ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2223

Views : 163193

ഭദ്രയും അജിത്തും, പിന്നെ ഡാനിയും അവളുടെ പപ്പയും.. കെട്ടിപിടുത്തവും കണ്ണുനീരും ഒക്കെ വേഗം തന്നെ കഴിഞ്ഞു..

“വക്കീലേ.. സമയം നോക്കി ഒന്ന് വീട്ടിലേക്ക് വാ. നമുക്ക് ഇതങ്ങു ഉറപ്പിച്ചു വെക്കാം.. പിന്നെ അവരുടെ ഇഷ്ട്ടം പോലെ ആയിക്കോട്ടെ.. അല്ലെ..?”

അവളുടെ പപ്പ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു..

“അങ്ങനെ ആകട്ടെ പപ്പ.. ഞങ്ങൾ അങ്ങ് വന്നേക്കാം..”

ഭദ്ര മറുപടി കൊടുത്തു.. എല്ലാവരും പിരിഞ്ഞു.. പോകും വഴി റോക്ക് ഭദ്രയുടെ തോളിൽ തലവച്ചു കിടന്നു..

അവൾക്ക് വേണ്ടി വാങ്ങിയ ഒരു കുരിശ് വച്ച ഗോൾഡ് ചെയിൻ അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു..

****

പിറ്റേ ദിവസം..

ജോൺ ക്ലാസ്സിൽ ആയിരുന്നു.. ക്ലാസ് തുടങ്ങാൻ ആയി.. അപ്പോഴാണ് റോക്ക് വന്നു ഡോറിന്റെ അവിടെ നിന്നത്.. ജോൺ അത് കണ്ടു ദേഷ്യത്തോടെ മുഖം വെട്ടിച്ചു..

“ജോൺ..?”

വിളി കേട്ട് അവൻ തലതിരിച്ചപ്പോൾ റോക്കിന്റെ കൈ പിടിച്ചു നിക്കുന്ന ഇവയെ കണ്ടു.. ക്ലാസ് മുഴുവൻ സൈലന്റ് ആയി..

“ഇതെങ്ങനെ..?”

ജോൺ എഴുന്നേറ്റ് നിന്നു.. ഇവാ വന്നു.. അവളുടെ കൈവിരൽ കാണിച്ചു കൊടുത്തു.. ജോൺ അതിശയത്തോടെ അവളെ നോക്കി..

“യെസ്…”

അവൾ പുഞ്ചിരിയോടെ തല കുലുക്കി..

“ഞാൻ ചതിയൻ ആണെന്ന് തോന്നുന്നുണ്ടോ..?”

റോക്ക് അവനോടു ചോദിച്ചപ്പോൾ അവൻ റോക്കിനെ കെട്ടിപിടിച്ചു… അവൻ തിരിച്ചും.. ആ പിണക്കവും മാറി..

***

ഒരു ദിവസം റോക്കും ഭദ്രയും കൂടെ ഇവയുടെ വീട്ടിലേക്ക് ചെന്നു. ഒപ്പം അജിത് കൂടെ ഉണ്ടായിരുന്നു..

ഡാനിയും പപ്പയും അവരുടെ അടുത്ത ചില ബന്ധുക്കളും അവരെ സ്വീകരിച്ചു..

Recent Stories

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️🥺..
    That much I love this story ..🤍

    1. ♥️🔥💖

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com