ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2223

Views : 163193

“ഒരു കാര്യം പറഞ്ഞാൽ ചേച്ചി കേൾക്കുമോ..?”

റോക്ക് ഭദ്രയോട് ചോദിച്ചു.. അവർ പുറത്ത് ആയിരുന്നു.

“എന്താ മോനു..?”

“കല്യാണം വേണം…”

അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവളും ചിരിച്ചു..

“ശരി.. ഞാൻ അവളുടെ പപ്പയും ആയി സംസാരിക്കാം..”

“നോ നോ.. എന്റെ അല്ല.. ചേച്ചിയുടെ…”

അത് പറഞ്ഞപ്പോൾ ഭദ്രയെന്ന് അവനെ സൂക്ഷിച്ചു നോക്കി..

“ചേച്ചി ഇറ്റ്സ് ഓക്കേ.. എന്റെ കാര്യം ഉറപ്പിച്ചത് ആണല്ലോ.. സൊ ചേച്ചി ചേട്ടനെ കെട്ടണം.. കാര്യമായിട്ട് പറഞ്ഞതാണ്.. “
അവൾ ഒരു നിമിഷം ആലോചിച്ചു..

“ഫൈൻ.. സമ്മതം..”

അവന് അത് കേട്ടപ്പോൾ സന്തോഷമായി.. കാര്യങ്ങൾ വേഗത്തിൽ ആയിരുന്നു.

ചുവന്ന പട്ടു സാരി ചുറ്റി ആഭരണങ്ങൾ അണിഞ്ഞു നിൽക്കുന്ന ഭദ്രയെ കണ്ടപ്പോൾ അവന് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.. ഒരു നിമിഷം അവർ അനുഭവിച്ചത്‌ എല്ലാം അവരുടെ മനസ്സിൽ വന്നു..

“പപ്പയും മമ്മയും ഒക്കെ ഞാൻ ആണ്…”

അവൻ അവളുടെ തലയിൽ കൈവച്ചു അനുഗ്രഹിച്ചു.. അജിത്ത് അവളുടെ കഴുത്തിൽ താലി ചാർത്തി.. നിറഞ്ഞ കണ്ണുകളോടെ ആണ് റോക്ക് അത് കണ്ടത്.. അവന്റെ കയ്യിൽ പിടിച്ചു ഇവയും ഉണ്ടായിരുന്നു..

വിവാഹം കഴിഞ്ഞു എങ്കിലും ഭദ്ര റോക്കിനെ വിട്ടു പോകാൻ തയ്യാറല്ലായിരുന്നു. അവർ അജിത്തിന്റെ വീടിന്റെ അടുത്ത് ഒരു ഇരുനില വീട് വാങ്ങിച്ചിരുന്നു.. അത് ഫർണിഷ് ചെയ്തു വൃത്തിയാക്കി വച്ചിരുന്നു.. അവിടേക്ക് ആണ് പോയത്..

റോക്കിന് മുകളിലേ നില വിട്ടുകൊടുത്തു. അജിത്തും ഭദ്രയും അടിയിൽ. അവരുടെ അടുത്താണ് അജിത്തിന്റെ അച്ഛനും അമ്മയും.

അജിത്ത് അച്ചു ആയി.. അച്ചുവേട്ടൻ എന്ന് ഭദ്രയും റോക്കും വിളിക്കാൻ തുടങ്ങി. പറമ്പിൽ നിറയെ വാഴയും പച്ചക്കറികളും അജിത്ത് കൃഷി ചെയ്തിരുന്നു..

Recent Stories

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️🥺..
    That much I love this story ..🤍

    1. ♥️🔥💖

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com