ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2222

Views : 162960

“റോക്ക്….”

അവൾ തല പൊക്കി നോക്കി.. മെല്ലെ ഉയർന്ന് അവന്റെ ചുണ്ടുകൾ കവർന്നു.. അവനെ അവൾ ചുംബിച്ചു.. എപ്പോഴോ അവളുടെ പല്ലുകൾ തട്ടി നാവിൽ ചോരമയം വന്നു..

കിതച്ചുകൊണ്ട് അടർന്ന് മാറി അവൾ അവന്റെ കൈ പിടിച്ചു ഓടി.. അവനും പുറകെ ഓടി.. കേബിൾ കാറിന് നേരെ..

കേബിൾ കാറിൽ കയറിയതും ഡോർ അടഞ്ഞു അത് മുകളിലേക്ക് പോകാൻ തുടങ്ങി..

അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി കിതച്ചുകൊണ്ട് ചാരി നിന്നു.. അവനും അവളെ നോക്കി.. ആദ്യമായ്‌ കാണുമ്പോലെ..

അവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു.. കേബിൾ കാർ മുകളിൽ എത്തിയ ഉടനെ അവൾ അവന്റെ കൈ മുറുക്കെ പിടിച്ചു ഓടി..

ടൈൽ ഇട്ട വഴികളിലൂടെ, പൂക്കൾ നിറഞ്ഞു നിൽക്കുന്ന വഴികളിലൂടെ രണ്ടു ഇണകൾ ഓടുന്നത് ആളുകൾ പുഞ്ചിരിയോടെ നോക്കി നിന്നു..

അതവിടെ പതിവ് കാഴ്ചയാണ്..

ഇവാ റോക്കിനെ പിടിച്ചു വലിച്ചുകൊണ്ട് ഓടിയത് അവൻ താമസിക്കുന്ന റിസോർട്ടിലേക്ക് തന്നെയാണ് എന്ന് അവൻ അത്ഭുതത്തോടെ ഓർത്തു…

അവിടെ എത്തിയപ്പോൾ അവന് എന്താ ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ ആയി.. കാരണം അവൻ താമസിച്ചിരുന്ന റൂമിന്റെ തൊട്ടു താഴെ ഉള്ള റൂമിൽ ആയിരുന്നു അവൾ അവനെ കൊണ്ടുപോയത്.. രണ്ടും രണ്ടു എൻട്രൻസ് ആണ്..

അവൾ അവനെ റൂമിൽ കയറ്റി കതക് അടച്ചു ചാടി അവന്റെ ദേഹത്ത് വീണു.. അവനെ കെട്ടിപിടിച്ചു അവന്റെ കണ്ണിലേക്ക് നോക്കി.. അവനെ തള്ളി കൊണ്ടുപോയി ഭിത്തിയിൽ ചാരി നിർത്തി..

കത്തുന്ന പ്രണയം.. അവൾ ആദ്യം മെല്ലെ, എന്നാൽ പ്രാന്തമായി അവനെ ചുംബിച്ചു.. അവന്റെ ജാക്കറ്റ്‌ വലിച്ചു ഊരി എങ്ങോട്ടോ എറിഞ്ഞു..

Recent Stories

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️🥺..
    That much I love this story ..🤍

    1. ♥️🔥💖

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com