേക്ക് ആണ് പോകുന്നത്..

ഫിറാ എന്ന് വിളിക്കുന്ന ഓൾഡ് പോർട്ട് ആണ് അടിയിലെ കൊച്ചു ടൌൺ..

അല്പം സമയംകൊണ്ട് തന്നെ കേബിൾ കാർ അടിയിൽ എത്തി.. അതിമനോഹരമായ ഒരിടം..അവൻ കാറിൽ നിന്നും ഇറങ്ങി മെല്ലെ ചുറ്റിനും നോക്കി.. അതിമനോഹരമായ ഒരിടം.

നിറയെ ആളുകൾ.. പ്രണയജോഡികൾ ആണ് കൂടുതലും.. അവർ പ്രണയം കൈമാറുന്നു..

മുൻപോട്ട് നടന്നു.. സുവനീർ ഷോപ്പുകളും റെസ്റ്റോറന്റുകളും.. പാർക്ക് ചെയ്ത ബോട്ടുകൾ ചുറ്റിനും. ചില ബോട്ടുകൾ ആളുകളെയും വഹിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു… മീൻ പിടിക്കുന്ന ബോട്ടുകളും അതിലുണ്ട്..

Recent Stories

112 Comments

  1. ❤️❤️❤️oru rekshayum illa pwli ❤️❤️

  2. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  3. ❤️❤️❤️❤️❤️❤️

  4. ♥♥♥♥♥♥♥

  5. അപ്പുറത്ത് വായിച്ച കഥയാണ് ഇന്നലെ സമയം കിട്ടിയപ്പോൾ വീയിച്ചു എന്താ പറയുക എങ്ങനെയാ ഇങ്ങനയൊക്കെ എഴുതാൻ പറ്റുന്നെ 😅

  6. അടുത്ത കഥയുമായി ഉടനെ വരണം

  7. ഗാങ്സ്റ്റർ സുരുളി

    Super❣️❣️❣️❣️

  8. Thanks mk
    It was as always super clean class

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤♥♥♥♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  10. Super story Pwlichu👌💞

  11. Simply it’s awesome… waiting for your next story bro….💖💖💖💖

  12. Nice bro ithu pole nalla kadhayum ayi varumennu prathishikunnu

  13. ❣️❣️❣️

  14. Ꭰօղą 𒆜MK𒆜🎩L𝖔ver

    Still I can feel that fire on your words…

  15. Pwlichu👌💞

  16. Super.. 👌💞💞💞

  17. 🌷🌷🌷🌷

  18. Super story mahn❤️
    Waiting for more stories like this❕

  19. ഈ കഥ കുറെ തപ്പി
    എല്ലാ ഇടതുനിന്നും delete ആയിരുന്നു…

    ഇഷ്ടമാണ് എന്ന് പറഞ്ഞാല് കുറഞ്ഞു പോകും….
    ഇനിയും ഇതുപോലെ നല്ല കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    With lots of love
    ∅•G

  20. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല m k പറയുന്ന പോലെ സ്നേഹം മത്രം……… …. .,…..

  21. നല്ലൊരു ഫീൽ ഗുഡ് അനുഭൂതി സമ്മാനിക്കുന്ന കഥയായത് കൊണ്ട് എത്ര വായിച്ചാലും മതി വരില്ല.mk യുടെ കഥകൾ എന്നും പ്രിയപ്പെട്ടതാണ്.
    എംകെ എന്ന എഴുത്തുകാരനെ ആദ്യമായി ഞാൻ ശ്രദ്ധിച്ചത് ദേവിചൈതന്യ എന്ന കഥയിലൂടെയാണ്, ഞാൻ ആദ്യം വായിച്ച ഇങ്ങളെ കഥയും അതുതന്നെ.അത് ഇതുവരെ ഇവിടെ ഇട്ടിട്ടില്ലല്ലോ. പിന്നെ അരുന്ധതി എന്നൊരു കഥയും ഉണ്ടായിരുന്നല്ലോ. അതൊക്കെ പെട്ടന്നായിക്കോട്ടെ. പുതിയ ഒരുകൂട്ടം കഥകളും പ്രതീക്ഷിക്കുന്നു.

  22. ചേട്ടോ ❤❤
    എന്തുപറയണം എന്ന് അറിയില്ല. ഒരു രസത്തിൻ വായിച്ചു തുടങ്ങിയത്ആണ്. കഥകൾ അതിൽ നിന്ന് എങ്ങാനായോ mk എന്ന നിങ്ങളുടെ കഥയിൽ എല്ലാവരെയും കഥകൾ പോലെ ഇഷ്ടം മാത്രം ആയിരുന്നു നിങ്ങളുടെ കഥകൾ. അതിന് ശേഷം നിങ്ങൾ പോസ്റ്റ്‌ ചെയ്തിരുന്ന എല്ലാ കഥകളും വായിച്ചു ഒരു പ്രാവിശ്യം അല്ല ഒരുപാട് പ്രാവശ്യം ❤❤. ഒരുപാട് വിഷമിപ്പിച്ചു എന്നാൽ അവസാനം എല്ലാവർക്കും സന്തോഷം ആകുന്ന ഒരു അവസാനം 😘. അത് ആണ് എനിക് ഒരുപാട് ഇഷ്ടം ആയത്. അങ്ങനെ ഇതും ഇവിടെ തീർന്നു ഇനി അടുത്ത ഒരുകതയുമായി വരുന്നതും ന്നോക്കി ഇരിക്കുക ആണ് to 🤭❤❤❤❤🥰🥰

  23. ദാസൻ മാഷ്

    സഹോദര പ്രത്യേകിച്ച് പുതിയതായി ഒന്നും പറയാനില്ല അതിമനോഹരമായ ഒരു കഥ കൂടെ അവസാനിച്ചിരിക്കുന്നു.
    ഞാൻ കുറേ കാലങ്ങളായി താങ്കളുടെ ഒരു കടുത്ത ആരാധകനാണ്.
    നിയോഗം അവസാനിച്ചപ്പോൾ നിങ്ങൾ ഒരു പുതിയ കഥയുമായി വന്നു……
    അത് പോലെ ഇനിയും അതിമനോഹരമായ ഒരു കഥയുമായി വരും എന്ന് സ്നേഹത്തോടെ വിശ്വസിക്കുന്നു……..

    Thanks for the story EVA..

    From the bottom of my heart… ❤❤❤

  24. Super ayirunnu. Nannayi avasanichu. Waiting for next story.
    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com