ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2223

Views : 163193

അതിന്റെ മുകളിൽ ആയി ഒരു ഗ്രിൽ എടുത്തു വച്ചു.. അപ്പോഴാണ് അടിയിൽ ചാർകോൾ ആണെന്ന് അവൾക്ക് മനസിലായത്.. അവൻ അതിന് തീ കൊളുത്തി.

ബാഗിൽ നിന്നും ഒരു കവറിൽ നിന്നും ഒരു കോഴി പീസ് ആക്കിയതും ചില പച്ചക്കറികളും എടുത്തു. ഒരു കുപ്പി ഷാംപെയ്‌നും..

“വൗ..”

മിഴിച്ചു നിന്ന ഇവാ കൂടെ അത് കണ്ടപ്പോൾ ആവേശത്തോടെ ഒപ്പം കൂടി.. കനൽ എരിഞ്ഞപ്പോൾ അവൻ മസാല തേച്ചു വച്ച കോഴി ഗ്രില്ലിലേക്ക് വച്ചു.. ഒപ്പം ചില പച്ചക്കറികളും..

കോഴി മൊരിയുന്ന മണം അന്തരീക്ഷത്തിൽ പടർന്നു..

“മണം അടിച്ചു വല്ല പുലിയും വരുമോ…?”

“നിന്നെ കണ്ടാൽ പുലി ജീവനും കൊണ്ട് ഓടിക്കോളും…”

“കൊല്ലും നിന്നെ..”

ഇവാ അവന്റെ കഴുത്തിൽ പിടിച്ചപ്പോൾ അവൻ ചിരിച്ചു…

ചിക്കൻ കുക്ക് ആയപ്പോൾ അവൻ ഗ്രിൽ മാറ്റി പകരം ഫയർ സെറ്റ് ചെയ്തു.. ഒരു കട്ടി കാർപെറ്റ് വിരിച്ചു കുബ്ബൂസ് അടക്കം ഫുഡ് എല്ലാം സെറ്റ് ചെയ്തു..

ഷാംപെയിൻ പൊട്ടിച്ചു രണ്ടു ഗ്ലാസിൽ ഒഴിച്ചു അവളെ കൈപിടിച്ച് ഇരുത്തി..

“ഫോർ ഹാപ്പിനെസ്സ്…”

“ഫോർ ഹാപ്പിനെസ്സ്…”

അവൻ ചിക്കൻ പിച്ചി എടുത്തു കുബൂസിന്റെ ഒപ്പം മയോണൈസ് ചേർത്ത് അവളുടെ വായിൽ വച്ചു കൊടുത്തു..

അവൾ അവനും കൊടുത്തു..

“മറക്കില്ല ബേബി ഇത്.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് ഇത്.. “

“ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു…”

അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവളും ചിരിച്ചു.. കഴിച്ചു കഴിഞ്ഞു അവർ ആകാശം നോക്കി കിടന്നു..

അവൾ അവന്റെ കൈകോർത്തു പിടിച്ചു..

Recent Stories

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️🥺..
    That much I love this story ..🤍

    1. ♥️🔥💖

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com