ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2222

Views : 161859

“എങ്ങനെ തുണി ഇല്ലാതെയോ..?”

“ഇപ്പോൾ തുണി ഉണ്ടോ..?”

അപ്പോഴാണ് അവൾക്ക് ബോധം വന്നത്…

“അയ്യേ… ച്ചി…”

അവൾ ഓടി അവന്റെ ഒപ്പം ബ്ലാങ്കറ്റിലേക്ക് കയറി.. അവൻ അവളെ മുറുക്കെ കെട്ടിപിടിച്ചു.. ഒരേ ശരീരമായി.. ഒരേ മനസ്സായി…

***

ഭദ്രക്ക് അവൻ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ അടക്കാൻ ആയില്ല.. അവൾ അജിത്തിന്റെ നെഞ്ചിലേക്ക് ചാരി നിന്ന് കരഞ്ഞു..

“വക്കീലേ. അപ്പോൾ അനിയൻ സെറ്റ്.. അപ്പോൾ ഇനി….”

“ഇനി…?”

അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി.. ആ കണ്ണുകളിൽ ഒരു സമുദ്രം ആണെന്നു അവന് തോന്നി.. പ്രണയത്തിന്റെ ആഴി..

“ഇനി.. എന്റെ പെണ്ണിന്റെ കഴുത്തിൽ ഒരു താലി…”

അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.. അവൾ ആസ്വദിച്ചു നിന്നു.. സങ്കടങ്ങൾ മാറി.. ഇനി സന്തോഷത്തിന്റെ ദിനങ്ങൾ ആണെന്ന് അവൾ ഉറപ്പിച്ചു..

***

സെന്റോറിനിയിലെ ഒരു ഷോപ്പിൽ നിന്നും ഒരു വള കയ്യിൽ എടുത്തു നോക്കുകയായിരുന്നു ഇവാ.. അവിടെ നല്ല ആഭരണങ്ങൾ കിട്ടും.. വെള്ളിയും സ്വർണവും മുതൽ കടലിലെ ചിപ്പികൾ കൊണ്ടും മുത്തുകൾ കൊണ്ടും ഉള്ളതൊക്കെ..

അവൾ ചുറ്റിനും കണ്ണുകൾ ഓടിച്ചു ആസ്വദിച്ചു നിന്നു.. മെല്ലെ പുറത്തേക്ക് ഇറങ്ങി റോക്കിനെ നോക്കി.. കണ്ടില്ല..

പെട്ടെന്ന് ഒരു ആരവം കേട്ട് അവൾ തിരിഞ്ഞു നോക്കി.. ആളുകൾ കൈ അടിച്ചു അവരുടേതായ ഭാഷകളിൽ യെസ് യെസ്‌ എന്ന് പറയുന്നു..

അപ്പോഴാണ് അവൾ കണ്ടത്..

Recent Stories

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️🥺..
    That much I love this story ..🤍

    1. ♥️🔥💖

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com