ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2222

Views : 161830

അതിന് ശേഷം പുറകിലേക്ക് മാറി അവളുടെ ജാക്കറ്റ്‌ കൂടെ ഊരി വലിച്ചെറിഞ്ഞു.. അതിന് ശേഷം അവനെ ബെഡിലേക്ക് തള്ളിയിട്ട് അവൾ അവന്റെ ദേഹത്തേക്ക് ചാടി വീണു..

ചുംബനങ്ങൾ.. പ്രാന്ത് പിടിച്ചിരുന്നു ഇരുവർക്കും..

ഉടയാടകൾ എവിടെയൊക്കെയോ പോയി വീണു..

പൂർണനഗ്ന ആയ ഇവയുടെ അണിവയറിൽ ഒട്ടിക്കിടക്കുന്ന സ്വർണ അരഞ്ഞാണം അവൻ അധരങ്ങൾ കൊണ്ട് കടിച്ചെടുത്തപ്പോൾ അവൾ അവനെ വലിച്ചു ദേഹത്തേക്ക് ഇട്ടു..

സെന്റോറിനിയെ സാക്ഷി നിർത്തി അവർ ഒന്നായപ്പോൾ ഇരുവരും മനസ്സിൽ ഉറപ്പിച്ചിരുന്നു.. ഇനി മരണത്തിന് അല്ലാതെ അവരെ പിരിക്കാൻ ആകില്ല…

***

ബ്ലാങ്കെറ്റിൽ പൊതിഞ്ഞു റോക്കിന്റെ നെഞ്ചിൽ തലവച്ചു കിടക്കുകയായിരുന്നു ഇവാ..

“റോക്ക്.. ആർ യു റിയൽ..? ഞാൻ സ്വപ്നം കാണുകയാണോ..?”

അവൾ അവന്റെ താടിയിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു.

“ആഹാ എല്ലാം കഴിഞ്ഞിട്ട് ഞാൻ റിയൽ ആണോ എന്നോ? ഈ കണക്കിന് നീ ഞാൻ ആണെന്ന് പറഞ്ഞു ആരെയെങ്കിലും പിടിച്ചു റേപ്പ് ചെയ്യുമല്ലോ..?”

അവന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചു..

“പോടാ.. കൊല്ലും ഞാൻ…”

അവൾ അവന്റെ നെഞ്ചിൽ ചുംബിച്ചു..

“നീ എങ്ങനെ ഇവിടെ എത്തി?? ഹൌ.? നീ തേടി വന്നു എന്നെ.. എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല റോക്ക്..”

അവളുടെ കണ്ണ് നിറഞ്ഞു..

“പലരുടെയും സഹായം കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്.. പിന്നെ നീ തന്നെ ഹിന്റ്‌ തന്നിട്ടുണ്ട്.. സൊ വന്നു.. കാണും എന്ന് ഉറപ്പായിരുന്നു…നീ അന്ന് തെറ്റിദ്ധരിച്ചതാണ് ഹെലൻ.. ഞാൻ അവളെ ഒന്ന് ചൂടാക്കാൻ പറഞ്ഞതാണ്.. സോറി..”

അവൻ അവളെ ചുംബിച്ചു.. അവൾ കണ്ണടച്ച് അത് ആസ്വദിച്ചു..

Recent Stories

112 Comments

  1. പന്ത്രണ്ടാമത്തെ പ്രാവശ്യം വായിച്ചു തീർന്നു.

  2. ഇതിപ്പോ എത്ര വട്ടം വായിച്ചു എന്ന് അറിയില്ല

  3. കാർത്തിക

    ഇതിൻ്റെ pdf തരാമോ…. please

  4. ഇതു എത്രാമത്തെ പ്രാവശ്യം ആണോ എന്തോ വായിച്ചതു.

  5. Namichh prabho..
    Ningal deyvam aanu writing il❤️🥺..
    That much I love this story ..🤍

    1. ♥️🔥💖

  6. Abdul Fathah malabari

    ഹാ …. വല്ലാത്ത ഒരു ഫീൽ

    ഇവയും റോക്കും ആക്സിഡന്റ് ആയപ്പോൾ രക്ഷിക്കാൻ വന്നത് റോഷൻ ആണോന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

    ഇതുപോലെ അന്നാബെൽ ഇല്ലെ ഷാർപ്പ് ഷൂട്ടർ അവളുടെ കഥയും ഇതു പോലെ എഴുതണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com