ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2222

Views : 162931

“അച്ചുവെട്ടൻ എവിടെ ചേച്ചി?”

അവൻ വാവയെ കളിപ്പിച്ചു കൊണ്ട് ചോദിച്ചു..

“അങ്ങേരു തൂമ്പയും കത്തിയും എടുത്തു പോകുന്നത് കണ്ടു.. നീ വാ.. ചായ തരാം…”

“ഞാൻ കുളിച്ചിട്ട് വരാം ചേച്ചി… “

അതും പറഞ്ഞു അവൻ കൊച്ചിനെ ചേച്ചിയുടെ കയ്യിൽ കൊടുത്തു മുകളിലേക്ക് നടന്നു..

റൂമിൽ എത്തി ഒന്ന് വേഗം കുളിച്ചു ഒരു ഷോർട്സും ബനിയനും ഇട്ടു കണ്ണാടിയിൽ നോക്കി.. ഗ്രീക്ക് ദേവതമാർ ചിലർ ഭിത്തിയിൽ നിന്ന് ചിരിക്കുന്നു..

ഗേറ്റ് കടന്നു വരുന്ന ഒരു വണ്ടിയുടെ മുരൾച്ച കെട്ടു..

എന്തോ സംസാരവും കെട്ടു, ഒരു പാദസ്വര ശബ്ദം സ്റ്റെപ് കയറി ഓടി വരുന്ന ശബ്ദവും കെട്ടു..

“ഐ മിസ്ഡ് യു………”

എന്ന് അലറിക്കൊണ്ട് ഒരാൾ റോക്കിന്റെ ദേഹത്തേക്ക് ചാടി വീണു..

ഇവാ..

ഇവയെ അവൻ പിടിച്ചു വട്ടം കറക്കി ഭിത്തിയോട് ചേർത്ത് പൊക്കി നിർത്തി..

മോഡേൺ പെണ്ണിൽ നിന്നും നാടൻ പെണ്ണ് ആയ എവ..

അരക്കെട്ടിന്റെ താഴെ വരെയുള്ള നീണ്ട കറുത്ത മുടിയും,

ചുവന്ന പൊട്ടും, കരിമഷി എഴുതിയ കണ്ണുകളും.. ചുവന്ന സാരിയും.. കയ്യിൽ സ്വർണ വളകളും കാതിൽ തട്ട് ജിമിക്കിയും..

കഴുത്തിൽ അവൻ കെട്ടിയ താലിയും….. ഒരു നേരിയ ചന്ദന ഗന്ധവും..

അവനെ പ്രേമപൂർവം നോക്കുന്നവളുടെ താടിയിൽ അവൻ ഒരു ഉമ്മ കൊടുത്തു..

“നീ എവിടെ പോയിരുന്നു?”

“ബേബി ഒരു സെക്കന്റ് ഹാൻഡ് കാഡിലാക് ഉണ്ടെന്നു പറഞ്ഞപ്പോൾ നോക്കാൻ പോയത് ആണ്.. “

“നിന്റെ ഈ കാറുകളോട് ഉള്ള ആർത്തി എന്ന് തീരും?”

“അതിപ്പോ… നിനക്കും ഉണ്ടല്ലോ ആർത്തി.. എന്നോട്..”

അവൾ ഒരു കള്ളച്ചിരി ചിരിച്ചു അവന്റെ തലമുടി ഒതുക്കി വച്ചു..

“അതുപിന്നെ നീയെന്റെ ദേവിയല്ലേ..?”

“അയ്യടാ സുഖിച്ചു…”

കുസൃതി ചിരി..

അവൻ ചിരിച്ചു കൊണ്ട് അവളുടെ മൂക്കിൻ തുമ്പിൽ ഒരു കടി കൊടുത്തു…

“മോളു.. നിന്റെ പപ്പ എന്നോട് ഒരു കാര്യം ചോദിച്ചു….”

“എന്താ?”

“ഇങ്ങനെ നാട് തെണ്ടി നടന്നാൽ മതിയോ.. കല്യാണം കഴിഞ്ഞിട്ട് വർഷങ്ങൾ ആയില്ലേ..
ചേച്ചിക്ക് വാവ ആയി.. എന്റെ മോളുടെ കുട്ടിയെ എനിക്ക് ഒന്ന് കാണാൻ പറ്റുമോ എന്ന്….”

അവൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് നാണിച്ചു.. അവളുടെ നാണം കാണാൻ അവന് ഒത്തിരി ഇഷ്ടമാണ്..

