ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2223

Views : 163193

ഇവാ ഇളം നീല ജോർജെറ്റ് സാരി ഉടുത്തു കയ്യിലും കഴുത്തിലും കാതിലും സ്വർണം ഇട്ടു നിന്നപ്പോൾ അവൾ ഒരു ദേവതയാണെന്ന് റോക്കിന് തോന്നി..

എല്ലാവരും സംസാരിച്ചു നിന്നപ്പോൾ അവൾ അവനെ നോക്കി കണ്ണ് കാണിച്ചു മുകളിലേക്ക് ചെന്നു.. അവനും മെല്ലെ എഴുന്നേറ്റ് മുകളിലേക്ക് കയറി..

ഇവാ അവന്റെ കൈപിടിച്ച് അവളുടെ റൂമിലേക്ക് കൊണ്ടുപോയി..

“ഇതെന്താ രാജകുമാരിയുടെ അന്തപുരം ആണോ..?”

അവളുടെ റൂമിലെ ആർഭാടങ്ങൾ കണ്ടു റോക്ക് ചോദിച്ചു..

“യെസ് എന്റെ പ്രിൻസ് ഇവിടെ ഉണ്ടല്ലോ…”

അവൾ അവനെ പിടിച്ചു ബെഡിലേക്ക് തള്ളിയിട്ട് നെഞ്ചിൽ കയറി കിടന്നു..

അതിന് ശേഷം അവൾ അവന്റെ കഴുത്തിലെ സ്വർണ മാലയിലെ കുരിശ് കടിച്ചെടുത്തു.. അത് അവന്റെ മുഖത്തേക്ക് കൊണ്ടുപോയി.. പിന്നെ അവൾ അവളുടെ അധരങ്ങൾ കൊണ്ട്‌ അവന്റെ അധരങ്ങളെ താലോലിച്ചു..

“ഈ പെണ്ണ്.. കൺട്രോൾ കളയുമോ..?”

അവൻ അവളെ ചിരിയോടെ തള്ളി മാറ്റി.. അവൾ ചിരിച്ചു.

“എന്റെ കൺട്രോൾ ഒന്നും പോവില്ല ചെക്കാ…”

അവൾ എഴുന്നേറ്റ് കണ്ണാടിയുടെ മുൻപിൽ പോയി നിന്നു..

“പോവില്ലേ..?”

“ഇല്ല…”

“എന്നാൽ നോക്കാമല്ലോ..

അവൻ അവളുടെ പുറകിൽ പോയി നിന്നു.. അവൾ കണ്ണാടിയിൽ കൂടെ അവനെ നോക്കി.. അവൻ അവളുടെ മുടി മാറ്റി… സ്വർണ നൂല് കിടക്കുന്ന പുറം കഴുത്ത്.. അവൻ അവളുടെ കഴുത്തിലേക്ക് മെല്ലെ ഊതി..

അപ്പോൾ തന്നെ അവളുടെ സ്വർണ നിറമുള്ള രോമങ്ങൾ പൊങ്ങി വന്നു.. മെല്ലെ ഒരു ഉമ്മ കൊടുത്തു കഴുത്തിൽ.. അവൾക്ക് വിറക്കുന്നുണ്ടായിരുന്നു.. അവളുടെ ചെവിയിൽ കൂടെ ഒരു ഉമ്മ കൊടുത്തു.. അവൾ മേശയിൽ കൈകൾ ഊന്നി നിന്നു..

Recent Stories

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️🥺..
    That much I love this story ..🤍

    1. ♥️🔥💖

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com