ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2223

യുദ്ധത്തിന്റെയും അറിവിന്റെയും ദേവത അഥീന ആയിരുന്നു ഈ കൂട്ടത്തിൽ അതിശക്ത, ഹീരാ ദി ക്വീൻ ഓഫ് ഹെവൻ.. അവൾ മോശക്കാരി ആയിരുന്നില്ല..

എന്നാൽ ആരെയും മയക്കുന്ന സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ദേവതയായ ആഫ്രോഡൈറ്റിയെ ആണ് പാരീസ് തിരഞ്ഞെടുത്തത്..
അതിൽ തുടങ്ങി അത് ട്രോജൻ യുദ്ധത്തിൽ വരെ എത്തി അവിടെ നിന്നും ട്രോയുടെ തകർച്ച വരെ എത്തി എന്നൊക്കെയാണ് വിശ്വാസം..

“ചരിത്രവും മിത്തുകളും അത്ഭുതകരം ആണ്.. അത് പോലെയാണ് പ്രണയവും.. അല്ലെ റോക്ക്..?”

ആതൊക്കെ ആലോചിച്ചു നിന്ന റോക്കിനെ നോക്കി ഇവാ ചോദിച്ചപ്പോൾ അവൻ തലകുലുക്കി.. അരുമയോടെ അവളെ നോക്കി..

ഇവയും ആഫ്രോഡൈറ്റിയും ഒരുപോലെ ആണ്.. ആഫ്രോഡൈറ്റി, അവളുടെ മന്ദ്രിക അരഞ്ഞാണം കൊണ്ട് ആരെയും ആകർഷിക്കും.. എന്നാൽ ഇവാ അവളുടെ പ്രണയം കൊണ്ടും..

“ഐ ലവ് യു….”

അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി നിന്നു.. സ്വതവേ അസൂയാലി കൂടെയായ ആഫ്രോഡൈറ്റി വരെ അവരെ അനുഗ്രഹിച്ചിട്ടുണ്ടാകും..

****

ആനിയുടെ വീട്ടിൽ ഒരു ദിവസം നിന്നിട്ടാണ് അവർ നാട്ടിലേക്ക് തിരിച്ചത്.. തിരികെ വരും വഴി അവൾ അവന്റെ തോളിൽ തലവച്ചു കിടന്നു..

അവിടേക്ക് പോകുമ്പോൾ കണ്ണുനീരിൽ കുതിർന്ന യാത്ര.. തിരികെ വന്നപ്പോൾ പ്രണയം ചാലിച്ച സമാധാനത്തോടെ ഉള്ള യാത്ര.. അവൻ അവളുടെ കൈ കൊരുത്തു പിടിച്ചിരുന്നു.

നാട്ടിൽ വിമാനം ഇറങ്ങിയപ്പോൾ അവരെ കാത്തു കുറച്ചുപേര് നിന്നിരുന്നു..

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️?..
    That much I love this story ..?

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.