“എന്നോട് ഭദ്രേച്ചി ചോദിച്ചിരുന്നു ഏട്ടാ……”

വല്ലാതെ നാണം വരുമ്പോൾ ആണ് അവൾ അവനെ ഏട്ടാ എന്ന് വിളിക്കു…അല്ലെങ്കിൽ എടാ പോടാ തുടങ്ങി ലിസ്റ്റ് നീളും..

“എന്ത് ചോദിച്ചു എന്ന്?”

അവളുടെ കഴുത്തിൽ കൂടി മൂക്ക് ഉരച്ചു അവളുടെ ചന്ദനത്തിന്റെ സുഗന്ധം പിടിച്ചു..

“ചേച്ചിയുടെ വാവക്ക് ഒരു കൂട്ടു കൊടുത്തുകൂടെ എന്ന്…”

അവൾ നാണത്തോടെ തലകുനിച്ചു..

“എന്നാൽ പിന്നെ.. നമുക്ക് നോക്കിയാലോ?”

റോക്ക് അവളെ കുസൃതിയോടെ നോക്കി.. അവൾ തല പൊക്കി അവന്റെ കണ്ണിൽ നോക്കി..

“മ്മ്മ്… നോക്കാം…..”

നാണത്തോടെ ഉള്ള മറുപടി..

“ശരിക്കും? യു തിങ്ക് സൊ?”

“യെസ്‌ ബേബി.. ലെറ്സ് ഹാവ് എ ചൈൽഡ്.. എനിക്ക് നിന്നെപ്പോലത്തെ ഒരു കുട്ടിയെ വേണം…”

“എന്നാൽ എനിക്ക് നിന്നെപ്പോലത്തെ ഒരു കൊച്ചു സുന്ദരിയെ ആണ് വേണ്ടത്…”

അവൾ ചിരിച്ചു.. അവൻ അവളുടെ തുടുത്ത അധരങ്ങളിലേക്ക് തേൻ നുകരാൻ ചുണ്ടുകൾ അടുപ്പിച്ചു.. അവൾ കൈ കൊണ്ട് തടഞ്ഞു.

“എന്താ?”

അവൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി..

“മ്മ്മ്…”

അവൾ തല കൊണ്ട് എന്തോ കാണിച്ചു.

“എന്നാന്ന്? “

“മ്മ്മ്..”

അവൾ തല കൊണ്ട് പുറകോട്ടു കാണിച്ചു.. റോക്ക് തിരിഞ്ഞു നോക്കി..

ചേച്ചിയുടെ സുന്ദരി വാവ അവരെയും നോക്കി ഒരു കയ്യിൽ ടെഡിയും മറു കയ്യിൽ അവൻ കൊടുത്ത ചോകൊലെറ്റും പിടിച്ചു നിൽക്കുന്നു…ഇവരെന്താണ് ചെയ്യുന്നത് എന്നായിരിക്കും..

“ഈ കുരിപ്പ്‌ എപ്പോൾ വന്നു?”

അവൻ എവയെ താഴെ നിർത്തി കൊച്ചിനെ പൊക്കി എടുത്തു ബെഡിൽ ഇട്ടു അവളെ ഇക്കിളിയാക്കി..

അവൾ കടുക് പൊട്ടും പോലെ പൊട്ടിച്ചിരിച്ചു..അവൻ അവളുടെ വയറ്റിൽ മുഖം ഇട്ടു ഉരച്ചു.. അവൾ കിടന്നു കൂവി..

“നീം…നീം മേണം…”

അവൾ വീണ്ടും അങ്ങനെ ചെയ്യാൻ വേണ്ടി പറഞ്ഞു..

അത് കണ്ട എവയും ബെഡിൽ കയറി കിടന്നു അവളെ കളിപ്പിക്കാൻ തുടങ്ങി…. ഇവയും അവൾക്ക് അമ്മയാണ്..

അപ്പോൾ ഇവയുടെ കണ്ണിൽ വേറെ ഒരു ഭാവം ആയിരുന്നു..

ഒരു കുട്ടിക്ക് വേണ്ടി തയാറെടുക്കുന്ന അമ്മയുടെ ഭാവം… ഒപ്പം അവനോടുള്ള അടങ്ങാത്ത പ്രണയവും… അതെന്നും നിലനിൽക്കും എന്നും ഉറപ്പാണ്.. സാക്ഷാൽ ആഫ്രോഡൈറ്റിയുടെ അനുഗ്രഹം ഉള്ളവർ ആണല്ലോ അവർ…

അവസാനിച്ചു..

സ്നേഹത്തോടെ.. എംകെ.

Recent Stories

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️🥺..
    That much I love this story ..🤍

    1. ♥️🔥💖

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com